എൻ . ഐ. എ ( നാഷണൽ ഇൻവസ്റ്റിഗേഷൻ ഏജൻസി) പശ്ചാത്തലത്തിൽ മലയാള സിനിമയിൽ ആദ്യമായി ഒരുങ്ങുന്ന ജയസൂര്യ ചിത്രം ഓപ്പറേഷൻ ത്രാളിൻ്റെ ചിത്രീകരണം കൊച്ചിയിൽ ആരംഭിച്ചു. പ്രശസ്‌ത സംഗീത സംവിധായകൻ രതീഷ് വേഗ തിരക്കഥ രചിച്ച് സംവിധാനം ചെയ്യുന്ന ഈ ചിത്രം ഗുഡ് വിൽ എൻ്റെർടൈൻമെൻ്റിൻ്റെ ബാനറിൽ ജോബി ജോർജ്തടത്തിൽ നിർമ്മിക്കുന്നു.
ക്രൗൺ പ്ലാസാ ഹോട്ടലിൽ നടന്ന പൂജാ ചടങ്ങിൽ ജയ്ൻ ജോർജ് തടത്തിൽ സ്വിച്ചോൺ കർമ്മവും, പ്രശസ്‌ത തിരക്കഥാകൃത്ത് ബോബി ഫസ്റ്റ് ക്ലാപ്പും നൽകിക്കൊണ്ടാണ് ചിത്രീകരണത്തിനു തുടക്കമിട്ടത്. നിർമ്മാതാവ് ജോബി ജോർജ് നടത്തിൽ, സംവിധായകൻ രതീഷ് വേഗ , ജയസൂര്യ എന്നിവർക്കൊപ്പം ചിത്രത്തിലെ മറ്റ് പ്രധാന അഭിനേതാക്കളും , അണിയറ പ്രവർത്തകരും ചേർന്ന് ഭദ്രദീപവും തെളിയിച്ചു.
രാജ്യത്തെ കാത്തുസൂക്ഷിക്കുന്ന സുരക്ഷാഭടന്മാരുടെ നിശബ്ദമായ പോരാട്ടത്തേയും അവരുടെ ശക്തിയേയും പ്രതിഫലിപ്പിക്കുവാനാണ് ഓപ്പറേഷൻ ത്രാൾ എന്ന ചിത്രത്തിലൂടെ ശ്രമിക്കുന്നതെന്ന് സംവിധായകൻ രതീഷ് വേഗ വ്യക്തമാക്കി. വിശാലമായ ക്യാൻവാസ്സിൽ വൻ മുതൽ മുടക്കിൽ നിർമ്മിക്കുന്ന പാൻ ഇന്ത്യന്‍ ചിത്രമാണ് ഓപ്പറേഷൻ ത്രാൾ. ലോക മനസാക്ഷിയെ ഞെട്ടിച്ച കാശ്മീരിലെ ഭീകരമായ കോൺവോയ് ആക്രമണവും തുടർന്നുള്ള രഹസ്യാന്വേഷണങ്ങളിലൂടെയുമാണ് ചിത്രത്തിൻ്റെ കഥാ പുരോഗതി.
ജമ്മു കാശ്‌മീരിലെ ത്രാളിൽ ഇന്ത്യൻ സൈന്യവും തീവ്രവാദികളുമായി നടന്ന ഏറ്റുമുട്ടലും ഈ ചിത്രത്തിൻ്റെ പ്രമേയത്തിലെ കാതലാണ്. ഈ വിഷയങ്ങൾ പ്രധാന പശ്ചാത്തല മാകുന്നതിലൂടെ ഇന്ന് ഇന്ത്യയിലാകമാനം ഓപ്പറേഷൻ ത്രാൾ ഏറെ ചർച്ചാ വിഷയമായിരിക്കുന്നു. നാഷണൽ ഇൻവസ്റ്റിഗേഷൻ ഏജൻസി (N.I.A) ഉദ്യോഗസ്ഥൻ ഹർഷവർദ്ധൻ എന്ന കേന്ദ്രകഥാപാത്രത്തെ അവതരിപ്പിക്കുന്നത് ജയസൂര്യയാണ് .
