'ഞങ്ങളുമായി അയാള്‍ക്ക് യാതൊരു ബന്ധവുമില്ല; ജയന്റെ മകനെന്ന് വ്യാജ പ്രചരണം; നടപടി സ്വീകരിക്കുമെന്ന് സഹോദരന്റെ മകള്‍

ഞങ്ങളുടെ കുടുംബവുമായി യാതൊരു തരത്തിലുള്ള ബന്ധവും ഇയാള്‍ക്ക് ഇല്ല
Jayan
Jayanഫെയ്സ്ബുക്ക്
Updated on
1 min read

മലയാളത്തിന്റെ അനശ്വര നടന്‍ ജയന്‍ വിടവാങ്ങിയിട്ട് 45 വര്‍ഷം. എന്നാല്‍ ഇന്ന് ജയന്റെ കുടുംബം കടുത്ത വേദനയിലൂടെയാണ് കടന്നു പോകുന്നത്. സോഷ്യല്‍ മീഡിയിയലൂടെ ജയന്റെ മകന്‍ എന്ന തരത്തില്‍ ഒരാള്‍ നടത്തുന്ന പ്രചരണങ്ങളാണ് അതിന് കാരണം. ഇപ്പോഴിതാ ഇയാള്‍ക്കെതിരെ നിയമനടപടി സ്വീകരിക്കുമെന്ന് വ്യക്തമാക്കിയിരിക്കുകയാണ് ജയന്റെ കുടുംബം.

Jayan
‌'ഷോലെ' വീണ്ടും വരുന്നു; 4 K- യിൽ എത്തുന്നത് വെട്ടിമാറ്റാത്ത യഥാർഥ പതിപ്പ്

ജയന്റെ സഹോദരന്റെ മകള്‍ ഡോക്ടര്‍ ലക്ഷ്മിയാണ് പ്രതികരണവുമായി എത്തിയിരിക്കുന്നത്. 24 ന്യൂസിനോടായിരുന്നു ലക്ഷ്മിയുടെ പ്രതികരണം. നേരത്തെ ഇയാള്‍ക്കെതിരെ പരാതി നല്‍കിയിരുന്നുവെന്നും അന്വേഷണത്തില്‍ ഇയാള്‍ക്ക് തങ്ങളുടെ കുടുംബവുമായി യാതൊരു ബന്ധവുമില്ലെന്ന് കണ്ടെത്തിയതാണെന്നും ലക്ഷ്മി പറയുന്നു.

Jayan
പാടുന്നതിനിടെ ഒരുത്തന്‍ എന്റെ ചെവിയില്‍ തെറി വിളിച്ചു, എനിക്ക് വേണ്ടി മണി അവനോട് ചെയ്തത്; അനുഭവം പങ്കിട്ട് നാദിര്‍ഷ

''എന്റെ ഓര്‍മയില്‍ വല്ല്യച്ഛനെക്കുറിച്ച് നല്ലത് മാത്രമേ കേട്ടിട്ടുള്ളൂ. എന്റെ പാരന്റ്‌സില്‍ നിന്നും കേട്ടതും അങ്ങനെയാണ്. കഴിഞ്ഞ കുറച്ച് നാളുകളായി ഞങ്ങളുടെ കുടുംബത്തിന് മാനസികമായി ബുദ്ധിമുട്ടുണ്ടാക്കുന്ന കാര്യങ്ങളിലൂടെയാണ് പോകുന്നത്. പ്രത്യേകിച്ചും സോഷ്യല്‍ മീഡിയിയലൂടെ അദ്ദേഹത്തിനെതിരെ നടത്തുന്ന പ്രചരണങ്ങളും അദ്ദേഹത്തെ അപകീര്‍ത്തിപ്പെടുത്തുന്ന കാര്യങ്ങളും കാണുന്നുണ്ട്. അതില്‍ ഞങ്ങള്‍ മാനസികമായി പ്രശ്‌നങ്ങള്‍ അനുഭവിക്കുന്നുണ്ട്'' ലക്ഷ്മി പറയുന്നു.

''2021 ല്‍ ഞാന്‍ മുഖ്യമന്ത്രിയ്ക്ക് പരാതി നല്‍കിയിരുന്നു. ഒരു വ്യക്തി എന്റെ വല്ല്യച്ഛന്റെ പേര് ഉപയോഗിക്കുകയും മകന്‍ ആണെന്ന വ്യാജേനെ പല നേട്ടങ്ങളും ആളുകളില്‍ നിന്നും അയാള്‍ക്ക് ലഭിക്കുന്നുണ്ട്. അതില്‍ പൊലീസ് അന്വേഷണം നടത്തിയിരുന്നു. ഇയാള്‍ തെറ്റായ കാര്യങ്ങളാണ് പ്രചരിപ്പിക്കുന്നതെന്നും ഞങ്ങളുടെ കുടുംബവുമായി യാതൊരു തരത്തിലുള്ള ബന്ധവും ഇയാള്‍ക്ക് ഇല്ലെന്നുമുള്ള അന്വേഷണ റിപ്പോര്‍ട്ട് എന്റെ കയ്യിലുണ്ട്. മുന്നോട്ട് നിയമനടപടി സ്വീകരിക്കണം എന്ന് തന്നെയായിരുന്നു അവിടെ നിന്നും എനിക്ക് ലഭിച്ച നിര്‍ദ്ദേശം''.

ഒരു വശം മാത്രം കേട്ടു കൊണ്ടാണ് അവര്‍ ഇത്തരത്തിലുള്ള വാര്‍ത്തകള്‍ പ്രചരിപ്പിക്കുന്നത്. വ്യക്തിപരമായി ഇത് ഞങ്ങളിലുണ്ടാക്കുന്ന ആഘാതം വളരെ വലുതാണ്. അവനവന്റെ വീട്ടില്‍ ഇതുപോലൊന്ന് വരുമ്പോള്‍ മാത്രമേ അത് മനസിലാകൂ. വീടിന്റെ മുന്നില്‍ വന്ന് നിന്ന്, അതും മരിച്ചു പോയെരാളെക്കുറിച്ച്, ആരോപണം ഉന്നയിക്കുമ്പോള്‍ അത് ചോദ്യം ചെയ്യേണ്ടത് തന്നെയാണെന്നും ലക്ഷ്മി പറയുന്നു.

Summary

Jayan's family moves legally against imposter who claims to be his son. Jayan's niece says he has no relationship with their family

Subscribe to our Newsletter to stay connected with the world around you

Follow Samakalika Malayalam channel on WhatsApp

Download the Samakalika Malayalam App to follow the latest news updates 

Related Stories

No stories found.
X
logo
Samakalika Malayalam - The New Indian Express
www.samakalikamalayalam.com