രാജമൗലി ജയിംസ് കാമറൂണിനും ഭാര്യയ്ക്കുമൊപ്പം/ ചിത്രം; ട്വിറ്റർ
രാജമൗലി ജയിംസ് കാമറൂണിനും ഭാര്യയ്ക്കുമൊപ്പം/ ചിത്രം; ട്വിറ്റർ

ആർആർആർ ഇഷ്ടപ്പെട്ടു, ഭാര്യയ്ക്കൊപ്പം വീണ്ടും കണ്ട് ജെയിംസ് കാമറൂൺ; വിശ്വസിക്കാനാവാത്ത നിമിഷമെന്ന് രാജമൗലി

ജയിംസ് കാമറൂണുമായുള്ള നിമിഷങ്ങൾ ആരാധകരുമായി പങ്കുവച്ചിരിക്കുകയാണ് രാജമൗലി
Published on

ഗോൾഡൻ ​ഗ്ലോബ് പുരസ്കാരം നേടിയതോടെ ലോകത്തിന്റെ നെറുകയിൽ എത്തി നിൽക്കുകയാണ് എസ്എസ് രാജമൗലിയുടെ ആർആർആർ. ചിത്രത്തെക്കുറിച്ച് ഇതിനോടകം നിരവധി പേരാണ് കമന്റുമായി എത്തിയത്. ഇപ്പോൾ വിഖ്യാത സംവിധായകൻ ജയിംസ് കാമറൂണുമായുള്ള നിമിഷങ്ങൾ ആരാധകരുമായി പങ്കുവച്ചിരിക്കുകയാണ് രാജമൗലി. ആർആർആർ വളരെ അധികം ഇഷ്ടപ്പെട്ടെന്നും ഭാര്യയ്ക്കൊപ്പം ഇരുന്ന് വീണ്ടും ചിത്രം കണ്ടുവെന്നുമാണ് രാജമൗലി കുറിക്കുന്നത്. 

‘‘മഹാനായ ജെയിംസ് കാമറണ്‍ ആര്‍ആര്‍ആര്‍ കണ്ടു. സിനിമ വളരെ അധികം ഇഷ്‍ടപ്പെട്ടതുകൊണ്ട് ഭാര്യ സൂസിയോട് സിനിമ കാണാൻ നിർദേശിക്കുരയും ചെയ്തു. ഭാര്യയ്ക്കൊപ്പം അദ്ദേഹം വീണ്ടും സിനിമ കണ്ടു. പത്ത് മിനിറ്റ് ഞങ്ങള്‍ക്കൊപ്പം നിന്ന് ആർആർആറിനെ വിലയിരുത്താൻ താങ്കള്‍ സമയം ചെലവഴിച്ചുവെന്നത് എനിക്ക് ഇപ്പോഴും വിശ്വസിക്കാനാകുന്നില്ല. താങ്കള്‍ പറഞ്ഞതുപോലെ ഞാൻ ലോകത്തിന്റെ ഏറ്റവും ഉയരത്തിലാണ്, രണ്ടുപേര്‍ക്കും നന്ദി.’’ രാജമൗലി ട്വീറ്റ് ചെയ്‍തു. ജയിംസ് കാമറൂണിനും ഭാര്യയ്ക്കുമൊപ്പമുള്ള ചിത്രവും അദ്ദേഹം പങ്കുവച്ചിട്ടുണ്ട്. 

ആർആർആറിന് നാട്ടു നാട്ടു എന്ന ​ഗാനത്തിനാണ് ​ഗോൾഡൻ ​ഗ്ലോബ് പുരസ്കാരം നേടിയത്. രാജമൗലിയും സം​ഗീതസംവിധായകൻ കീരവാണി ഉൾപ്പടെയുള്ളവർ ചടങ്ങിൽ പങ്കെടുത്തിരുന്നു. കഴിഞ്ഞ ദിവസം സ്റ്റീഫൻ സ്പിൽബർ​ഗിന് കണ്ടുമുട്ടിയ സന്തോഷം അദ്ദേഹം പങ്കുവച്ചിരുന്നു. ദൈവത്തെ കണ്ടു എന്ന അടിക്കുറിപ്പിലാണ് ചിത്രങ്ങൾ പോസ്റ്റ് ചെയ്തത്. 
 

ഈ വാര്‍ത്ത കൂടി വായിക്കൂ 

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Subscribe to our Newsletter to stay connected with the world around you

Follow Samakalika Malayalam channel on WhatsApp

Download the Samakalika Malayalam App to follow the latest news updates 

X
sticky_ads
logo
Samakalika Malayalam - The New Indian Express
www.samakalikamalayalam.com