ഹൃദയം 21 ന് തന്നെ തിയറ്ററിലെത്തും, ടൊവിനോ തോമസിന്റെ നാരദന്‍ റിലീസ് മാറ്റി

വിനീത് തന്നെയാണ് റിലീസ് മാറ്റിയിട്ടില്ലെന്ന് വ്യക്തമാക്കിയത്
ചിത്രം; ഫേയ്സ്ബുക്ക്
ചിത്രം; ഫേയ്സ്ബുക്ക്
Updated on
1 min read

കോവിഡ് വ്യാപനം വീണ്ടും പിടിമുറുക്കിയതോടെ നിരവധി ബിഗ് ബജറ്റ് ചിത്രങ്ങളാണ് റിലീസ് മാറ്റിയത്. ഇപ്പോള്‍ മലയാള സിനിമകളും അതേ വഴിയിലാണ്. ദുല്‍ഖര്‍ സല്‍മാന്റെ സല്യൂട്ടിന് പിന്നാലെ ടൊവിനോ തോമസിനെ നായകനാക്കി ആഷിക് അബു സംവിധാനം ചെയ്ത നാരദനാണ് റിലീസ് മാറ്റിയത്. എന്നാല്‍ പ്രണവ് മോഹന്‍ലാലും വിനീത് ശ്രീനിവാസനും ഒന്നിക്കുന്ന ഹൃദയം 21 നു തന്നെ തിയറ്ററിലെത്തും. വിനീത് തന്നെയാണ് റിലീസ് മാറ്റിയിട്ടില്ലെന്ന് വ്യക്തമാക്കിയത്. 

നിയന്ത്രണങ്ങളൊന്നും വരാതിരുന്നാല്‍ 21 ന് തന്നെ

ഹൃദയം ജനുവരി 21 ന് റിലീസ് ചെയ്യാനുള്ള തീരുമാനത്തില്‍ ഒരു മാറ്റവും സംഭവിച്ചിട്ടില്ല. ലോക്ഡൗണും, സണ്‍ഡേ കര്‍ഫ്യൂ, നൈറ്റ് കര്‍ഫ്യൂ എന്നിങ്ങനെയുള്ള നിയന്ത്രണങ്ങളൊന്നും വരാതിരുന്നാല്‍ 21 ന് തന്നെ സിനിമ തിയറ്ററുകളിലെത്തും റിലീസ് മാറ്റിവെച്ചു എന്ന വാര്‍ത്ത പരക്കുന്നതിനാലാണ് ഇങ്ങനെ ഒരു പോസ്റ്റ്. - വിനീത് ശ്രീനിവാസന്‍ കുറിച്ചു. പ്രണവ് നായകനായി എത്തുന്ന ചിത്രത്തില്‍ കല്യാണി പ്രിയദര്‍ശനും ദര്‍ശന രാജേന്ദ്രനുമാണ് പ്രധാന വേഷങ്ങളില്‍ എത്തുന്നത്. 

റിലീസ് മാറ്റിയത് മൂന്നാം തരംഗ ഭീഷണിയില്‍

ജനുവരി 27 ന് ചിത്രം റിലീസ് ചെയ്യുമെന്നാണ് പറഞ്ഞിരുന്നത്. എന്നാല്‍ കോവിഡ് മൂന്നാം തരംഗ ഭീഷണിയും ഒമിക്രോണ്‍ വേരിയന്റിന്റെ വ്യാപനവും കാരണം റിലീസ് മാറ്റുകയാണെന്ന് ആഷിഖ് അബു വ്യക്തമാക്കി. ചിത്രത്തിന്റെ സെന്‍സറിങ് പൂര്‍ത്തിയാക്കി. യു/ എ സര്‍ട്ടിഫിക്കറ്റാണ്. സമകാലിക ഇന്ത്യയിലെ മാധ്യമ ലോകത്തെ അടിസ്ഥാനമാക്കിയാണ് നാരദന്‍ ഒരുക്കിയിരിക്കുന്നത്. മായാനദിക്ക് ശേഷം അഷിഖ് അബുവും ടൊവിനോയും ഒന്നിക്കുന്ന ചിത്രമാണിത്. അന്ന ബെന്‍ ആണ് ചിത്രത്തിലെ നായിക.
 

Subscribe to our Newsletter to stay connected with the world around you

Follow Samakalika Malayalam channel on WhatsApp

Download the Samakalika Malayalam App to follow the latest news updates 

X
.story-element-title{ color: var(--arrow-c-light); }
logo
Samakalika Malayalam - The New Indian Express
www.samakalikamalayalam.com