ഈ ആഴ്ച ആഘോഷമാക്കാം! 'ഹൃദയപൂർവവും ഓടും കുതിരയും ചാടും കുതിരയും'; മലയാളം ഒടിടി റിലീസുകൾ

മോഹൻലാലിന്റെ ഹൃദയപൂർവം മുതൽ ആസിഫിന്റെ സർക്കീട്ട് വരെ ഈ ആഴ്ച ഒടിടി റിലീസിനുണ്ട്.
New OTT Releases
New OTT Releasesഇൻസ്റ്റ​ഗ്രാം

ഈ വീക്കെൻഡ് ആഘോഷമാക്കാനുള്ള ഓട്ടത്തിലാണല്ലേ. മോഹൻലാലിന്റെ ഹൃദയപൂർവം മുതൽ ആസിഫിന്റെ സർക്കീട്ട് വരെ ഈ ആഴ്ച ഒടിടി റിലീസിനുണ്ട്. വിവിധ ഒടിടി പ്ലാറ്റ്‌ഫോമുകളിലായി ഇന്ന് അർദ്ധരാത്രി മുതൽ സ്ട്രീമിങ് ആരംഭിക്കുന്ന മലയാള ചിത്രങ്ങൾ ഏതൊക്കെയാണെന്ന് നോക്കിയാലോ.

1. ഹൃദയപൂർവം

Hridayapoorvam
Hridayapoorvamഇൻസ്റ്റ​ഗ്രാം

മോഹൻലാൽ‌- സത്യൻ അന്തിക്കാട് കൂട്ടുകെട്ടിലെത്തിയ ഹൃദയപൂർവം തിയറ്ററുകളിൽ മികച്ച പ്രകടനമാണ് കാഴ്ചവച്ചത്. 100 കോടി ചിത്രം തിയറ്ററുകളിൽ കളക്ട് ചെയ്യുകയും ചെയ്തു. ഇപ്പോഴിതാ ചിത്രം ഒടിടി റിലീസിന് ഒരുങ്ങുകയാണ്. ജിയോ ഹോട്ട്സ്റ്റാറിലാണ് ചിത്രം സ്ട്രീം ചെയ്യുക. സെപ്റ്റംബർ 26 മുതൽ ചിത്രം സ്ട്രീമിങ് ആരംഭിക്കും. മോഹൻലാലിനൊപ്പം സം​ഗീത് പ്രതാപ്, സം​ഗീത, മാളവിക മോഹനൻ എന്നിവരും പ്രധാന വേഷങ്ങളിലെത്തുന്നുണ്ട്.

2. സർക്കീട്ട്

Sarkeet
Sarkeetഇൻസ്റ്റ​ഗ്രാം

ആസിഫ് അലി നായകനായെത്തി തിയറ്ററുകളിൽ മികച്ച പ്രതികരണം നേടിയ ചിത്രമാണ് സർക്കീട്ട്. മികച്ച പ്രതികരണം നേടിയിട്ടും കളക്ഷനിൽ വലിയ നേട്ടം കാഴ്ചവയ്ക്കാൻ ചിത്രത്തിനായില്ല. സെപ്റ്റംബർ 26 മുതൽ ഒടിടി റിലീസിനൊരുങ്ങുകയാണ് തമർ സംവിധാനം ചെയ്ത സർക്കീട്ട്. മനോരമ മാക്സിലൂടെയാണ് ചിത്രമെത്തുക.

3. സുമതി വളവ്

Sumathi Valavu
Sumathi Valavu ഇൻസ്റ്റ​ഗ്രാം

അർജുൻ അശോകൻ നായകനായെത്തിയ ചിത്രമാണ് സുമതി വളവ്. അഭിലാഷ് പിള്ളയാണ് ചിത്രത്തിന് തിരക്കഥയൊരുക്കിയിരിക്കുന്നത്. അർജുനെ കൂടാതെ ബാലു വർ​ഗീസ്, ​ഗോകുൽ സുരേഷ്, സൈജു കുറുപ്പ്, ശിവദ എന്നിവരും ചിത്രത്തിൽ പ്രധാന വേഷങ്ങളിലെത്തി. ഈ മാസം 26 മുതൽ ചിത്രം ഒടിടിയിലെത്തുകയാണ്. സീ 5 ലൂടെയാണ് ചിത്രം സ്ട്രീമിങ് ആരംഭിക്കുക.

4. ഓടും കുതിര ചാടും കുതിര

Odum Kuthira Chaadum Kuthira
Odum Kuthira Chaadum Kuthiraഇൻസ്റ്റ​ഗ്രാം

ഫഹദ് ഫാസിൽ, കല്യാണി പ്രിയദർശൻ എന്നിവർ പ്രധാന വേഷങ്ങളിലെത്തിയ ചിത്രമാണ് ഓടും കുതിര ചാടും കുതിര. അൽത്താഫ് സലിം സംവിധാനം ചെയ്ത ചിത്രം ഓണം റിലീസ് ആയാണ് തിയറ്ററുകളിലെത്തിയത്. എന്നാൽ ചിത്രം തിയറ്ററുകളിൽ പരാജയം ഏറ്റുവാങ്ങി. നെറ്റ്ഫ്ലിക്സ് ആണ് ചിത്രത്തിന്റെ ഒടിടി അവകാശം സ്വന്തമാക്കിയിരിക്കുന്നത്. ഈ മാസം 26 ന് സ്ട്രീം ചെയ്ത് തുടങ്ങും.

Summary

Cinema News: Hridayapoorvam, Odum Kuthira Chaadum Kuthira and other OTT Releases this Week.

Subscribe to our Newsletter to stay connected with the world around you

Follow Samakalika Malayalam channel on WhatsApp

Download the Samakalika Malayalam App to follow the latest news updates 

Related Stories

No stories found.
X
logo
Samakalika Malayalam - The New Indian Express
www.samakalikamalayalam.com