നടിയെ രഹസ്യവിവാഹം ചെയ്‌തെന്ന് വാര്‍ത്തകള്‍; താന്‍ നയന്റീസ് കിഡ് സിങ്കിള്‍ എന്ന് ജയ്

നടി പ്രഗ്യ നാഗ്രയെ താരം രഹസ്യ വിവാഹം ചെയ്തു എന്നായിരുന്നു വാര്‍ത്തകള്‍
jai and Pragya Nagra
പ്രഗ്യ നാഗ്ര, ജയ് ഇൻസ്റ്റഗ്രാം
Updated on: 
1 min read

തമിഴിലെ പ്രിയതാരം ജയ് വിവാഹിതനായെന്ന വാര്‍ത്തകള്‍ സോഷ്യല്‍ മീഡിയയില്‍ വൈറലായിരുന്നു. നടി പ്രഗ്യ നാഗ്രയെ താരം രഹസ്യ വിവാഹം ചെയ്തു എന്നായിരുന്നു വാര്‍ത്തകള്‍. ഇപ്പോള്‍ ഇതില്‍ വിശദീകരണവുമായി എത്തിയിരിക്കുകയാണ് ജയ്.

താന് നയന്റീസ് കിഡ് ആയ സിങ്കിള്‍ ആണെന്നായിരുന്നു ജയ് ഇന്‍സ്റ്റഗ്രാം സ്‌റ്റോറിയായി കുറിച്ചത്. നടി പ്രഗ്യയും വാര്‍ത്തകളില്‍ പ്രതികരണം അറിയിച്ചിട്ടുണ്ട്. ചെന്നൈ സൂപ്പര്‍കിങ്‌സിന്റെ മത്സരം കാണാനെത്തിയപ്പോള്‍ എടുത്ത ചിത്രത്തിനൊപ്പമായിരുന്നു പോസ്റ്റ്. താന്‍ ഇപ്പോഴും അവിവാഹിതയാണ് എന്നാണ് പ്രഗ്യ കുറിച്ചത്.

Pragya Nagra
jai and Pragya Nagra
കൈപിടിച്ച് നല്‍കി ജയറാം, കണ്ണുനിറഞ്ഞ് പാര്‍വതിയും കാളിദാസും; മാളവിക വിവാഹിതയായി

കഴിഞ്ഞ ദിവസമാണ് ഇരുവരും ഒന്നിച്ചുള്ള ചിത്രം സോഷ്യല്‍ മീഡിയയില്‍ വൈറലായത്. ‘ദൈവത്തിന്റെ അനുഗ്രഹത്തോടെ പുതിയ ജീവിതം ആരംഭിച്ചു,’’എന്ന അടിക്കുറിപ്പോടെ ജയ്‍യും നടി പ്രഗ്യ നാഗ്രയും പങ്കുവച്ച ഇൻസ്റ്റഗ്രാം സ്റ്റോറിയായിരുന്നു വാർത്തകൾക്ക് ആധാരം.പരമ്പരാഗത തമിഴ് രീതിയിലുള്ള താലി അണിഞ്ഞ് ജയ്ക്കൊപ്പം ഇരിക്കുന്ന പ്ര​ഗ്യയെ ആണ് ഫോട്ടോയിൽ. ഇരുവരുടേയും കയ്യിൽ പാസ്പോർട്ടും ഫ്ളൈറ്റ് ടിക്കറ്റും കാണാം. ഇതോടെയാണ് ഇരുവരും രഹസ്യമായി വിവാഹം ചെയ്തെന്ന വാർത്തകൾ പരന്നത്.

jai and Pragya Nagra

വാര്‍ത്തകള്‍ അപ്പപ്പോള്‍ ലഭിക്കാന്‍ സമകാലിക മലയാളം ആപ് ഡൗണ്‍ലോഡ് ചെയ്യുക ഏറ്റവും പുതിയ വാര്‍ത്തകള്‍

എന്നാൽ ഷൂട്ടിങ് ലൊക്കേഷനിൽ നിന്നുള്ളതായിരുന്നു ചിത്രങ്ങൾ. ചിത്രത്തിൽ ഇവർക്കു പിന്നിലായി ക്യാമറ സജ്ജീകരിച്ചിരിയ്ക്കുന്നത് വ്യക്തമായി കാണാം. 'ബേബി ആൻഡ് ബേബി' എന്ന സിനിമയിൽ ഒരുമിച്ച് അഭിനയിച്ചുകൊണ്ടിരിക്കുകയാണിപ്പോൾ ജയ്‌യും പ്രഗ്യയും. ചിത്രത്തിന്റെ പ്രമോഷനായാണ് താരങ്ങൾ വിവാഹ ചിത്രം പങ്കുവച്ചത്. ഇവർക്കെതിരെ സോഷ്യൽ മീഡിയയിൽ രൂക്ഷ വിമർശനവും ഉയരുന്നുണ്ട്.

Subscribe to our Newsletter to stay connected with the world around you

Follow Samakalika Malayalam channel on WhatsApp

Download the Samakalika Malayalam App to follow the latest news updates 

Related Stories

Nushrratt Bharuccha
today top five news
Top 5 25092026
The cover of the book ‘Malayalam Cinema: Hema Committee Paranjathum Sarkar Parayathathum’
X
logo
Samakalika Malayalam - The New Indian Express
www.samakalikamalayalam.com