മരണമില്ലാത്ത ആ കഥാപാത്രങ്ങള്‍ക്കൊപ്പം ഇന്നച്ചന്റെ അന്ത്യവിശ്രമം; കല്ലറയില്‍ സിനിമ നിറച്ച് ചെറുമക്കള്‍

ഇന്നസെന്റിന്റെ കരിയറിലെ അനശ്വര കഥാപാത്രങ്ങളെ ഉള്‍ക്കൊള്ളിച്ചുകൊണ്ട് അദ്ദേഹത്തിന് കല്ലറ ഒരുക്കിയിരിക്കുകയാണ് ചെറുമക്കള്‍
ഇന്നസെന്റ്/ ഫെയ്സ്ബുക്ക്, ഇന്നസെന്റിന്റെ കല്ലറയുടെ ചിത്രം
ഇന്നസെന്റ്/ ഫെയ്സ്ബുക്ക്, ഇന്നസെന്റിന്റെ കല്ലറയുടെ ചിത്രം
Updated on
1 min read

ലയാള സിനിമയ്ക്ക് തീരാനഷ്ടം തീര്‍ത്തുകൊണ്ടാണ് ഇന്നസെന്റ് വിടപറഞ്ഞത്. മലയാളികള്‍ക്ക് എന്നും ഓര്‍ത്തുവെക്കാന്‍ നിരവധി കഥാപാത്രങ്ങള്‍ സമ്മാനിച്ചുകൊണ്ടാണ് പ്രിയതാരത്തിന്റെ മടക്കം. ആ കഥാപാത്രങ്ങള്‍ക്കൊപ്പമാകും ഇനി ഇന്നച്ചന്റെ ഉറക്കം. ഇന്നസെന്റിന്റെ കരിയറിലെ അനശ്വര കഥാപാത്രങ്ങളെ ഉള്‍ക്കൊള്ളിച്ചുകൊണ്ട് അദ്ദേഹത്തിന് കല്ലറ ഒരുക്കിയിരിക്കുകയാണ് ചെറുമക്കള്‍.  

താരത്തിന്റെ സിനിമയിലെ അനശ്വര കഥാപാത്രങ്ങളാണ് കല്ലറയില്‍ നിറഞ്ഞിരിക്കുന്നത്. താരത്തിന്റെ ചെറുമക്കളായ ഇന്നസെന്റ് ജൂനിയറും അന്നയുമാണ് ആശയത്തിനു പിന്നില്‍. ഇരിങ്ങാലക്കുട സെന്റ് തോമസ് കത്തീഡ്രല്‍ ദേവാലയത്തിലെ സെമിത്തേരിയിലാണ് താരം അന്ത്യം വിശ്രമം കൊള്ളുന്നത്.

ദേവാസുരം, മിഥുനം, മാന്നാര്‍ മത്തായി സ്പീക്കിങ്, രാവണപ്രഭു, ഫാന്റം പൈലി, മണിച്ചിത്രത്താഴ്, ഇഷ്ടം, കാബൂളിവാല,  ഇന്ത്യന്‍ പ്രണയകഥ, മാന്നാര്‍ മത്തായി സ്പീക്കിങ്, പാപ്പി അപ്പച്ച, വിയറ്റ്‌നാം കോളനി, പ്രാഞ്ചിയേട്ടന്‍, കല്യാണരാമന്‍, വെട്ടം, ഗോഡ്ഫാദര്‍, സന്ദേശം തുടങ്ങി മുപ്പതോളം കഥാപാത്രങ്ങള്‍ കല്ലറിയില്‍ ആലേഖനം ചെയ്തിരിക്കുന്നത്. സിനിമാ റീലിന്റെ മാതൃകയിലാണ് അദ്ദേഹത്തിന്റെ പേരും മറ്റ് വിവരങ്ങളും കല്ലറയില്‍ എഴുതിയിരിക്കുന്നത്. നിരവധി പേരാണ് പ്രിയതാരത്തിന്റെ കല്ലറയില്‍ അന്ത്യാജ്ഞലി അര്‍പ്പിക്കാനായി എത്തുന്നത്.

ഈ വാര്‍ത്ത കൂടി വായിക്കൂ 

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Subscribe to our Newsletter to stay connected with the world around you

Follow Samakalika Malayalam channel on WhatsApp

Download the Samakalika Malayalam App to follow the latest news updates 

X
.story-element-title{ color: var(--arrow-c-light); }
logo
Samakalika Malayalam - The New Indian Express
www.samakalikamalayalam.com