ചെക്ക് മേറ്റ്! ചെസ് പ്രേമികൾ ഉറപ്പായും കണ്ടിരിക്കേണ്ട ചിത്രങ്ങൾ

ഇന്ന് അന്താരാഷ്ട്ര ചെസ് ദിനം
queens gambit
ക്വീൻസ് ഗാംബിറ്റില്‍ നിന്ന്ഫെയ്സ്ബുക്ക്

ഇന്ന് അന്താരാഷ്ട്ര ചെസ് ദിനം. ലോക സിനിമയില്‍ ചെസ്സിന് ആസ്പദമാക്കി നിരവധി സിനിമകളും സീരീസുകളുമാണ് പുറത്തിറങ്ങിയിട്ടുള്ളത്. ചെസ് പ്രേമികള്‍ ഉറപ്പായും കണ്ടിരിക്കേണ്ട കുറച്ച് സിനിമകള്‍ പരിചയപ്പെടാം.

1. സര്‍ച്ചിങ് ഫോര്‍ ബോബി ഫിഷര്‍

searching for bobby fischer

അമേരിക്കന്‍ ചെസ് കളിക്കാരനായിരുന്ന ജോഷ്വ വെയ്റ്റ്‌സ്‌കിന്റെ ജീവിതത്തെ ആസ്പദമാക്കി ഒരുക്കിയ ചിത്രം. 1993ല്‍ റിലീസ് ചെയ്ത ചിത്രം സംവിധാനം ചെയ്തത് ഓസ്‌കര്‍ പുരസ്‌കാര ജേതാവായ സ്റ്റീവന്‍ സൈലിയന്‍ ആയിരുന്നു. മാക്‌സ് പോമെറാക് പ്രധാന വേഷത്തിലെത്തിയ ചിത്രത്തില്‍ വന്‍താരനിരയും ഒന്നിച്ചു.

2. ക്വീന്‍ ഓഫ് കത്വെ

queen of katwe

ഉഗാണ്ടന്‍ ചെസ് കളിക്കാരി ഫിയോണ മതേസിയുടെ ജീവിതത്തെ ആസ്പദമാക്കി ഒരുക്കിയ ചിത്രം. കത്വെയിലെ ചേരിയില്‍ ജനിച്ചു വളര്‍ന്ന ഫിയോണ ചെസ് പഠിക്കാനെത്തുന്നത് സൗജന്യ ഭക്ഷണത്തിനു വേണ്ടിയാണ്. പിന്നീട് ഇവര്‍ അന്താരാഷ്ട്ര താരങ്ങള്‍ക്കുപോലും വെല്ലുവിളിയാവുകയായിരുന്നു. 2016ല്‍ റിലീസ് ചെയ്ത ചിത്രത്തില്‍ നദീന നല്‍വാങ്കയാണ് പ്രധാന വേഷത്തിലെത്തിയത്.

3. ബോബി ഫിഷര്‍ എഗെയ്ന്‍സ്റ്റ് ദി വേള്‍ഡ്

Bobby Fischer Against the World

ഗ്രാന്‍ഡ്മാസ്റ്റര്‍ റോബര്‍ട്ട് ജെയിംസ് ബോബി ഫിഷറിന്റെ ജീവിതത്തെ ആസ്പദമാക്കി ഒരുക്കിയ ഡോക്യുമെന്ററി ഫീച്ചര്‍ ഫിലിം. 2008ല്‍ അന്തരിച്ച ഇതിഹാസ താരത്തിന്റെ ഇന്റര്‍വ്യൂകളും മത്സരത്തില്‍ നിന്നുള്ള രംഗങ്ങളുമെല്ലാം ഇതില്‍ ഉള്‍പ്പെടുത്തിയിട്ടുണ്ട്. ലിസ് ഗാര്‍ബസ് സംവിധാനം ചെയ്ത ഡോക്യുമെന്ററി 2011ലാണ് റിലീസിന് എത്തിയത്.

4. ക്വീൻസ് ഗാംബിറ്റ്

queens gambit

നെറ്റ്ഫ്‌ളിക്‌സില്‍ റിലീസ് ചെയ്ത മിനി സീരീസ്. വാള്‍ട്ടര്‍ ടെവിസിന്റെ ഇതേ പേരിലുള്ള നോവലിനെ ആസ്പദമാക്കിയാണ് സീരീസ് ഒരുക്കിയത്. അനാഥാലയത്തില്‍ വച്ച് പെണ്‍കുട്ടി ചെസ്സിലേക്ക് ആകര്‍ഷിക്കപ്പെടുന്നതും തുടര്‍ന്ന് അന്താരാഷ്ട്ര തലത്തില്‍ ശ്രദ്ധിക്കപ്പെടുന്നതുമാണ് കഥ. അനായ ടെയ്‌ലറാണ് പ്രധാന വേഷത്തിലെത്തിയത്. നിരവധി പുരസ്‌കാരങ്ങള്‍ സീരീസ് സ്വന്തമാക്കിയിരുന്നു.

5. സത്രന്‍ജ് കെ ഖിലാഡി

shatranj ke khilari

മുന്‍ഷി പ്രേംചന്ദിന്റെ ചെറുകഥയെ ആസ്പദമാക്കി സത്യജിത് റേ സംവിധാനം ചെയ്ത ഹിന്ദി ചിത്രം. ബ്രിട്ടീഷ് സൈന്യം രാജ്യം ആക്രമിക്കുമ്പോള്‍ പോലും ഭരണത്തില്‍ ശ്രദ്ധിക്കാതെ ചെസ്സില്‍ മുഴുകുന്ന അവാദിലെ രണ്ട് ഭരണാധികാരികളുടെ കഥയാണ് ചിത്രം പറയുന്നത്. സഞ്ജീവ് കുമാര്‍, ഷബാന അസ്മി , സയീദ് ജഫ്രി തുടങ്ങിയവരാണ് ചിത്രത്തില്‍ പ്രധാന വേഷത്തിലെത്തിയത്.

6. ഓഗസ്റ്റ് ക്ലബ്ബ്

AugustClub

റിമ കല്ലിങ്കല്‍ പ്രധാന വേഷത്തിലെത്തിയ ചിത്രം കെ ബി വേണു ആണ് സംവിധാനം ചെയ്തത്. അനന്ദ പത്മനാഭന്റെ വേനലിന്റെ കളനീക്കങ്ങള്‍ എന്ന നാവലറ്റിനെ ആസ്പദമാക്കിയാണ് ഒരുക്കിയത്. ചെസ്സിനെ പശ്ചാത്തലമാക്കി ഒരുക്കിയ ചിത്രം പറയുന്നത് ദാമ്പത്യ ബന്ധത്തിലെ പ്രശ്‌നങ്ങളെക്കുറിച്ചാണ്.

Subscribe to our Newsletter to stay connected with the world around you

Follow Samakalika Malayalam channel on WhatsApp

Download the Samakalika Malayalam App to follow the latest news updates 

X
logo
Samakalika Malayalam - The New Indian Express
www.samakalikamalayalam.com