മഞ്ജു വാര്യരെ നായികയാക്കി സഹോദരൻ മധു വാര്യർ സംവിധാനം ചെയ്യുന്ന ലളിതം സുന്ദരം സിനിമയിൽ അഭിനയിക്കാൻ അവസരം. നടന്‍ സുധീഷിനോട് സാമ്യമുള്ള കൗമാരക്കാരനെയാണ് ചിത്രത്തിലേക്ക് തേടുന്നത്. കൂടാതെ 16നും 22 നും വയസിനിടയില്‍ പ്രായമുള്ള പെണ്‍കുട്ടിയ്ക്കും സിനിമയില്‍ അവസരമുണ്ട്. മഞ്ജു വാര്യര്‍ തന്നെയാണ് ഫേയ്‌സ്ബുക്കിലൂടെ കാസ്റ്റിങ് കോള്‍ പങ്കുവെച്ചത്.
പരമ്പരാഗത വേഷവും മോഡേണ്‍ വേഷവും ഒരു പോലെ ഇണങ്ങുന്ന ആളായിരിക്കണം പെണ്‍കുട്ടി. സുധീറിനോട് സാമ്യമുള്ള 15- 17 വയസുള്ള ആണ്‍കുട്ടിയെയാണ് തേടുന്നത്. രണ്ട് ഫോട്ടോകളും സെല്‍ഫ് ഇന്‍ട്രൊഡക്ഷന്‍ വിഡിയോയും മുന്‍പ് വര്‍ക്ക് ചെയ്തിട്ടുണ്ടെങ്കില്‍ അതിന്റെ ലിങ്കും ഉള്‍പ്പെടുത്തിയാണ് അപേക്ഷിക്കേണ്ടത്. 9605772524 എന്ന നമ്പറിലേക്ക് ഡിസംബര്‍ 15നുള്ളില്‍ വാട്‌സ്ആപ്പ് ചെയ്യണം.
മഞ്ജു വാര്യരിനൊപ്പം ബിജു മേനോനാണ് ചിത്രത്തില്‍ പ്രധാന വേഷത്തില്‍ എത്തുന്നത്. മഞ്ജു വാര്യര്‍ പ്രൊഡക്ഷന്‍സും സെഞ്ച്വറി ഫിലിംസും ചേര്‍ന്നാണ് ചിത്രം നിര്‍മിക്കുന്നത്. കോവിഡ് വ്യാപനത്തിന് മുന്‍പ് ചിത്രത്തിന്റെ ഷൂട്ടിങ് ആരംഭിച്ചിരുന്നെങ്കിലും പിന്നീട് നിര്‍ത്തിവയ്ക്കുകയായിരുന്നു. മധു വാര്യരുടെ ആദ്യ സംവിധായക സംരംഭമാണിത്.
Subscribe to our Newsletter to stay connected with the world around you
Follow Samakalika Malayalam channel on WhatsApp
Download the Samakalika Malayalam App to follow the latest news updates