

അമ്മ ജനറൽ ബോഡി മീറ്റിങ്ങും തെരഞ്ഞെടുപ്പും തുടർന്നുണ്ടായ വിവാദങ്ങളുമാണിപ്പോൾ സോഷ്യൽ മീഡിയ നിറയെ. അമ്മയുടെ ആദ്യ വനിത വൈസ് പ്രസിഡന്റെന്ന നിലയിൽ തന്റെ കാലാവധി അവസാനിക്കുമ്പോൾ സന്തോഷവും നന്ദിയുമുണ്ടെന്ന് പറയുകയാണ് നടി ശ്വേത മേനോൻ. 2021 മുതൽ 2024 വരെ അമ്മയെ സേവിക്കാൻ കഴിഞ്ഞതിൽ സന്തോഷമുണ്ട്.
മോഹൻലാലിനൊപ്പം പ്രവർത്തിക്കാൻ കഴിഞ്ഞതിൽ സന്തോഷമുണ്ടെന്നും കഴിഞ്ഞ 25 വർഷമായി മികച്ച സംഭവനകൾ നൽകി അമ്മയെ ഒരു മഹത്തായ സംഘടനയാക്കി മാറ്റുന്നതിൽ ഇടവേള ബാബുവിന് വലിയ പങ്കുണ്ടെന്നും ശ്വേത കുറിപ്പിലൂടെ പങ്കുവച്ചു. എല്ലാ അംഗങ്ങൾക്കും നന്ദി പറഞ്ഞ താരം പുതിയ അംഗങ്ങളുടെ കീഴിൽ അമ്മ കൂടുതൽ കരുത്തയാകട്ടെ എന്ന് ആശംസിച്ചിട്ടുമുണ്ട്.
'അമ്മയുടെ ആദ്യ വനിതാ വൈസ് പ്രസിഡന്റ് എന്ന നിലയില്‍ എന്റെ കാലാവധി അവസാനിക്കുമ്പോള്‍, ഞാന്‍ അഭിമാനവും നന്ദിയും കൊണ്ട് വീര്‍പ്പുമുട്ടുകയാണ്. 2021 മുതല്‍ 2024 വരെയുള്ള വര്‍ഷങ്ങള്‍ നിരവധി ഉയര്‍ച്ചകളും വളരെ കുറച്ച് താഴ്ചകളുമുള്ള അവിശ്വസനീയമായ യാത്രയായിരുന്നു അത്. ഞങ്ങളുടെ അമ്മയെ സേവിക്കാന്‍ എനിക്ക് അവസരം ലഭിച്ചതില്‍ സന്തോഷമുണ്ട്.
ലാലേട്ടാ നിങ്ങളോടൊപ്പം പ്രവര്‍ത്തിക്കുന്നത് ഒരു ബഹുമതിയാണ്. കഴിഞ്ഞ 25 വര്‍ഷമായി നല്‍കിയ മികച്ച സംഭാവനകള്‍ക്ക് ഇടവേള ബാബു ഏട്ടന് പ്രത്യേക നന്ദി. നിങ്ങള്‍ കാരണം ‘അമ്മ’ ഇപ്പോള്‍ നമ്മുടെ സഹപ്രവര്‍ത്തകരുടെ ക്ഷേമത്തിനായി പ്രവര്‍ത്തിക്കുന്ന കൂടുതല്‍ അര്‍ഥവത്തായ ഒരു സംഘടനയായി മാറിയിരിക്കുന്നു. നിങ്ങള്‍ എന്നിലര്‍പ്പിച്ച പിന്തുണയ്ക്കും വിശ്വാസത്തിനും എക്‌സിക്യൂട്ടീവ് കമ്മിറ്റിയിലെ അംഗങ്ങള്‍ക്കും അമ്മയിലെ എല്ലാ അംഗങ്ങള്‍ക്കും ഹൃദയം നിറഞ്ഞ നന്ദി.
വാര്‍ത്തകള്‍ അപ്പപ്പോള്‍ ലഭിക്കാന്‍ സമകാലിക മലയാളം ആപ് ഡൗണ്‍ലോഡ് ചെയ്യുക ഏറ്റവും പുതിയ വാര്‍ത്തകള്‍
നമ്മള്‍ ഒരുമിച്ച് വലിയ കാര്യങ്ങള്‍ ചെയ്യുകയും നമ്മുടെ ലക്ഷ്യത്തില്‍ എത്തിച്ചേരുമെന്ന് ദൃഢനിശ്ചയം ചെയ്യുകയും ചെയ്തു. പുതിയ കമ്മിറ്റിക്ക് കീഴില്‍ അമ്മ കൂടുതല്‍ കരുതയായി മുന്നേറുമെന്നും മലയാള സിനിമ പുതിയ ഉയരങ്ങളിലെത്തുമെന്നും എനിക്ക് ഉറപ്പുണ്ട്. ഹൃദയം നിറഞ്ഞ നന്ദി'- ശ്വേത കുറിച്ചു.
Subscribe to our Newsletter to stay connected with the world around you
Follow Samakalika Malayalam channel on WhatsApp
Download the Samakalika Malayalam App to follow the latest news updates