ഓപ്പറേഷൻ ത്രാൻ എൻ്റെ അഭിനയജീവിതത്തിലെ ഏറ്റവും ആവേശകരവും വെല്ലുവിളി നിറഞ്ഞതുമായ ഒരു ചിത്രമാണ് . ദേശീയ സുരഷയെ ആധാരമാക്കിയ ഈ ചിത്രത്തിൽ ഹൈഒക്ടേൻ ആക്ഷൻ രംഗങ്ങൾ അടങ്ങിയിട്ടുണ്ട്. ചിത്രത്തിൻ്റെ ക്യാൻവാസ് വളരെ വലുതാണ് . അത് പ്രേക്ഷകർ അനുഭവിച്ചറിയുമെന്നും ഇതിലെ ശക്തമായ സന്ദേശം രാജ്യത്തെ മുഴുവൻ പ്രേക്ഷകരിലേക്കും എത്തുമെന്നും പ്രതീക്ഷിക്കുന്ന തായി ജയസൂര്യ പറഞ്ഞു.
ജയസൂര്യയ്ക്കു പുറമേ സായ് കുമാർ, സിദ്ദിഖ്, ആൻസൺ പോൾ , നന്ദു, അക്ഷയ് രാധാകൃഷ്ണൻ, ജോസ് ബിൻ പോൾ, ജോയൽ , സിറാജുദ്ദീൻ തുടങ്ങിയവർക്കൊപ്പം ബോളിവുഡ് താരങ്ങളായ തരുൺ അരോര, റിഥിക സിങ് , വിനയ് റായ്, അമൈറ ദാസ്തുർ, മുരളി ശർമ്മ , എന്നിവരും ചിത്രത്തിലുണ്ട്. ഇവർക്കൊപ്പം മലയാളത്തിലേയും ഇതര ഭാഷകളിലെ നിരവധി താരങ്ങളും ഈ ചിത്രത്തില്‍ അണിനിരക്കുന്നു . സംഗീതവും പശ്ചാത്തല സംഗീതവും ഒരുക്കുന്നത് സംവിധായകൻ രതീഷ് വേഗ തന്നെയാണ്.
ഛായാഗ്രഹണം-നജോസ് . എഡിറ്റിംഗ് - ഷഫീഖ് വി.ബി. പ്രൊഡക്‌ഷൻ ഡിസൈനർ ഡിസൈൻ്റ- സജീഷ് താമരശ്ശേരി. കലാസംവിധാനം + സുനീഷ് സോദരൻ. വേക്കപ്പ് - റോണക്സ് സേവ്യർ. കോസ്‌റ്റ്യും ഡിസൈൻ - സമീരാ സനീഷ്, സരിതാ ജയസൂര്യ. ചീഫ് അസ്സോസ്സിയേറ്റ് ഡയറക്ടർ - ഉല്ലാസ് കൃഷ്‌ണ. കോ പ്രൊഡ്യൂസർ - സുനി മോൾ ജോബി. നോബിൾ ജേക്കബ്ബാണ് പ്രൊജക്റ്റ് ഡിസൈൻ . സൗണ്ട് മിക്‌സിംഗ് -എം.ആർ. രാജകൃഷ്ണൻ, സ്റ്റിൽസ് ഫോട്ടോഗ്രാഫി ജാൻ ജോസഫ് ജോർജ്, സൗണ്ട് ഡിസൈൻ വിക്കി (റെസൊണൻസ് ഓഡിയോസ്), പബ്ലിസിറ്റി ഡിസൈൻസ് ടെൻപോയിന്റ് മീഡിയ, പ്രൊഡക്ഷൻ
പ്രൊഡക്ഷൻ എക്സിക്യൂട്ടീവ് -നജീർ നസീം. പ്രൊഡക്ഷൻ മാനേജേർസ് .- അരുൺ കണ്ണൂർ.,ജിത്തു ഇരി ങ്ങാലക്കുട. കൺട്രോളർ ഇക്ബാൽ പാനായിക്കുളം, പബ്ലിക് റിലേഷൻസ് & വാഴൂർ ജോസ് , & ആതിരദിൽ ജിത്ത്. മാർക്കറ്റിംഗ് സ്റ്റോറീസ് സോഷ്യലിന്റെ ബാനറിൽ ഡോ.സംഗീത ജനചന്ദ്രൻ എന്നിവരാണ് നിർവഹിക്കുന്നത്. പാലക്കാട്, കൊടൈക്കനാൽ, ജമ്മു കാഷ്മീർ , കുളു മണാലി, എന്നിവിടങ്ങളിലായി നൂറു ദിവസത്തോളം നീണ്ടുനിൽക്കുന്ന ചിത്രീകരണത്തോടെ ഈ ചിത്രം പൂർത്തിയാകും.
Subscribe to our Newsletter to stay connected with the world around you
Follow Samakalika Malayalam channel on WhatsApp
Download the Samakalika Malayalam App to follow the latest news updates