'ശ്വേത 'അമ്മ'യുടെ അമ്മയാണെങ്കില്‍, ഞാന്‍ 'അമ്മ'യുടെ അച്ഛനാണെന്നാണ് ദേവന്‍ പറഞ്ഞത്'; അതാണ് സ്പിരിറ്റ് എന്ന് ജഗദീഷ്

'വനിതകള്‍ക്ക് വേണ്ടി സംവരണം ചെയ്യേണ്ട അവര്‍ മത്സരിച്ച് ജയിച്ച് വരട്ടെ എന്ന വലിയ മനസ് ദേവനുണ്ടായിരുന്നു'
AMMA Election
AMMA Electionഫയല്‍
Updated on
1 min read

താരസംഘടന അമ്മയുടെ പുതിയ പ്രസിഡന്റായി തെരഞ്ഞെടുക്കപ്പെട്ട ശ്വേത മേനോനെ അഭിനന്ദിച്ച് നടന്‍ ജഗദീഷ്. ശ്വേതയ്‌ക്കെതിരെ മത്സരിച്ച് പരാജയപ്പെട്ട നടന്‍ ദേവനേയും ജഗദീഷ് അഭിനന്ദിച്ചു. വനിതകള്‍ക്ക് വേണ്ടി സംവരണം ചെയ്യേണ്ട അവര്‍ മത്സരിച്ച് ജയിച്ച് വരട്ടെ എന്ന വലിയ മനസ് ദേവനുണ്ടായിരുന്നുവെന്നാണ് ജഗദീഷ് പറയുന്നത്.

AMMA Election
'അമ്മ' ഒരു സ്ത്രീയാകണമെന്ന് നിങ്ങള്‍ പറഞ്ഞു, ഇപ്പോള്‍ ഒരു സ്ത്രീയായി'

'വനിതകള്‍ക്ക് വേണ്ടി സംവരണം ചെയ്യേണ്ട അവര്‍ മത്സരിച്ച് ജയിച്ച് വരട്ടെ എന്ന വലിയ മനസ് ദേവനുണ്ടായിരുന്നു. ശ്വേത മേനോന്‍ അമ്മയുടെ അമ്മയാണെങ്കില്‍ ഞാന്‍ അമ്മയുടെ അച്ഛനാണെന്നാണ് ദേവന്‍ പറഞ്ഞത്. അതാണ് സ്പിരിറ്റ്'' എന്നാണ് ജഗദീഷ് പറയുന്നത്.

AMMA Election
'അമ്മ'യിൽ പുതു ചരിത്രം; നയിക്കാൻ വനിതകൾ, ശ്വേത മേനോൻ പ്രസിഡന്റ്, കുക്കു പരമേശ്വരൻ ജനറൽ സെക്രട്ടറി

ആരോഗ്യപരമായ മത്സരമാണ് നടന്നതെന്നും ജഗദീഷ് പറയുന്നു. പുതിയ ടീമിന് ഒരു വെല്ലുവിളികള്‍ നേരിടേണ്ടി വന്നേക്കും. എന്നാല്‍ തങ്ങള്‍ പിന്തുണയുമായി കൂടെ തന്നെയുണ്ടാകും. അമ്മയിലെ അംഗങ്ങളുടെ ക്ഷേമത്തിനും ഐശ്വര്യത്തിനും വേണ്ടി എല്ലാവരും പ്രവര്‍ത്തിക്കുമെന്നും ജഗദീഷ് പറയുന്നു. നേരത്തെ പ്രസിഡന്റ് സ്ഥാനത്തേക്ക് മത്സരിച്ചിരുന്ന ജഗദീഷ് പിന്മാറുകയായിരുന്നു.

അതേസമയം ഇതാദ്യമായിട്ടാണ് അമ്മയുടെ പ്രസിഡന്റ് സ്ഥാനത്തേക്ക് ഒരു വനതിയെത്തുന്നത്. 20 വോട്ടിനാണ് ശ്വേതയുടെ വിജയം. ജനറല്‍ സെക്രട്ടറിയായി തെരഞ്ഞെടുക്കപ്പെട്ടത് കുക്കു പരമേശ്വരനാണ്. ലക്ഷ്മി പ്രിയയാണ് വൈസ് പ്രസിഡന്റ്.

Summary

Jagadeesh congratulates Shwetha Menon for winning as new president of AMMA. also lauds the spirit of Devan.

Subscribe to our Newsletter to stay connected with the world around you

Follow Samakalika Malayalam channel on WhatsApp

Download the Samakalika Malayalam App to follow the latest news updates 

Related Stories

No stories found.
X
logo
Samakalika Malayalam - The New Indian Express
www.samakalikamalayalam.com