'ബിക്കിനിയിലുള്ള ഫോട്ടോ പോസ്റ്റ് ചെയ്യാന്‍ പറയുന്നവരുണ്ട്'; വെറുപ്പുളവാക്കുന്നത്, കടുത്ത ശിക്ഷനല്‍കണമെന്ന് ഹുമ ഖുറേഷി

ഡല്‍ഹി ക്രൈംസ് സീസണ്‍ 3യാണ് ഹുമയുടെ ഏറ്റവും പുതിയ റിലീസ്
Huma Qureshi
Huma Qureshiഇന്‍സ്റ്റഗ്രാം
Updated on
1 min read

ഓണ്‍ലൈന്‍ അതിക്രമങ്ങള്‍ക്കും ശാരീരിക അതിക്രമങ്ങള്‍ക്കും തുല്യമായ ശിക്ഷ നല്‍കണമെന്ന് നടി ഹുമ ഖുറേഷി. തനിക്ക് ഓണ്‍ലൈനിലൂടെ നേരിടേണ്ടി വരുന്ന അതിക്രമങ്ങളെക്കുറിച്ച് സംസാരിക്കുകയായിരുന്നു ഹുമ. ദ മെയില്‍ ഫെമിനിസ്റ്റിന് നല്‍കിയ അഭിമുഖത്തിലാണ് ഓണ്‍ലൈന്‍ അതിക്രമങ്ങളെക്കുറിച്ചും അവ ഗൗരവ്വത്തോടെ കാണേണ്ടതിന്റെ ആവശ്യകതയെക്കുറിച്ചും ഹുമ സംസാരിച്ചത്.

''ബിക്കിനിയിലുള്ള ഫോട്ടോ പോസ്റ്റ് ചെയ്യൂ എന്ന് പറയുന്ന കമന്റുകളുണ്ട്. ബോസ്, നിങ്ങളിതെന്താണ് ചെയ്യുന്നത് എന്നാകും ഞാന്‍ ചോദിക്കുക. ഇത് വൃത്തികേടാണ്, സങ്കടകരമാണ്. എന്റെ അഭിപ്രായത്തില്‍ സ്ത്രീകളെ ശാരീരികമായി ഉപദ്രവിക്കുന്നതിനും റോഡില്‍ വച്ച് ശല്യപ്പെടുത്തുന്നതിനും നല്‍കുന്നത് പോലെ തന്നെയുള്ള ശിക്ഷ ഓണ്‍ലൈന്‍ അതിക്രമങ്ങള്‍ക്കും നല്‍കണം. രണ്ടും തമ്മിലൊരു വ്യത്യാസമില്ല'' എന്നാണ് ഹുമ പറയുന്നത്.

''നിങ്ങള്‍ എന്റെ ഡിഎമ്മില്‍ വൃത്തികെട്ട ചിത്രങ്ങള്‍ അയച്ചു തരികയും മോശം കമന്റുകള്‍ എഴുതുകയും ചെയ്യുകയാണെങ്കില്‍, പൊതുസ്ഥലത്ത് മോശമായി പെരുമാറുന്നൊരാള്‍ക്ക് ലഭിക്കുന്ന ശിക്ഷ തന്നെ ലഭിക്കണം. ഞാന്‍ സാമാന്യയുക്തിയ്ക്ക് മനസിലാകുന്ന കാര്യമാണ് പറയുന്നത്. ഒരുപെണ്‍കുട്ടിയുടെ വസ്ത്രത്തിന്റെ, മേക്കപ്പിന്റെ, ജോലിയുടെ, ജീവിതശൈലിയുടെ, വണ്ണത്തിന്റെ പേരിലൊക്കെ ഉപദേശം നല്‍കുന്നത് ദയവു ചെയ്ത് നിര്‍ത്തൂ'' എന്നും ഹുമ പറയുന്നു.

ഡല്‍ഹി ക്രൈംസ് സീസണ്‍ 3യാണ് ഹുമയുടേതായി ഏറ്റവും പുതിയ റിലീസ്. നെറ്റ്ഫ്‌ളിക്‌സിന്റെ ഹിറ്റ് സീരിസിന്റെ മൂന്നാം ഭാഗത്തില്‍ വില്ലന്‍ വേഷത്തിലാണ് ഹുമയെത്തുന്നത്. ബയാന്‍, ജോളി എല്‍എല്‍ബി 3 എന്നിവയാണ് ഹുമയുടേതായി ഒടുവില്‍ പുറത്തിറങ്ങിയ സിനിമകള്‍. ബിഗ് സ്‌ക്രീനിലെന്നത് പോലെ വെബ് സീരീസ് ലോകത്തും നിറ സാന്നിധ്യമാണ് ഹുമ ഖുറേഷി.

Summary

Huma Qureshi about comments asking her to post photos in bikini. says online harassment should be punished equally.

Subscribe to our Newsletter to stay connected with the world around you

Follow Samakalika Malayalam channel on WhatsApp

Download the Samakalika Malayalam App to follow the latest news updates 

Related Stories

No stories found.
X
logo
Samakalika Malayalam - The New Indian Express
www.samakalikamalayalam.com