'ആണ്‍ സൗന്ദര്യത്തിന്റെ പ്രതീകം'; ഹോളിവുഡ് താരവും സംവിധായകനുമായ റോബര്‍ട്ട് റെഡ്‌ഫോര്‍ഡ് അന്തരിച്ചു
ലണ്ടന്‍: പ്രശസ്ത നടനും ഹോളിവുഡ് സംവിധായകനും ഓസ്‌കര്‍ അവാര്‍ഡ് ജേതാവുമായ റോബര്‍ട്ട് റെഡ്‌ഫോര്‍ഡ് അന്തരിച്ചു. 89 വയസ്സായിരുന്നു. ഉറക്കത്തിനിടെ വീട്ടില്‍ വച്ചായിരുന്നു അന്ത്യമെന്ന് ന്യൂയോര്‍ക് ടൈംസിന്റെ റിപ്പോര്‍ട്ടില്‍ പറയുന്നു. മരണകാരണം വ്യക്തമല്ല.
അഞ്ച് പതിറ്റാണ്ടിലേറെ നീണ്ട സിനിമാ ജീവിതത്തില്‍ റെഡ്‌ഫോര്‍ഡ് ഹോളിവുഡിനെ മാറ്റിമറിച്ചു. ഒരു തലമുറയെ സംബന്ധിച്ചിടത്തോളം, റോബര്‍ട്ട് റെഡ്‌ഫോര്‍ഡ് അമേരിക്കന്‍ ആണ്‍ സൗന്ദര്യത്തിന്റെ പ്രതീകമായിരുന്നു. റോബര്‍ട്ട് റെഡ്‌ഫോര്‍ഡ് 1950-കളുടെ അവസാനത്തിലാണ് അഭിനയ ജീവിതം ആരംഭിക്കുന്നത്. 1960-ല്‍ ടെലിവിഷന്‍ രംഗത്തേക്ക് കടന്ന അദ്ദേഹം, 'വാര്‍ ഹണ്ട്' എന്ന ചിത്രത്തിലൂടെയാണ് സിനിമയില്‍ അരങ്ങേറ്റം കുറിച്ചത്.
'ദി സ്റ്റിംഗ്' 'ബച്ച് കാസിഡി ആന്‍ഡ് ദി സണ്‍ഡാന്‍സ് കിഡ്' 'ക്വിസ് ഷോ' തുടങ്ങി നിരവധി ചിത്രങ്ങളിലെ വേഷങ്ങള്‍ അദ്ദേഹത്തെ ശ്രദ്ധേയനാക്കി. സ്വതന്ത്ര സിനിമകളെ പ്രോത്സാഹിപ്പിക്കുന്നതിനായി യുഎസിലെ യൂട്ടായില്‍ സണ്‍ഡാന്‍സ് ഇന്‍സ്റ്റിറ്റ്യൂട്ട് സ്ഥാപിച്ചതും ഇദ്ദേഹമാണ്.
Hollywood icon Robert Redford dies aged 89
Subscribe to our Newsletter to stay connected with the world around you
Follow Samakalika Malayalam channel on WhatsApp
Download the Samakalika Malayalam App to follow the latest news updates

