ബോഡി  ഫിറ്റ് ഡ്രസ് ഇടാൻ അത്ര എളുപ്പമല്ല, ഗൗണിൽ കയറിക്കൂടാനുള്ള പങ്കപ്പാട് തുറന്നുകാട്ടി ജാൻവി; ചിത്രം വൈറൽ

ചിത്രത്തിൽ സിൽവർ ബോഡികോൺ ഗൗണിലേക്ക് അതിസാഹസികമായി കയറാൻ ശ്രമിക്കുന്ന താരത്തെ കാണാം
ജാൻവി കപൂർ / ഇന്‍സ്റ്റഗ്രാം
ജാൻവി കപൂർ / ഇന്‍സ്റ്റഗ്രാം
Updated on
1 min read

ബോളിവുഡ് നടി ജാൻവി കപൂർ പങ്കുവച്ച പുതിയ ചിത്രം ആരാധകരെ ഒന്നടങ്കം ചിരിപ്പിച്ചിരിക്കുകയാണ്. ജാൻവി ഇൻസ്റ്റഗ്രാമിൽ പോസ്റ്റ് ചെയ്ത ഒരു രസകരമായ 'ബിഫോർ ആന്‍ഡ്‌ ആഫ്റ്റർ' ചിത്രമാണ് വൈറലായിരിക്കുന്നത്. ആദ്യ ചിത്രത്തിൽ റെഡ് ഗൗണിൽ ആണ് താരത്തെ കാണാനാകുക. എന്നാൽ 'അഫ്റ്റർ' എന്ന് വിശേഷിപ്പിച്ച് പോസ്റ്റ് ചെയ്ത ചിത്രത്തിൽ ഒരു സിൽവർ ബോഡികോൺ ഗൗണിലേക്ക് അതിസാഹസികമായി കയറാൻ ശ്രമിക്കുന്ന താരത്തെ കാണാം.

റെഡ് ഗൗണിൽ ഹെയർ സ്‌റ്റൈലിങ് ചെയ്യുന്നതിനിടയിൽ ജാൻവി ഭക്ഷണം കഴിക്കുന്നത് കാണാം. റിയൽ ലൈഫും റീൽ ലൈഫും എന്നാണ് ഇതിന് ആരാധകർ കുറിച്ചിരിക്കുന്ന കമന്റ്. മൂന്ന് സ്റ്റൈലിസ്റ്റുമാരുടെ സഹായമുണ്ടായിട്ടും ഗൗൺ ഇടാൻ നടത്തുന്ന പങ്കപാട് രണ്ടാമത്തെ ചിത്രത്തിൽ പ്രകടമാണ്. എന്തുതന്നെയായാലും ആരാധകർ നടിയുടെ ചിത്രങ്ങൾ ഏറ്റെടുത്തുകഴിഞ്ഞു. പലർക്കും ഇത്തരം അനുഭവങ്ങൾ ഉണ്ടായിട്ടുണ്ടെന്നും അതോർക്കുമ്പോൾ ചിരി നിർത്താനാകുന്നില്ലെന്നുമാണ് കമന്റ് ബോക്‌സിലെ വാക്കുകൾ.

ഓൺലൈനായി റിലീസ് ചെയ്ത ഗുൻജൻ സക്‌സേന: ദി കാർഗിൽ ഗേൾ ആണ് പുറത്തിറങ്ങിയ ജാൻവിയുടെ ഏറ്റവും പുതിയ ചിത്രം. ഗുഡ് ലക്ക് ജെറി ആണ് അണിയറയിൽ ഒരുങ്ങുന്ന താരത്തിന്റെ പുതിയ സിനിമ. സിനിമയുടെ ചിത്രീകരണം പുരോഗമിക്കുകയാണ്.

Subscribe to our Newsletter to stay connected with the world around you

Follow Samakalika Malayalam channel on WhatsApp

Download the Samakalika Malayalam App to follow the latest news updates 

X
.story-element-title{ color: var(--arrow-c-light); }
logo
Samakalika Malayalam - The New Indian Express
www.samakalikamalayalam.com