Cole Brings Plenty death
കോള്‍ ബ്രിങ്‌സ് പ്ലെന്റിഫെയ്സ്ബുക്ക്

നാല് ദിവസം മുന്‍പ് കാണാതായി, നടന്‍ കാടിനുള്ളില്‍ മരിച്ച നിലയില്‍

നടനെ കാണാനില്ലെന്ന് കുടുംബം പരാതി നല്‍കി നാല് ദിവസത്തിനു ശേഷമാണ് കാടിനുള്ളില്‍ മൃതദേഹം കണ്ടെത്തിയത്
Published on

ന്യൂയോര്‍ക്ക്: അമേരിക്കന്‍ നടന്‍ കോള്‍ ബ്രിങ്‌സ് പ്ലെന്റി ദുരൂഹസാഹചര്യത്തില്‍ മരിച്ച നിലയില്‍ കണ്ടെത്തി. 27 വയസായിരുന്നു. നടനെ കാണാനില്ലെന്ന് കുടുംബം പരാതി നല്‍കി നാല് ദിവസത്തിനു ശേഷമാണ് കാടിനുള്ളില്‍ മൃതദേഹം കണ്ടെത്തിയത്. 2023 ടിവി സീരീസിലെ നടനാണ്.

Cole Brings Plenty death
'സേനാപതി തിരിച്ചു വരുന്നു!'; കമൽഹാസൻ ചിത്രം 'ഇന്ത്യൻ 2' റിലീസ് പ്രഖ്യാപിച്ചു

കന്‍സാസിലാണ് മൃതദേഹം കണ്ടെത്തിയത്. പ്രദേശത്ത് അജ്ഞാത വാഹനം കണ്ടതായി പൊലീസിന് വിവരം ലഭിച്ചിരുന്നു. തുടര്‍ന്ന് പൊലീസ് നടത്തിയ അന്വേഷണത്തിലാണ് വനത്തില്‍ കാറും നടന്റെ മൃതദേഹവും കണ്ടത്. നടന്റെ ബന്ധു ആണ് താരത്തെ കാണാനില്ലെന്നും കണ്ടെത്താന്‍ സഹായിക്കണം എന്നു പറഞ്ഞ് സോഷ്യല്‍ മീഡിയയില്‍ കുറിപ്പ് പങ്കുവച്ചത്. മാര്‍ച്ച് 31 നാണ് താരത്തെ അവസാനമായി കാണുന്നത്.

വാര്‍ത്തകള്‍ അപ്പപ്പോള്‍ ലഭിക്കാന്‍ സമകാലിക മലയാളം ആപ് ഡൗണ്‍ലോഡ് ചെയ്യുക ഏറ്റവും പുതിയ വാര്‍ത്തകള്‍

ഗാര്‍ഹിക പീഡനക്കേസില്‍ പ്രതിയാണെന്ന് സംശയിക്കുന്ന കോള്‍ ബ്രിങ്‌സ് പ്ലെന്റിയെ പൊലീസ് തെരയുന്നതിനിടെയാണ് മൃതദേഹം കണ്ടെത്തിയത്. നടനെ കാണാതായ ദിവസമാണ് ഒരു അപ്പാര്‍ട്ട്‌മെന്റില്‍ നിന്ന് യുവതിയുടെ കരച്ചില്‍ കേട്ടു എന്ന് പറഞ്ഞ് പൊലീസിന് കോള്‍ വരുന്നത്. സംഭവസ്ഥലത്ത് എത്തിയപ്പോഴേക്കും പ്രതി രക്ഷപ്പെട്ടിരുന്നു. കാമറയില്‍ കോള്‍ ഡ്രൈവ് ചെയ്ത് പോകുന്നത് പതിഞ്ഞിരുന്നു. തുടര്‍ന്ന് ഇയാള്‍ക്കെതിരെ അറസ്റ്റ് വാറന്റ് പുറപ്പെടുവിച്ചിരുന്നു. താരത്തിന്‍റെ മരണത്തില്‍ പൊലീസ് അന്വേഷണം ആരംഭിച്ചു.

Subscribe to our Newsletter to stay connected with the world around you

Follow Samakalika Malayalam channel on WhatsApp

Download the Samakalika Malayalam App to follow the latest news updates 

X
logo
Samakalika Malayalam - The New Indian Express
www.samakalikamalayalam.com