'നിങ്ങള്‍ക്കു വേണ്ടി കഷണ്ടിയില്‍ വരെ എത്തി, ഇനി ഒരിക്കലും അങ്ങനെ കാണില്ല': ഷാരുഖ് ഖാന്‍

'സിനിമയില്‍ എനിക്ക് കഷണ്ടി പോലും ഉണ്ട്, അത് എന്റെ ജീവിതത്തില്‍ ഒരിക്കലും നടക്കാത്ത കാര്യമാണ്'
ഷാരുഖ് ഖാൻ/ ഫെയ്സ്ബുക്ക്, ജവാനിൽ ഷാരുഖ് ഖാൻ
ഷാരുഖ് ഖാൻ/ ഫെയ്സ്ബുക്ക്, ജവാനിൽ ഷാരുഖ് ഖാൻ
Updated on: 
1 min read

ഷാരുഖ് ഖാന്റെ ജവാന്‍ തിയറ്ററില്‍ എത്താന്‍ ഇനി ദിവസങ്ങള്‍ കൂടി മാത്രം. കഴിഞ്ഞ ദിവസം റിലീസ് ചെയ്ത ചിത്രത്തിന്റെ ട്രെയിലറിന് മികച്ച അഭിപ്രായമാണ് ലഭിക്കുന്നത്. ചിത്രത്തില്‍ വ്യത്യസ്ത ലുക്കുകളിലാണ് ഷാരുഖിനെ കാണുന്നത്. കൂട്ടത്തില്‍ ഏറ്റവും ശ്രദ്ധിക്കപ്പെട്ടത് മൊട്ട ലുക്കാണ്. താരം ആദ്യമായാണ് മൊട്ടയടിച്ച ലുക്കില്‍ പ്രത്യക്ഷപ്പെടുന്നത്. എന്നാല്‍ ഇനി ഒരിക്കലും തന്നെ ഇങ്ങനെ കാണാനാവില്ല എന്നാണ് ഷാരുഖ് പറയുന്നത്. 

സിനിമയില്‍ എനിക്ക് കഷണ്ടി പോലും ഉണ്ട്, അത് എന്റെ ജീവിതത്തില്‍ ഒരിക്കലും നടക്കാത്ത കാര്യമാണ്. ഇതിലാണ് ആദ്യമായും അവസാനമായും എന്നെ നിങ്ങള്‍ക്ക് ഇങ്ങനെ കാണാനാവുക. നിങ്ങള്‍ക്കു വേണ്ടി കഷണ്ടിയില്‍ വരെ ഞാന്‍ എത്തി. അതെങ്കിലും കണ്ട് നിങ്ങള്‍ തിയറ്ററില്‍ സിനിമ കാണണം. എന്നെ കഷണ്ടിയില്‍ കാണാന്‍ നിങ്ങള്‍ക്ക് ഇനി അവസരം ലഭിക്കില്ല.- ഷാരുഖ് ഖാന്‍ പറഞ്ഞു. ചിത്രത്തില്‍ ആറേഴ് ലുക്കില്‍ താന്‍ എത്തുന്നുണ്ടെന്നും ഷാരുഖ് ഖാന്‍ കൂട്ടിച്ചേര്‍ത്തു. 

ദുബായില്‍ നടന്ന ചിത്രത്തിന്റെ പ്രമോഷന്‍ പരിപാടിയില്‍ സംസാരിക്കുകയായിരുന്നു താരം. ബുര്‍ജ് ഗലീഫയില്‍ ജവാന്‍ ട്രെയിലര്‍ പ്രദര്‍ശിപ്പിച്ചിരുന്നു. ചടങ്ങില്‍ 20,000ത്തില്‍ അധികം പേരാണ് പങ്കെടുത്തത്. 

ആറ്റ്‌ലീ സംവിധാനം ചെയ്യുന്ന ചിത്രം മാസ് ആക്ഷന്‍ എന്റര്‍ടെയ്‌നറായാണ് എത്തുന്നത്. നയന്‍താരയാണ് ചിത്രത്തിലെ നായിക. വിജയ് സേതുപതിയാണ് വില്ലന്‍ വേഷത്തില്‍ എത്തുന്നത്. ദീപിക പദുക്കോണ്‍ ചിത്രത്തില്‍ അതിഥി വേഷത്തില്‍ എത്തുന്നു. സാന്യ മല്‍ഹോത്ര, പ്രിയാമണി, സുനില്‍ ഗ്രോവര്‍, ഗിരിജ ഓക്, ആലിയ ഖുറേഷി തുടങ്ങി വലിയ താരനിര തന്നെ ചിത്രത്തില്‍ ഒന്നിക്കുന്നുണ്ട്. റെഡ് ചില്ലീസ് എന്റര്‍ടെയ്ന്‍മെന്റിന്റെ ബാനറില്‍ ഗൗരി ഖാനാണ് ചിത്രം നിര്‍മിക്കുന്നത്.
 

ഈ വാര്‍ത്ത കൂടി വായിക്കൂ 

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Subscribe to our Newsletter to stay connected with the world around you

Follow Samakalika Malayalam channel on WhatsApp

Download the Samakalika Malayalam App to follow the latest news updates 

X
logo
Samakalika Malayalam - The New Indian Express
www.samakalikamalayalam.com