Janhvi Kapoor
ജാൻവി കപൂർ

'എന്റെ തോളുകളുടെ സ്ഥാനം തെറ്റി, പലപ്പോഴും ദേഷ്യവും നിരാശയും തോന്നി'; അനുഭവം പങ്കുവച്ച് ജാൻവി കപൂർ

പലപ്പോഴും ശരൺ ശർമ്മയുടെ കാഴ്ചപ്പാടും അഭിനിവേശവുമൊക്കെ കാണുമ്പോൾ എനിക്ക് ദേഷ്യവും നിരാശയും തോന്നിയിരുന്നു.
Published on

ബോളിവുഡിൽ മാത്രമല്ല തെന്നിന്ത്യയിലും ഏറെ ആരാധകരുണ്ട് നടി ജാൻവി കപൂറിന്. മിസ്റ്റർ ആൻഡ് മിസിസ് മഹി എന്ന ചിത്രമാണ് ജാൻവിയുടേതായി ഉടനേ പുറത്തിറങ്ങാനുള്ള ചിത്രം. രാജ്കുമാർ റാവുവാണ് ചിത്രത്തിൽ മറ്റൊരു പ്രധാന വേഷം അവതരിപ്പിക്കുന്നത്. ഇപ്പോഴിതാ ചിത്രത്തിന്റെ ചിത്രീകരണവേളയിൽ തനിക്കുണ്ടായ പരുക്കുകളെപ്പറ്റി പറയുകയാണ് താരം. മിസ്റ്റർ ആൻഡ് മിസിസ് മഹിയുടെ പ്രൊമോഷൻ വേളയിലായിരുന്നു താരത്തിന്റെ പ്രതികരണം.

ചിത്രത്തിന് പിന്നിൽ ഒരുപാട് അധ്വാനമുണ്ടായിരുന്നു. ഏകദേശം 2 വർഷമാണ് ഇതിന് വേണ്ടി തയ്യാറെടുത്തത്. മിലി, ഗുഡ് ലക്ക് ജെറി എന്നീ ചിത്രങ്ങളുടെ ഷൂട്ട് നടന്നു കൊണ്ടിരിക്കുമ്പോഴാണ് ഞാൻ ക്രിക്കറ്റ് പഠിക്കാൻ തുടങ്ങിയത്. ഞാനൊരു ക്രിക്കറ്റ് കളിക്കാരിയാകണമെന്ന് സംവിധായകന് ആ​ഗ്രഹമുണ്ടായിരുന്നു. ചിത്രത്തിനായി വിഎഫ്എക്സ് ഉപയോ​ഗിക്കാൻ അദ്ദേഹം ഒരുക്കമായിരുന്നില്ല.

ഇത്രയധികം കഠിനാധ്വാനം ചെയ്ത ഞങ്ങളുടെ സംവിധായകനും എന്റെ പരിശീലകരായ അഭിഷേക് നയ്യാർക്കും വിക്രാന്തയ്ക്കുമാണ് ക്രെഡിറ്റ് കൊടുക്കേണ്ടത്. പ്രാക്ടീസിനിടെ എനിക്കും കുറച്ച് പരുക്കുകൾ പറ്റിയിട്ടുണ്ട്. എൻ്റെ തോളുകൾ രണ്ടും സ്ഥാനം തെറ്റി. ശരീരം കൈവിട്ടതോടെ പരിശീലനം നിർത്തണമെന്ന് എനിക്ക് തോന്നി.

പക്ഷേ അവർ എനിക്ക് നല്ല പ്രചോദനം നൽകി. പലപ്പോഴും ശരൺ ശർമ്മയുടെ കാഴ്ചപ്പാടും അഭിനിവേശവുമൊക്കെ കാണുമ്പോൾ എനിക്ക് ദേഷ്യവും നിരാശയും തോന്നിയിരുന്നു. പക്ഷേ ഞങ്ങൾ ഇന്ന് ഇവിടെ എത്തിയിരിക്കുന്നു. ഇപ്പോൾ എനിക്ക് അതിൽ സംതൃപ്തിയുണ്ട്. പ്രേക്ഷകർ ഞങ്ങളുടെ സിനിമ ഇഷ്ടപ്പെടുമെന്ന് കരുതുന്നുവെന്നും ജാൻവി പറഞ്ഞു.

Janhvi Kapoor
‌‌'42 കൊല്ലമായി വിട്ടിട്ടില്ല, ഇനി വിടത്തില്ല!'; ഇവരുടെ ധൈര്യത്തിലാ നമ്മൾ ഇറങ്ങിയിരിക്കുന്നതെന്ന് മമ്മൂക്ക

വാര്‍ത്തകള്‍ അപ്പപ്പോള്‍ ലഭിക്കാന്‍ സമകാലിക മലയാളം ആപ് ഡൗണ്‍ലോഡ് ചെയ്യുക ഏറ്റവും പുതിയ വാര്‍ത്തകള്‍

മഹിമ എന്ന കഥാപാത്രത്തെയാണ് ചിത്രത്തിൽ ജാൻവി അവതരിപ്പിക്കുന്നത്. സ്പോർട്സ് ഡ്രാമയായിയെത്തുന്ന ചിത്രം സംവിധാനം ചെയ്യുന്നത് ശരൺ ശർമ്മയാണ്. സീ സ്റ്റുഡിയോസും ധർമ്മ പ്രൊഡക്ഷൻസും ചേർന്നാണ് ചിത്രം നിർമ്മിക്കുന്നത്. ഈ മാസം 31 നാണ് ചിത്രം തിയറ്ററുകളിലെത്തുക.

Subscribe to our Newsletter to stay connected with the world around you

Follow Samakalika Malayalam channel on WhatsApp

Download the Samakalika Malayalam App to follow the latest news updates 

X
logo
Samakalika Malayalam - The New Indian Express
www.samakalikamalayalam.com