'ഇത് എപ്പടി ഇരിക്ക്', പാട്ടുപാടി ഇളയരാജയുടെ പുതുവത്സര ആശംസ; വിഡിയോ വൈറൽ

തന്റെ പ്രിയപ്പെട്ട ആരാധകർക്ക് പുതുവർഷ ആശംസകൾ നേർന്നുകൊണ്ടുള്ള അദ്ദേഹത്തിന്റെ വിഡിയോ വൈറലാവുകയാണ്
വിഡിയോ സ്ക്രീൻഷോട്ട്
വിഡിയോ സ്ക്രീൻഷോട്ട്
Updated on: 
1 min read

ഇന്ത്യൻ സിനിമയിലെ തന്നെ ഏറ്റവും മികച്ച സം​ഗീത സംവിധായകരിൽ ഒരാളാണ് ഇളയരാജ. അദ്ദേഹത്തിന്റെ പാട്ടുകൾക്ക് ആരാധകർ ഏറെയാണ്. ഇപ്പോൾ തന്റെ പ്രിയപ്പെട്ട ആരാധകർക്ക് പുതുവർഷ ആശംസകൾ നേർന്നുകൊണ്ടുള്ള അദ്ദേഹത്തിന്റെ വിഡിയോ വൈറലാവുകയാണ്. തന്റെ ഒരു ​ഗാനം ആലപിച്ചുകൊണ്ടാണ് അദ്ദേഹം ആശംസകൾ നേർന്നത്. 

വൈറലായി ഇളയരാജയുടെ പാട്ട്

കാർ യാത്രയ്ക്കിടെയാണ് ഇളരാജ വിഡിയോ പകർത്തിയിരിക്കുന്നത്. ആരാധകർക്ക് ആശംസകൾ അറിയിച്ചതിന് പിന്നാലെ ‘ഇളമൈ ഇതോ ഇതോ’ എന്ന സൂപ്പർഹിറ്റ് പാട്ട് ആസ്വദിച്ചു പാടുകയാണ് ഇളയരാജ. ഇത് എപ്പടി ഇരിക്ക് എന്ന ചോദ്യത്തോടെയാണ് വിഡിയോ അവസാനിക്കുന്നത്. സോഷ്യൽ മീഡിയയിൽ വൈറലാവുകയാണ് വിഡിയോ. പത്ത് ലക്ഷത്തിലധികം പേരാണ് ഇതിനോടകം വിഡിയോ കണ്ടത്. 

1982ല്‍ പുറത്തിറങ്ങിയ ‘സകലകലാ വല്ലവൻ’ എന്ന ചിത്രത്തിനു വേണ്ടിയാണ് ഇളയരാജ ‘ഇളമൈ ഇതോ ഇതോ’ എന്ന ഗാനം ചിട്ടപ്പെടുത്തിയത്. എസ്പി ബാലസുബ്രഹ്മണ്യം ആലപിച്ച ​ഗാനത്തിന് ഇന്നും സിനിമാ പ്രേമികളുടെ ഇഷ്ട​ഗാനമാണ്. ഇപ്പോഴും ​ചലച്ചിത്ര ​ഗാനരം​ഗത്ത് സജീവ സാന്നിധ്യമാണ് ഇളയരാജ. 

Subscribe to our Newsletter to stay connected with the world around you

Follow Samakalika Malayalam channel on WhatsApp

Download the Samakalika Malayalam App to follow the latest news updates 

Related Stories

Athimanoharam, Antony Perumbavoor
Jayasudha
Sai Pallavi
Ramzan Muhammed
X

FOLLOW US

ON GOOGLE DISCOVER