ദേശസ്നേഹം വളര്‍ത്തുന്ന സിനിമകള്‍, പുതുതലമുറ കാണാതെ പോകരുത്

സിനിമ പ്രേമികള്‍ ഈ സ്വതന്ത്ര്യദിനത്തില്‍ കണ്ടിരിക്കേണ്ട അഞ്ച് ദേശഭക്തി ചിത്രങ്ങള്‍.
independence day
ദേശസ്നേഹം വളര്‍ത്തുന്ന സിനിമകള്‍

രാജ്യം ഇന്ന് 78-ാം സ്വതന്ത്ര്യദിനം ആഘോഷിക്കുകയാണ്. സിനിമ പ്രേമികള്‍ ഈ സ്വതന്ത്ര്യദിനത്തില്‍ കണ്ടിരിക്കേണ്ട അഞ്ച് ദേശഭക്തി ചിത്രങ്ങള്‍.

1. ഗാന്ധി (1982)

gandhi movie

ബ്രിട്ടീഷ് സാമ്രാജ്യത്തിനെതിരെ ഇന്ത്യന്‍ സ്വാതന്ത്ര്യ സമരം നയിച്ച മഹാത്മഗാന്ധിയുടെ ജീവിതം പ്രമേയമാക്കി റിച്ചാര്‍ഡ് ആറ്റന്‍ബറോ സംവിധാനം ചെയ്ത ചിത്രമാണ് ഗാന്ധി. 1982-ല്‍ പുറത്തിറങ്ങിയ ചിത്രത്തില്‍ ഗാന്ധിയുടെ വേഷം ചെയ്തത് ബ്രിട്ടീഷ് നാടകനടനായ ബെന്‍ കിങ്സ്ലിയാണ്. മികച്ച ചിത്രത്തിനുള്‍പ്പെടെ എട്ട് അക്കാദമി പുരസ്‌കാരം ലഭിച്ചിരുന്നു.

2. ദി ലെജന്‍ഡ് ഓഫ് ഭഗത് സിങ് (2002)

the legend of bhagat Singh

ഇന്ത്യന്‍ സ്വാതന്ത്ര്യത്തിനായി പോരാടിയ ഭഗത് സിങ് എന്ന വിപ്ലവകാരിയുടെ ജീവിതം പറയുന്ന ചിത്രമാണ് ദി ലെജന്‍ഡ് ഓഫ് ഭഗത് സിങ്. സുശാന്ത് സിങ്, ഡി സന്തോഷ്, അഖിലേന്ദ്ര മിശ്ര എന്നിവര്‍ക്കൊപ്പം ടൈറ്റില്‍ കഥാപാത്രമായി എത്തിയത് അജയ് ദേവ്ഗണ്‍ ആണ്. ഭഗത് സിങ്ങിന്‍റെ കുട്ടിക്കാലം മുതല്‍ 1931 മാര്‍ച്ച് 24 ന് ഔദ്യോഗിക വിചാരണയ്ക്ക് മുമ്പ് അദ്ദേഹത്തെ തൂക്കിലേറ്റിയ ദിവസം വരെയുള്ള ജീവിതമാണ് സിനിമ കാണിക്കുന്നത്.

3. മംഗല്‍ പാണ്ഡെ, ദി റൈസിങ് (2005)

Mangal Pandey - The Rising

ബ്രിട്ടീഷുകാര്‍ക്കെതിരെ 1857-ല്‍ പൊട്ടിപ്പുറപ്പെട്ട ആദ്യ സ്വാതന്ത്ര്യ സമരത്തെ (ശിപായി ലഹള) കേന്ദ്രീകരിച്ച് ചിത്രീകരിച്ച ചിത്രമാണ് മംഗള്‍ പാണ്ഡെ: ദി റൈസിങ്. സൈനികനായ മംഗല്‍ പാണ്ഡയുടെ ജീവിതത്തെ ആസ്പദമാക്കി 2005-ല്‍ പുറത്തിറങ്ങിയ ചിത്രത്തില്‍ ആമിര്‍ ഖാന്‍ ആണ് കേന്ദ്രകഥാപാത്രത്തെ ചെയ്യുന്നത്. കേതന്‍ മേത്തയാണ് സംവിധാനം.

4. 1921 (1988)

mammootty

1921-ല്‍ നടന്ന മലബാര്‍ കലാപവുമായി ബന്ധപ്പെട്ട ഒരു ചരിത്ര കഥയുടെ സിനിമാവിഷ്‌ക്കാരമാണ് 1988-ല്‍ അതേ പേരില്‍ പുറത്തിറങ്ങിയ ചിത്രം. ടി ദാമോദരന്‍ എഴുതി, ഐവി ശശി സംവിധാനം ചെയ്ത ചിത്രത്തില്‍ മമ്മൂട്ടി, സുരേഷ് ഗോപി, എംജി സോമന്‍, സീമ, ഉര്‍വശി തുടങ്ങിയ നിരവധി താരങ്ങളാണ് അണിനിരക്കുന്നത്. ഖിലാഫത്ത് പ്രസ്ഥാനത്തിന്‍റെ ഭാഗമായി ആലിമുസലിയാരും കട്ടിലശ്ശേരി മുഹമ്മദ് മുസലിയാരും ആരംഭിച്ച കലാപം കുടിയാന്മാരായ മാപ്പിളമാരുടെ മാപ്പിളലഹളയായി മാറിയതിന്‍റെ കഥയാണ് 1921.

5. കാലാപാനി (1996)

kalapani

ആന്‍ഡമാന്‍ നിക്കോബാര്‍ ദ്വീപുകളിലെ കാലാപാനി എന്ന സെല്ലുലാര്‍ ജയിലിനെ ആസ്പദമാക്കി ചിത്രീകരിച്ച ചിത്രം എക്കാലത്തെയും സൂപ്പര്‍ഹിറ്റ് മലയാള ചിത്രങ്ങളില്‍ ഒന്നാണ്. മോഹന്‍ലാല്‍ കേന്ദ്രകഥാപാത്രമായി എത്തിയ ചിത്രത്തില്‍ പ്രഭു, അംരീഷ് പൂരി, ശ്രീനിവാസന്‍, തബു, നെടുമുടിവേണു എന്നിവാണ് അഭിനയിക്കുന്നത്. പ്രിയദര്‍ശന്‍ ആണ് സംവിധാനം.

Subscribe to our Newsletter to stay connected with the world around you

Follow Samakalika Malayalam channel on WhatsApp

Download the Samakalika Malayalam App to follow the latest news updates 

Related Stories

No stories found.
X
logo
Samakalika Malayalam - The New Indian Express
www.samakalikamalayalam.com