ടൈം ടേബിൾ വെച്ച് സംവിധായകരെ വിളിക്കും; ഇഷ്ടപ്പെട്ടവർക്കൊപ്പം പ്രവർത്തിക്കുകയാണ് ലക്ഷ്യം: മണിക്കുട്ടൻ

അവരുടെ സിനിമയിലേക്ക് എന്നെ വിളിക്കുക എന്നുള്ളത് അവരുടെ ആവശ്യമല്ല. എന്റെ ആവശ്യമാണ്.
Manikuttan
ManikuttanFacebook
Updated on: 
1 min read

തന്നെ ഇപ്പോഴും ഒരു അഭിനയ വിദ്യാർഥിയായാണ് കാണുന്നതെന്ന് നടൻ മണിക്കുട്ടൻ. അഭിനയത്തോടുള്ള താൽപര്യം നിലനിർത്തുന്നതിനായി കൃത്യമായൊരു ടൈംടേബിൾ പിന്തുടരുന്നുണ്ടെന്നും അതിൽ ജിമ്മും വർക്കൗട്ടും ഡാൻസ് പരിശീലനവും സിനിമ കാണുന്നതുമെല്ലാം ഉൾപ്പെടുന്നുണ്ടെന്നും താരം പറഞ്ഞു. പുതിയ ചിത്രമായ 'ഭൗമ'യുടെ വിശേഷങ്ങൾ റിപ്പോർട്ടർ ഫിലിംസുമായി പങ്കുവെക്കുകയായിരുന്നു മണിക്കുട്ടൻ.

മലയാള സിനിമയിൽ ഇഷ്ടപ്പെട്ട സംവിധായകരെയും സഹതാരങ്ങളെയും സാങ്കേതിക പ്രവർത്തകരെയും വിളിച്ച് സംസാരിക്കുന്നതും തന്റെ പതിവാണെന്ന് മണിക്കുട്ടൻ പറഞ്ഞു. ഓരോ ആഴ്ചയും രണ്ടുമൂന്ന് സംവിധായകരെ വിളിക്കാൻ സമയം മാറ്റിവെച്ചിട്ടുണ്ട്. അവർക്കൊപ്പം സിനിമ ചെയ്യാനുള്ള ആഗ്രഹമാണ് ഇതിന് പിന്നിലെന്നും താരം വ്യക്തമാക്കി.

എല്ലാ ആഴ്ചയും എല്ലാവരെയും വിളിച്ച് ശല്യപ്പെടുത്താറില്ലെന്നും തന്റെ ടൈംടേബിളിന്റെ ഭാഗമായി ഓരോ ആഴ്ചയും രണ്ടുമൂന്ന് പേരുമായി ബന്ധപ്പെടാറുണ്ടെന്നും മണിക്കുട്ടൻ കൂട്ടിച്ചേർത്തു. ജിമ്മിലും വർക്കൗട്ടിലും സമയം ചെലവഴിക്കുന്നതിനൊപ്പം ഡാൻസ് പഠിക്കാനും കൂടുതൽ സിനിമകൾ കാണാനും ലഭിക്കുന്ന അവസരങ്ങൾ പരമാവധി പ്രയോജനപ്പെടുത്താറുണ്ട്. അഭിനയത്തിൽ ഇനിയും പഠിക്കാനും മെച്ചപ്പെടാനുമുണ്ടെന്ന നിലപാടിലാണ് താനെന്നും മണിക്കുട്ടൻ വ്യക്തമാക്കി.

മണിക്കു‌ട്ടന്റെ വാക്കുകൾ:

ഞാൻ എന്നെ തന്നെ ഒരു ആക്റ്റിങ് സ്റ്റുഡന്റ് ആയിട്ടാണ് കണക്കാക്കുന്നത്. എന്റെ ഒരാഴ്ചത്തെ റുട്ടീൻ ജിമ്മും വർക്കൗട്ടും ഒക്കെയാണ്. അത്യാവശ്യം ഡാൻസ് പഠിക്കാൻ കിട്ടുന്ന അവസരവും സിനിമകൾ കാണാൻ കിട്ടുന്ന അവസരവും ഞാൻ ഒഴിവാക്കാറില്ല. ഇതുപോലെ തന്നെ എന്റെ ടൈം ടേബിളിൽ പെട്ടതാണ് ഒരാഴ്ച ഡയറക്ടേഴ്സിനെ വിളിക്കുക എന്നത്. എല്ലാ ആഴ്ചയും രണ്ടും മൂന്നും പേരെ വെച്ച് ഞാൻ വിളിക്കാറുണ്ട്.

അവരുടെ സിനിമയിലേക്ക് എന്നെ വിളിക്കുക എന്നുള്ളത് അവരുടെ ആവശ്യമല്ല. എന്റെ ആവശ്യമാണ് മലയാള സിനിമയിൽ ഞാൻ ഇഷ്ടപ്പെടുന്ന ഡയറക്ടേഴ്സിനൊപ്പവും കോ ആർട്ടിസ്റ്റുകളുടെയൊപ്പവും ടെക്നീഷ്യൻസിനൊപ്പവും വർക്ക് ചെയ്യുക എന്നുള്ളത്. അതുകൊണ്ടാണ് ടൈം ടേബിൾ വെച്ച് എല്ലാവരെയും ആഴ്ചയിൽ രണ്ടു വട്ടം വിളിക്കുന്നത്. എന്നുകരുതി എല്ലാവരെയും എല്ലാ ആഴ്ചയും വിളിച്ച് ശല്യം ചെയ്യില്ല.

Summary

I will reach out to directors according to a schedule; the goal is to work with those I prefer: Manikuttan

Related Stories

Katrina Kaif, Kiara Advani, Alia Bhatt
Daya Sujith
Manikuttan
Rimi Tomy
X

FOLLOW US

ON GOOGLE DISCOVER