വീരസിംഹ റെഡ്ഡി വമ്പൻ ഹിറ്റ്, ബാലയ്യയുടെ അടുത്ത സിനിമയിലും നായിക ഹണി റോസ് തന്നെ

അനിൽ രവിപുടി സംവിധാനം ചെയ്യുന്ന ചിത്രത്തിലാണ് ഹണി റോസും ബാലയ്യയും വീണ്ടും നായിക നായകന്മാരാകുന്നത്.
നന്ദമൂരി ബാലകൃഷ്ണയോടൊപ്പം ഹണി റോസ്/ ചിത്രം ട്വിറ്റർ
നന്ദമൂരി ബാലകൃഷ്ണയോടൊപ്പം ഹണി റോസ്/ ചിത്രം ട്വിറ്റർ
Updated on
1 min read

തെലുങ്കിൽ സൂപ്പർ ഹിറ്റായിരുന്നു നന്ദമൂരി ബാലകൃഷ്ണയുടെ ആക്ഷൻ ത്രീല്ലർ ചിത്രം വീരസിംഹ റെഡ്ഡി. ഹണി റോസ് ആയിരുന്നു കോടികൾ വാരികൂട്ടിയ ചിത്രത്തിലെ നായിക. ആഘോഷ വേളയിലും ഓഡിയോ ലോഞ്ചിലും ബാലയ്യയുടെ ഒപ്പം തിളങ്ങിയ ഹണി റോസ് തന്നെയാകും അദ്ദേഹത്തിന്റെ അടുത്ത ചിത്രത്തിലും നായികയാകുന്നത്. അനിൽ രവിപുടി സംവിധാനം ചെയ്യുന്ന ചിത്രത്തിലാണ് ഹണി റോസും ബാലയ്യയും വീണ്ടും നായിക നായകന്മാരാകുന്നത്.

ഇരുവരുടേയും പ്രണയ ജോഡി തെലുങ്ക് പ്രേക്ഷകർക്കിടയിൽ ശ്രദ്ധപിടിച്ചുപറ്റിയിരുന്നു.  ഹണി റോസ് അഭിനയിച്ച മൂന്നാമത്തെ തെലുങ്ക് ചിത്രമാണ് വീരസിംഹ റെഡ്ഡി. വിജയാഘോഷ വേളയ്ക്കിടെ ഇരുവരും ഷാംപെയ്ൻ കുടിക്കുന്ന ചിത്രവും സമൂഹമാധ്യമങ്ങളിൽ വൈറലായിരുന്നു.

ചിത്രത്തിലെ ഹണി റോസിന്റെ പ്രകടനത്തെ ബാലകൃഷ്ണയും പ്രശംസിച്ചു. . മലയാളത്തിൽ മികച്ച കഥാപാത്രങ്ങൾ അവതരിപ്പിച്ച ശ്രദ്ധനേടിയ നടിയാണ് ഹണിയെന്നും തെലുങ്കിൽ വലിയൊരു ഭാവി കാത്തിരിക്കുന്നുവെന്നും ബാലയ്യ പറഞ്ഞുത്. തിയേറ്ററിൽ റിലീസ് ചെയ്ത് ആദ്യ ദിവസം തന്നെ വീര സിംഹ റെഡ്ഡി 50 കോടി ക്ലബ്ബിൽ ഇടംനേടിയിരുന്നു. ആ​ഗോള കളക്ഷനിൽ 54 കോടി രൂപയാണ് ചിത്രം വാരിയത്. 

ഈ വാര്‍ത്ത കൂടി വായിക്കൂ 

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Subscribe to our Newsletter to stay connected with the world around you

Follow Samakalika Malayalam channel on WhatsApp

Download the Samakalika Malayalam App to follow the latest news updates 

Related Stories

Cochin Haneefa, Dileep
Kalabhavan Navas, Niyas
I'M Game
Nivin Pauly, Jason Sanjay and Vijay
X
logo
Samakalika Malayalam - The New Indian Express
www.samakalikamalayalam.com