ഇനി ഹണിമൂണ്‍ ആഘോഷം; ദുബായിലേക്ക് പറന്ന് നേഹ കക്കറും രോഹനും 

താരങ്ങള്‍ തന്നെയാണ് സോഷ്യല്‍ മീഡിയയിലൂടെ യാത്രവിശേഷങ്ങള്‍ പങ്കുവെച്ചത്
ഇനി ഹണിമൂണ്‍ ആഘോഷം; ദുബായിലേക്ക് പറന്ന് നേഹ കക്കറും രോഹനും 
Updated on: 
1 min read

ദിവസങ്ങള്‍ നീണ്ട ആഘോഷത്തിന് ഒടുവിലാണ് ഗായിക നേഹ കക്കര്‍ വിവാഹിതയായത്. ഗായകന്‍ രോഹന്‍പ്രീത് സിങ്ങിനെയാണ് താരം വിവാഹം ചെയ്തത്. ഇപ്പോള്‍ ഹണിമൂണ്‍ ആഘോഷത്തിനായി ദുബായിലേക്ക് പോയിരിക്കുകയാണ് നവദമ്പതികള്‍. താരങ്ങള്‍ തന്നെയാണ് സോഷ്യല്‍ മീഡിയയിലൂടെ യാത്രവിശേഷങ്ങള്‍ പങ്കുവെച്ചത്. 

മുംബൈ എയര്‍പോര്‍ട്ടില്‍ നിന്ന് ഞായറാഴ്ച രാവിലെയാണ് ഇരുവരും പുറപ്പെട്ടത്. ദുബായിലെ കടല്‍ തീരത്തോട് ചേര്‍ന്നുള്ള പഞ്ചനക്ഷത്രഹോട്ടലാണ് പലസോ വെര്‍സാസെ ഹോട്ടലിലാണ് ഇരുവരും താമസിക്കുന്നത്. ഹോട്ടല്‍ മുറിയുടെ വിഡിയോയും ഇരുവരും പങ്കുവെച്ചിട്ടുണ്ട്. ഒക്ടോബര്‍ 24 ന് ഡല്‍ഹിയില്‍വച്ചാണ് നേഹ കക്കറും രോഹന്‍പ്രീതും വിവാഹിതരായത്. തുടര്‍ന്ന് മുംബൈയില്‍ വച്ച് വലിയ റിസപ്ഷനും ഒരുക്കിയിരുന്നു. 

 
 
 
 
 
 
 
 
 
 
 
 
 
 
 

A post shared by Rohanpreet Singh (@rohanpreetsingh) on

കഴിഞ്ഞ ദിവസം നവദമ്പതിമാരുടെ ആദ്യത്തെ കര്‍വാചൗദ് ആഘോഷത്തിന്റെ ചിത്രങ്ങളും സോഷ്യല്‍ മീഡിയയില്‍ പങ്കുവെച്ചിരുന്നു. ഒക്ടോബര്‍ മാസം ആദ്യമാണ് വിവാഹിതരാകുന്ന വാര്‍ത്ത നേഹ പങ്കുവെച്ചത്. തുടര്‍ന്ന് വിവാഹത്തിന്റെ വിവിധ ഘട്ടങ്ങളിലെ ചടങ്ങുകളും താരം പങ്കുവെച്ചിരുന്നു. അടുത്ത ബന്ധുക്കളും സുഹൃത്തുക്കളും ഉള്‍പ്പടെ നിരവധി പേര്‍ വിവാഹത്തില്‍ പങ്കെടുത്തിരുന്നു.
 

 
 
 
 
 
 
 
 
 
 
 
 
 
 
 

A post shared by Neha Kakkar (Mrs. Singh) (@nehakakkar) on

Subscribe to our Newsletter to stay connected with the world around you

Follow Samakalika Malayalam channel on WhatsApp

Download the Samakalika Malayalam App to follow the latest news updates 

Related Stories

Athimanoharam, Antony Perumbavoor
Jayasudha
Sai Pallavi
Ramzan Muhammed
X

FOLLOW US

ON GOOGLE DISCOVER