വരാൻ പോകുന്നത് എൽസിയുവിലെ എല്ലാവരും ഒന്നിക്കുന്ന പീക്ക് സിനിമ; ലോകേഷ് ഉദ്ദേശിച്ചത് കൈതി 2 ആണോ?

അപ്പോൾ റോളക്സ് എന്ന കഥാപാത്രത്തെ വെച്ച് ഒരു ചിത്രം ചെയ്താൽ എങ്ങനെയിരിക്കും എന്ന് തോന്നി.
Lokesh Kanagaraj
ലോകേഷ്വിഡിയോ സ്ക്രീൻഷോട്ട്
Updated on
1 min read

തെന്നിന്ത്യൻ സിനിമ പ്രേക്ഷകർക്കിടയിൽ എൽസിയു (ലോകേഷ് സിനിമാറ്റിക് യൂണിവേഴ്സ്)വിന് വലിയൊരു ഫാൻബേസ് തന്നെയുണ്ട്. എൽസിയുവിൽ വന്ന ഓരോ കഥാപാത്രങ്ങൾക്കും വൻ സ്വീകാര്യതയായിരുന്നു സിനിമാ പ്രേക്ഷകർക്കിടയിൽ ലഭിക്കുന്നതും. ഇപ്പോഴിതാ എൽസിയുവിലെ പുതിയ സിനിമയെക്കുറിച്ച് പറഞ്ഞിരിക്കുകയാണ് ലോകേഷ്.

തലൈവരുടെ കൂലി പൂർത്തിയാക്കിയ ശേഷം ഒരു പീക്ക് എൽസിയു സിനിമ ചെയ്യാൻ പോകുന്നു. അതിൽ എൽസിയുവിലെ എല്ലാവരുമുണ്ടാകും എന്നാണ് ലോകേഷ് പറഞ്ഞിരിക്കുന്നത്. ആരാധകരുമായുള്ള സംവാദ പരിപാടിക്കിടെയാണ് ലോകേഷ് കനകരാജ് തന്റെ പുതിയ പ്രൊജക്റ്റിനേക്കുറിച്ച് പറഞ്ഞത്.

"കൂലിയുടെ തിരക്കുകളിലാണ് ഞാനിപ്പോൾ. അതുകഴിഞ്ഞാൽ റോളക്സ് എന്ന ചിത്രത്തിന്റെ പണിപ്പുരയിലേക്ക് കടക്കും. അതൊരു വലിയ ചിത്രമായിരിക്കും. വിക്രം എന്ന ചിത്രം ചെയ്യുമ്പോൾ നല്ല എനർജിയോടെ നിർത്തണമെന്ന് ആ​ഗ്രഹിച്ചിരുന്നു. അങ്ങനെയാണ് റോളക്സ് എന്ന കഥാപാത്രത്തെ കൊണ്ടുവന്നത്. കൈതി 2, വിക്രം 2 ഒക്കെ ചെയ്യാൻ പദ്ധതിയുണ്ട്.

അപ്പോൾ റോളക്സ് എന്ന കഥാപാത്രത്തെ വെച്ച് ഒരു ചിത്രം ചെയ്താൽ എങ്ങനെയിരിക്കും എന്ന് തോന്നി. ഇപ്പോൾ ചെയ്യുന്ന കൂലി എന്ന ചിത്രം ലോകേഷ് കനകരാജ് യൂണിവേഴ്സിൽപ്പെടുന്ന ചിത്രമല്ല. അത് വേറെത്തന്നെയായി നിൽക്കുന്ന ചിത്രമാണ്. എന്നാൽ അതിനുശേഷം ചെയ്യാൻ പോകുന്നത് എൽസിയുവിലെ എല്ലാ നടന്മാരും അണിനിരക്കുന്ന ഒരു പീക്ക് സിനിമയായിരിക്കും."- ലോകേഷ് പറഞ്ഞു.

'അതുപോലെ റോളക്സിനെ പ്രധാന കഥാപാത്രമാക്കി ഒരു സ്റ്റാൻഡ് എലോൺ സിനിമയും പദ്ധതിയുണ്ട്'- ലോകേഷ് കൂട്ടിച്ചേർത്തു. കാർത്തിയെ നായകനാക്കി 'കൈതി'യുടെ രണ്ടാം ഭാഗമായ 'കൈതി 2' ആണ് ഇനി എൽസിയുവിൽ അടുത്തതായി പുറത്തിറങ്ങാനിരിക്കുന്ന ചിത്രം.

ഈ ചിത്രമാകും ലോകേഷ് പറഞ്ഞ എൽസിയുവിലെ പീക്ക് സിനിമയെന്നാണ് സോഷ്യൽ മീഡിയയിലെ ഇപ്പോഴത്തെ ചർച്ചകൾ. 2025ൽ 'കൈതി' രണ്ടാം ഭാഗത്തിന്റെ ചിത്രീകരണം ആരംഭിക്കുമെന്ന് ലോകേഷ് മുൻപ് വെളിപ്പെടുത്തിയിരുന്നു.

Subscribe to our Newsletter to stay connected with the world around you

Follow Samakalika Malayalam channel on WhatsApp

Download the Samakalika Malayalam App to follow the latest news updates 

Related Stories

Munnam Mura
KSEB to refund fuel surcharge; First in history
Rishabh Pant after d match
political personalities in malluwood
X
.story-element-title{ color: var(--arrow-c-light); }
logo
Samakalika Malayalam - The New Indian Express
www.samakalikamalayalam.com