പലവട്ടം ലൈംഗികമായി പീഡിപ്പിക്കപ്പെട്ടു; തുറന്നു പറഞ്ഞ് തൃഷ ദാസ്‌

ഡോക്യുമെന്ററി സംവിധായികയായി ജോലി ചെയ്തിരുന്ന സമയത്ത് ഞാൻ പല തവണ ലൈം​ഗിക അതിക്രമണത്തിന് ഇരയായി
തൃഷ ദാസ്/ ഫേയ്സ്ബുക്ക്
തൃഷ ദാസ്/ ഫേയ്സ്ബുക്ക്
Updated on: 
1 min read

നിരവധി തവണ ലൈം​ഗിക പീഡനത്തിന് ഇരയായിട്ടുണ്ടെന്ന് തുറന്നു പറഞ്ഞ് എഴുത്തുകാരിയും ദേശിയ പുരസ്കാര ജേതാവുമായ തൃഷ ദാസ്. തുടക്കകാലത്ത് തൊഴിലിടങ്ങളിൽ ഞാൻ ലൈം​ഗികമായി ചൂഷണം ചെയ്യപ്പെട്ടിട്ടുണ്ട്. അക്കാലത്ത് അത് വളരെ സാധാരണമായിരുന്നെന്നും തൃഷ വ്യക്തമാക്കി. മീടൂ മൂവ്മെന്റിലൂടെ സ്ത്രീകൾക്കു നേരെയുള്ള അതിക്രമങ്ങൾ കുറക്കാൻ സാധിച്ചിട്ടുണ്ടെന്നും അവർ കൂട്ടിച്ചേർത്തു. ദേശിയ അവാർഡ് നേടിയിട്ടുള്ള ഡോക്യുമെന്ററി സംവിധായികയാണ് തൃഷ. 

ഡോക്യുമെന്ററി സംവിധായികയായി ജോലി ചെയ്തിരുന്ന സമയത്ത് ഞാൻ പല തവണ ലൈം​ഗിക അതിക്രമണത്തിന് ഇരയായി. അന്ന് തൊഴിലിടത്തിൽ അത് വളരെ സാധാരണമായിരുന്നു. അങ്ങനെ സംഭവിച്ചാൽ സ്ത്രീകൾ തന്നെ ആശ്വാസത്തിനും പിന്തുണയുമായി കൂടെയുണ്ടാകുമായിരുന്നു. അന്ന് സോഷ്യൽ മീഡിയ ഇല്ലാത്തതിനാൽ ആർക്കും അവരുടെ കഥ പങ്കുവെക്കാനാവില്ലായിരുന്നു. അത്തരം ചൂഷണങ്ങൾ നേരിട്ട് നിശബ്ദത പാലിക്കുക എന്നു പറയുന്നത് അന്ന് വളരെ സാധാരണയായിരുന്നു. പുരുഷന്മാർക്ക് അതിനെത്തുടർന്നുണ്ടാകുന്ന അനന്തരഫലത്തെക്കുറിച്ച് പേടിയുമുണ്ടായിരുന്നില്ല. സോഷ്യൽ മീഡിയയും തൊഴിലിടത്തിലെ ലൈം​ഗിക അതിക്രമങ്ങളെക്കുറിച്ചുള്ള തുടർച്ചയായ ചർച്ചകളും  മീടൂ മൂവ്മെന്റുമാണ് മാറ്റങ്ങൾക്ക് കാരണമായത്. ഇത് സ്ത്രീകളെ ശാക്തീകരിക്കുന്നതാണ്. ഈ മുന്നേറ്റത്തെ രാഷ്ട്രീയവൽക്കരിക്കില്ലെന്നാണ് പ്രതീക്ഷിക്കുന്നത്- തൃഷ പറഞ്ഞു. 

എന്നാൽ തന്നെ പീഡനത്തിന് ഇരയാക്കിയവരെക്കുറിച്ച് തുറന്നു പറയാൻ അവർ തയാറായില്ല. അവരാരും പ്രശസ്തരല്ലെന്നും അവരുമായി തനിക്കു കണ്ടെത്താൻ പോലും കഴിഞ്ഞിട്ടില്ലെന്നുമാണ് തൃഷ പറഞ്ഞത്. ആ ആളുകളൊന്നും പ്രശസ്തരല്ല, അവരാരുമായി എനിക്ക് ബന്ധങ്ങളൊന്നുമില്ല. അവർ ഇപ്പോൾ എവിടെയാണെന്നുപോലും എനിക്ക് അറിയില്ല. അന്ന് സോഷ്യൽ മീഡിയയും വാട്സ്ആപ്പും ഒന്നും ഇല്ലാത്തതിനാൽ അവരെ ട്രാക്ക് ചെയ്യാനായിട്ടില്ല- തൃഷ വ്യക്തമാക്കി. 

ഇപ്പോൾ സാഹചര്യം മാറിയതിൽ സന്തോഷമുണ്ട്. പരിണിതഫലമുണ്ടാകുമെന്ന മനസിലാക്കി പുരുഷന്മാർ അവരുടെ പെരുമാറ്റം മാറ്റുന്നത് നല്ലകാര്യമാണ്. ലൈം​ഗിക അതിക്രമണങ്ങൾ കുറയ്ക്കാൻ ഇത് കാരണമാകുമെന്നും അവർ കൂട്ടിച്ചേർത്തു. തന്റെ ആദ്യ പുസ്തകമായ മിസ് ദ്രൗപതി കുറു; അഫ്റ്റര്‌‍ ദി പാണ്ഡവാസിന്റെ കാലഘട്ടത്തിൽ നിന്ന് ഇപ്പോഴത്തെ കാലഘട്ടത്തിലേക്ക് വരുമ്പോൾ മീടൂ മുന്നേറ്റത്തിലൂടെ ലൈം​ഗിക വിവേചനത്തെക്കുറിച്ചും തൊഴിലിടത്തിലേയും സമൂഹത്തിലേയും അസമത്വങ്ങളെക്കുറിച്ചുമെല്ലാം ചർച്ചകൾ ഉയർന്നുവെന്നും തൃഷ പറഞ്ഞു. 

Subscribe to our Newsletter to stay connected with the world around you

Follow Samakalika Malayalam channel on WhatsApp

Download the Samakalika Malayalam App to follow the latest news updates 

X
logo
Samakalika Malayalam - The New Indian Express
www.samakalikamalayalam.com