ഞങ്ങൾ എങ്ങനെ ഭക്ഷണം കഴിക്കും? കുട്ടികൾക്ക് എങ്ങനെയൊരു പെൻസിൽ ബോക്സ് വാങ്ങും; അൽഫോൺസ് പുത്രൻ

അകലം പാലിച്ചാണ് ഷൂട്ടിങ് നടക്കുന്നത്. എന്നിട്ടും ഷൂട്ടിങ്ങിന് അനുമതി നൽകാത്തത് എന്ത് ലോജിക്കാണ് എന്നും അദ്ദേഹം കുറിച്ചു
അൽഫോൺസ് പുത്രൻ/ ഫേയ്സ്ബുക്ക്
അൽഫോൺസ് പുത്രൻ/ ഫേയ്സ്ബുക്ക്
Updated on
1 min read

കോവിഡ് വ്യാപനം രൂക്ഷമായതോടെ എല്ലാ മേഖലകളും പ്രതിസന്ധിയിലാണ്. നാളെ മുതൽ ലോക്ക്ഡൗണ്‌‍ ഇളവു വരുന്നതോടെ പതിയെ സാധാരണ ജീവിതത്തിലേക്ക് കടക്കാം എന്ന പ്രതീക്ഷയിലാണ് ജനങ്ങൾ. എന്നാൽ പല മേഖലകളിലും ഇളവുകൾ പ്രഖ്യാപിച്ചെങ്കിലും സിനിമ മേഖല ഇപ്പോഴും ലോക്ക്ഡൗണിൽ തന്നെയാണ്. ഇപ്പോൾ സിനിമാ ഷൂട്ടിങ്ങിന് അനുമതി നൽകാത്തത് എന്തുകൊണ്ടാണെന്ന ചോദ്യവുമായി എത്തുകയാണ് സംവിധായകൻ അൽഫോൺസ് പുത്രൻ. 

ഫേയ്സ്ബുക്കിലൂടെയാണ് താരം പ്രതിഷേധം രേഖപ്പെടുത്തിയത്. തങ്ങൾ എങ്ങനെ ഭക്ഷണം കഴിക്കുമെന്നും കുട്ടികളെ പഠിപ്പിക്കുമെന്നാണ് അൽഫോൺസ് പുത്രൻ ചോദിക്കുന്നത്. അകലം പാലിച്ചാണ് ഷൂട്ടിങ് നടക്കുന്നത്. എന്നിട്ടും ഷൂട്ടിങ്ങിന് അനുമതി നൽകാത്തത് എന്ത് ലോജിക്കാണ് എന്നും അദ്ദേഹം കുറിച്ചു. നിരവധിപേരാണ് പോസ്റ്റിന് താഴെ കമന്റുമായി എത്തുന്നത്. സിനിമാ പ്രവർത്തകർ മാത്രമല്ലാ എല്ലാവരും ദുരിതത്തിലാണെന്നും വാക്സിനേഷൻ വേ​ഗത്തിലാക്കുകയാണ് വേണ്ടതെന്നുമാണ് പലരും കുറിക്കുന്നത്. 

അൽഫോൺസ് പുത്രന്റെ കുറിപ്പ് വായിക്കാം

എന്തുകൊണ്ടാണ് സിനിമാ ഷൂട്ടിങിന് അനുമതി നൽകാത്തത്. പാല് വിൽപന നടത്തുന്നവർക്കും ഭക്ഷണം കൊടുക്കുന്നവർക്കും ജോലി ചെയ്യാം. സിനിമാ പ്രവർത്തകർക്ക് എന്തുകൊണ്ട് ജോലി ചെയ്യാനാകുന്നില്ല. ഞങ്ങൾ എങ്ങനെ ഭക്ഷണം കഴിക്കും? എങ്ങനെ പാല് മേടിക്കും? ഞങ്ങളുടെ കുട്ടികളെ എങ്ങനെ പഠിപ്പിക്കും? ഞങ്ങളുടെ കുട്ടികൾക്കായി എങ്ങനെ ഒരു പെൻസിൽ ബോക്സ് വാങ്ങും? എങ്ങനെയാണ് ഞങ്ങൾ പണം സമ്പാദിക്കുക? സിനിമാ തിയറ്ററുകളിലെന്നപോലെ സിനിമാ ഷൂട്ടിങ് നടക്കില്ല. ക്ലോസ്അപ് ഷോട്ടോ, വൈഡ് ഷോട്ടോ എടുക്കണമെങ്കിൽ പോലും രണ്ട് മീറ്റർ മാറിനിൽക്കണം. പിന്നെ എന്തുലോജിക് ആണ് നിങ്ങൾ ഇവിടെ പറയുന്നത്. ആലോചിച്ച് ഇതിനൊരു പരിഹാരം പറയൂ.

Subscribe to our Newsletter to stay connected with the world around you

Follow Samakalika Malayalam channel on WhatsApp

Download the Samakalika Malayalam App to follow the latest news updates 

Related Stories

Murali Gopy, Indrans
Hansika Krishna
Mallika Sukumaran with family
Manju Warrier, Odiyan, Prithviraj
X
.story-element-title{ color: var(--arrow-c-light); }
logo
Samakalika Malayalam - The New Indian Express
www.samakalikamalayalam.com