ബല്ലാൽദേവനായി ആദ്യം പരി​ഗണിച്ചത് 'അക്വാമാനെ'; റാണ പറയുന്നു

സിനിമയിലെ വില്ലൻ കഥാപാത്രത്തിനായി അക്വാമാനിലൂടെ ശ്രദ്ധേയനായ ഹോളിവുഡ് താരം ജേസൺ മൊമോവയെ സമീപിക്കാൻ ശ്രമിച്ചിരുന്നു.
Rana Daggubati
ബല്ലാൽദേവനായി ആദ്യം പരി​ഗണിച്ചത് ജേസൺ മൊമോവയെഇൻസ്റ്റ​ഗ്രാം
Updated on
1 min read

‌ബാഹുബലി എന്ന ചിത്രത്തിലൂടെ ലോകമെമ്പാടും ആരാധകരെ നേടിയെടുത്ത ഫിലിംമേക്കറാണ് എസ്.എസ് രാജമൗലി. ബാഹുബലിയിലെ ഡയലോ​ഗുകൾ പോലും സിനിമ പ്രേക്ഷകർക്ക് മന:പാഠമാണ്. അമരേന്ദ്ര ബാഹുബലി, മഹേന്ദ്ര ബാഹുബലി എന്നീ കഥാപാത്രങ്ങളായി പ്രഭാസെത്തിയപ്പോൾ ചിത്രത്തിലെ വില്ലൻ ബല്ലാൽദേവനായെത്തിയത് റാണ ദഗുബതിയായിരുന്നു.

എന്നാൽ ചിത്രത്തിലെ ഈ കഥാപാത്രത്തിനായി തന്നെയായിരുന്നില്ല ആദ്യം പരിഗണിച്ചത് എന്ന് പറയുകയാണ് റാണ. നെറ്റ്ഫ്ലിക്സിലൂടെ പുറത്തിറങ്ങിയ രാജമൗലിയെക്കുറിച്ചുള്ള മോഡേൺ മാസ്റ്റേഴ്സ്: എസ്.എസ് രാജമൗലിയെന്ന ഡോക്യുമെന്ററിയിലാണ് നടൻ ഇക്കാര്യം പറഞ്ഞത്. സിനിമയിലെ വില്ലൻ കഥാപാത്രത്തിനായി അക്വാമാനിലൂടെ ശ്രദ്ധേയനായ ഹോളിവുഡ് താരം ജേസൺ മൊമോവയെ സമീപിക്കാൻ ശ്രമിച്ചിരുന്നു.

ഇത് ഒരു പീരിയോഡിക് ചിത്രമാണ് എന്നും ഇതിലെ പ്രധാന വില്ലൻ കഥാപാത്രമായി തന്നെ പരിഗണിക്കുന്നതായും നിർമ്മാതാവ് പറഞ്ഞു. കഥ കേട്ട ശേഷം താൻ അദ്ദേഹത്തോട് ചോദിച്ചു, 'എൻ്റെ അടുത്തേക്ക് വരുന്നതിന് മുമ്പ് ഏത് നടനെയാണ് നിങ്ങൾ ഇതിലേക്ക് സമീപിച്ചത്' എന്ന്.

വാര്‍ത്തകള്‍ അപ്പപ്പോള്‍ ലഭിക്കാന്‍ സമകാലിക മലയാളം ആപ് ഡൗണ്‍ലോഡ് ചെയ്യുക ഏറ്റവും പുതിയ വാര്‍ത്തകള്‍

Rana Daggubati
'ഇനിയും വേദന സഹിക്കാനാവില്ലെന്ന് പറഞ്ഞ് അവള്‍ കരഞ്ഞു, ആശുപത്രി വരാന്തയിലൂടെ കരഞ്ഞുകൊണ്ട് ഞാന്‍ നടന്നു'

അക്വാമാൻ സ്റ്റാർ ജേസൺ മൊമോവയെ ഈ കഥാപാത്രത്തിനായി സമീപിക്കാൻ ശ്രമിച്ചിരുന്നുവെന്ന് അറിഞ്ഞപ്പോൾ താൻ ആശ്ചര്യപ്പെട്ടു പോയെന്നും റാണ പറഞ്ഞു. ഒരു അന്താരാഷ്ട്ര താരത്തിന് ശേഷം രണ്ടാമതായി പരിഗണിക്കപ്പെട്ടതിൽ തനിക്ക് വലിയ സന്തോഷമുണ്ടെന്നും റാണ കൂട്ടിച്ചേർത്തു.

Subscribe to our Newsletter to stay connected with the world around you

Follow Samakalika Malayalam channel on WhatsApp

Download the Samakalika Malayalam App to follow the latest news updates 

Related Stories

 narendra modi, Xi Jinping
Suriya
Jason Sanjay, Alphonse Puthren
SS Rajamouli
X
logo
Samakalika Malayalam - The New Indian Express
www.samakalikamalayalam.com