'ആ സംവിധായകന്‍ അനുരാഗ് കശ്യപ് അല്ല'; വ്യക്തമാക്കി മന്ദന കരിമി

സംവിധായകനില്‍ നിന്ന് തനിക്ക് നേരിടേണ്ടിവന്ന മോശം അനുഭവത്തെക്കുറിച്ച് തുറന്നു പറഞ്ഞതിനു പിന്നാലെയാണ് നടി മന്ദന കരിമി വാര്‍ത്തകളില്‍ നിറയുന്നത്
ചിത്രം: ഇൻസ്റ്റ​ഗ്രാം
ചിത്രം: ഇൻസ്റ്റ​ഗ്രാം
Updated on: 
1 min read

ബോളിവുഡിലെ വലിയൊരു സംവിധായകനില്‍ നിന്ന് തനിക്ക് നേരിടേണ്ടിവന്ന മോശം അനുഭവത്തെക്കുറിച്ച് തുറന്നു പറഞ്ഞതിനു പിന്നാലെയാണ് നടി മന്ദന കരിമി വാര്‍ത്തകളില്‍ നിറയുന്നത്. കങ്കണ റണാവത്ത് അവതാരകയായി എത്തുന്ന ലോക് അപ്പ് എന്ന റിയാലിറ്റി ഷോയിലായിരുന്നു തുറന്നു പറച്ചില്‍. അതിനു പിന്നാലെ ആ സംവിധായകന്‍ അനുരാഗ് കശ്യപാണെന്ന തരത്തിലുള്ള ആരോപണങ്ങളുണ്ടായിരുന്നു. എന്നാല്‍ തന്നെ വഞ്ചിച്ച സംവിധായകന്‍ അനുരാഗ് കശ്യപ് അല്ലെന്ന് വ്യക്തമാക്കിയിരിക്കുകയാണ് മന്ദന കരിമി. 

'ആ സംവിധായകന്റെ പേര് അനുരാഗ് കശ്യപ് എന്നല്ല. അനുരാഗ് കശ്യപ് എന്റെ സുഹൃത്തായിരുന്നു, ഇപ്പോഴും അദ്ദേഹം എന്റെ സുഹൃത്താണ്. ഞാന്‍ ആ ഹെഡ്‌ലൈന്‍ കണ്ടിരുന്നു. അത് ഒരിക്കലും സംഭവിക്കാന്‍ പാടില്ലാത്തതായിരുന്നു. അത് ആധാര്‍മികമാണ്. ഞാനത് വീണ്ടും ആവര്‍ത്തിക്കുകയാണ്. ഒരാളുടെ പേരില്‍ വാര്‍ത്തയും തലക്കെട്ടുകളും സൃഷ്ടിക്കുന്നത് വളരെ മോശമാണ്.' - മന്ദന കരിമി വ്യക്തമാക്കി. 

റിയാലിറ്റി ഷോയിലെ രഹസ്യം വ്യക്തമാക്കാനുള്ള ഒരു ടാസ്‌കിന് ഇടയിലാണ് മന്ദന തനിക്ക് നേരിട്ട ദുരനുഭവം പങ്കുവച്ചത്. സംവിധായകനില്‍ നിന്ന് താന്‍ ഗര്‍ഭം ധരിച്ചെന്നും എന്നാല്‍ തന്നെ അവഗണിച്ചെന്നുമാണ് താരം പറഞ്ഞത്. സ്ത്രീ പക്ഷവാദിയായ സംവിധായകനാണെന്നും താരം പറഞ്ഞിരുന്നു. ഇതോടെയാണ് അനുരാഗ് കശ്യപിന്റെ പേര് ഇതിലേക്ക് വലിച്ചിഴക്കപ്പെടുന്നത്.
 

ഈ വാര്‍ത്ത കൂടി വായിക്കൂ 

സമകാലിക മലയാളം ഇപ്പോൾ വാട്ട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാർത്തകൾ അറിയാൻ ക്ലിക്ക് ചെയ്യൂ

Subscribe to our Newsletter to stay connected with the world around you

Follow Samakalika Malayalam channel on WhatsApp

Download the Samakalika Malayalam App to follow the latest news updates 

Related Stories

Rashmika Mandanna
Mohanlal and Mammootty
Omar Lulu, Sharafudheen
Jayasurya, Vinayakan
X

FOLLOW US

ON GOOGLE DISCOVER

logo
Samakalika Malayalam - The New Indian Express
www.samakalikamalayalam.com