അടിമുടി വിമർശനം; 'ഇന്ത്യൻ 2' വിലെ 20 മിനിറ്റ് കട്ട് ചെയ്തതായി റിപ്പോർട്ട്

മൂന്ന് മണിക്കൂറും നാല് മിനിറ്റുമായിരുന്നു ആദ്യം സിനിമയുടെ ദൈര്‍ഘ്യം.
Indian 2
ഇന്ത്യൻ 2Facebook
Updated on
1 min read

കമൽ ഹാസൻ ശങ്കർ കൂട്ടുകെട്ടിലെത്തിയ ഇന്ത്യൻ 2 തിയറ്ററുകളിൽ പ്രദർശനം തുടരുകയാണ്. ജൂലൈ 12 നാണ് ചിത്രം തിയറ്ററുകളിലെത്തിയത്. പ്രതീക്ഷിച്ച അത്ര നല്ല പ്രതികരണമല്ല ചിത്രത്തിന് ലഭിച്ചു കൊണ്ടിരിക്കുന്നത്. ചിത്രത്തിന്റെ ദൈർഘ്യം മൂന്ന് മണിക്കൂർ ആണെന്നതായിരുന്നു ചിത്രത്തിനെതിരെ ഉയർന്നുവന്ന പ്രധാന വിമർശനം.

എന്നാൽ പ്രേക്ഷകരുടെ അഭിപ്രായങ്ങളെ മാനിച്ച് ചിത്രത്തിന്റെ 20 മിനിറ്റ് ദൃശ്യങ്ങള്‍ നീക്കം ചെയ്യാന്‍ നിര്‍മ്മാതാക്കള്‍ തീരുമാനിച്ചതായാണ് ദേശീയ മാധ്യമങ്ങൾ റിപ്പോർട്ട് ചെയ്യുന്നത്. ജൂലൈ 14 മുതല്‍ 20 മിനിറ്റ് കട്ട് ചെയ്ത പുതിയ വേര്‍ഷന്‍ ആണ് തിയറ്ററുകളില്‍ എത്തിയിരിക്കുന്നത്. മൂന്ന് മണിക്കൂറും നാല് മിനിറ്റുമായിരുന്നു ആദ്യം സിനിമയുടെ ദൈര്‍ഘ്യം.

വാര്‍ത്തകള്‍ അപ്പപ്പോള്‍ ലഭിക്കാന്‍ സമകാലിക മലയാളം ആപ് ഡൗണ്‍ലോഡ് ചെയ്യുക ഏറ്റവും പുതിയ വാര്‍ത്തകള്‍

Indian 2
തിയറ്ററില്‍ നിന്ന് 150 കോടി; ഒടിടിയിലും സൂപ്പര്‍ഹിറ്റാകാന്‍ ആടുജീവിതം; റിലീസ് തിയതി

എന്നാല്‍ ട്രിം ചെയ്തതോടെ സിനിമ 2 മണിക്കൂറും 40 മിനിറ്റുമായി. എന്നാല്‍ ഇക്കാര്യം അണിയറപ്രവർത്തകർ ഔദ്യോഗികമായി സ്ഥിരീകരിച്ചിട്ടില്ല. ആദ്യ ദിനം 26 കോടി രൂപ ചിത്രം ബോക്‌സ് ഓഫീസ് കളക്ഷന്‍ നേടിയിരുന്നു. രണ്ടാം ദിനം 16 കോടി രൂപയാണ് കളക്ഷന്‍ നേടിയത്. ഇന്ത്യൻ 3 യുടെ ട്രെയ്‌ലറും ഇന്ത്യൻ 2 വിന്റെ അവസാനം പ്രദർശിപ്പിച്ചിരുന്നു.

Subscribe to our Newsletter to stay connected with the world around you

Follow Samakalika Malayalam channel on WhatsApp

Download the Samakalika Malayalam App to follow the latest news updates 

X
.story-element-title{ color: var(--arrow-c-light); }
logo
Samakalika Malayalam - The New Indian Express
www.samakalikamalayalam.com