

മലയാളത്തിൽ സൂപ്പർഹിറ്റായി മാറിയ മഞ്ഞുമ്മൽ ബോയ്സിന് വക്കീൽ നോട്ടീസ് അയച്ച് സംഗീത സംവിധായകൻ ഇളയരാജ. ചിത്രത്തിൽ ‘കണ്‍മണി അന്‍പോട് കാതലന്‍’ എന്ന ഗാനം ഉപയോഗിച്ചതിനാണ് നിർമാതാക്കൾക്ക് നോട്ടീസ് അയച്ചത്. ഗാനം തന്റെ സൃഷ്ടിയാണെന്നും തന്റെ അനുമതി വാങ്ങാതെയാണ് സിനിമയുടെ അണിയറപ്രവർത്തകർ ആ ഗാനം ഉപയോഗിച്ചതെന്നുമാണ് ഇളയരാജ പറയുന്നത്.
‘മഞ്ഞുമ്മല്‍ ബോയ്‌സ്’ പകര്‍പ്പവകാശ നിയമം ലംഘിച്ചുവെന്നും 15 ദിവസത്തിനകം നഷ്ടപരിഹാരം നല്‍കണമെന്നും ഇളയരാജ ആവശ്യപ്പെട്ടിട്ടുണ്ട്. നഷ്ടപരിഹാരം നല്‍കിയില്ലെങ്കില്‍ നിയമനടപടിയുമായി മുന്നോട്ട് നീങ്ങുമെന്നും നോട്ടീസില്‍ പറയുന്നു. ഒന്നുകിൽ അനുമതി തേടണമെന്നും അല്ലെങ്കിൽ ഗാനം മഞ്ഞുമ്മൽ ബോയ്സിൽ നിന്ന് ഒഴിവാക്കണമെന്നുമാണ് പറയുന്നത്.
വാര്‍ത്തകള്‍ അപ്പപ്പോള്‍ ലഭിക്കാന്‍ സമകാലിക മലയാളം ആപ് ഡൗണ്‍ലോഡ് ചെയ്യുക ഏറ്റവും പുതിയ വാര്‍ത്തകള്‍
കമൽഹാസനെ നായകനാക്കി സന്താന ഭാരതി സംവിധാനം ചെയ്ത ‘ഗുണ’ എന്ന ചിത്രത്തിനു വേണ്ടി ഇളയരാജ ഈണമൊരുക്കിയ ഗാനമാണ് ‘കണ്‍മണി അന്‍പോട് കാതലന്‍’. മഞ്ഞുമ്മല്‍ ബോയ്‌സിൽ നിറഞ്ഞു നിൽക്കുന്നതും ഈ ഗാനമാണ്. ഗുണ സിനിമയുടെ അണിയറ പ്രവർത്തകരുടെ അനുവാദത്തോടെയാണ് സംവിധായകൻ ചിദംബരം തന്റെ ചിത്രത്തിൽ ഗാനം ഉപയോഗിച്ചത്. സിനിമ വൻ വിജയമായതിനു പിന്നാലെ കമൽഹാസനും സന്താന ഭാരതിയും ഉൾപ്പടെയുള്ളവർ മഞ്ഞുമ്മൽ ബോയ്സ് ടീമുമായി കൂടിക്കാഴ്ച നടത്തിയിരുന്നു.
Subscribe to our Newsletter to stay connected with the world around you
Follow Samakalika Malayalam channel on WhatsApp
Download the Samakalika Malayalam App to follow the latest news updates