'എനിക്ക് ഇത് മതി', അഭിനയം നിര്‍ത്തുന്നുവെന്ന് ജിം ക്യാരി

ഇതുവരെ മറ്റൊരു സെലിബ്രിറ്റി പറഞ്ഞ് നിങ്ങള്‍ കേള്‍ക്കാത്ത കാര്യമാണിത്. എനിക്ക് ഇത് മതി, ഞാന്‍ ആവശ്യത്തിന് ചെയ്തു
ഫയല്‍ ചിത്രം
ഫയല്‍ ചിത്രം
Updated on: 
1 min read

അഭിനയം നിര്‍ത്താന്‍ ഒരുങ്ങുകയാണെന്ന് അറിയിച്ച് ഹോളിവുഡ് നടന്‍ ജിം ക്യാരി. താന്‍ ആവശ്യത്തിന് അഭിനയിച്ചുവെന്നും തന്റെ ശാന്തമായ ജീവിതത്തെയാണ് ഇപ്പോള്‍ ഇഷ്ടപ്പെടുന്നതെന്നുമാണ് അദ്ദേഹം പറഞ്ഞത്. വിരമിക്കുന്നതിനെക്കുറിച്ച് വളരെ ഗൗരവകരമായി ചിന്തിക്കുന്നുണ്ടെന്നും അദ്ദേഹം വ്യക്തമാക്കി. 

'ഞാനും വിരമിക്കുകയാണ്, മിക്കവാറും അത് സംഭവിക്കും, ഞാന്‍ കുറേയൊക്കെ ഗൗരവത്തോടെയാണ് ഇത് പറയുന്നത്. മാലാഖമാര്‍ സ്വര്‍ണത്തിലെഴുതിയ തിരക്കഥ എഴുതി അത് വളരെ പ്രധാനപ്പെട്ടതാണെന്നും ആളുകള്‍ കാണേണ്ടതാണെന്നും പറഞ്ഞാല്‍ ഞാന്‍ ചിലപ്പോള്‍ വീണ്ടും അഭിനയത്തിലേക്ക് വരും. പക്ഷേ ഞാന്‍ ഇപ്പോള്‍ ബ്രേക്ക് എടുക്കുകയാണ്.'- ആക്‌സസ് ഹോളിവുഡിന് നല്‍കിയ അഭിമുഖത്തില്‍ ജിം ക്യാരി പറഞ്ഞു. 

'ഞാന്‍ എന്റെ ശാന്തമായ ജീവിതത്തെ വളരെ അധികം ഇഷ്ടപ്പെടുന്നുണ്ട്. കാന്‍വാസില്‍ പെയിന്റ് ചെയ്യുന്നതും എന്റെ ആത്മീയ ജീവിതവുമെല്ലാം ഇഷ്ടപ്പെടുന്നു. ഇതുവരെ മറ്റൊരു സെലിബ്രിറ്റി പറഞ്ഞ് നിങ്ങള്‍ കേള്‍ക്കാത്ത കാര്യമാണിത്. എനിക്ക് ഇത് മതി, ഞാന്‍ ആവശ്യത്തിന് ചെയ്തു.' - ജിം ക്യാരി വ്യക്തമാക്കി.

ഈ വാർത്ത കൂടി വായിക്കൂ...

Subscribe to our Newsletter to stay connected with the world around you

Follow Samakalika Malayalam channel on WhatsApp

Download the Samakalika Malayalam App to follow the latest news updates 

X

FOLLOW US

ON GOOGLE DISCOVER