'ലോകയ്ക്ക് മേലെ പ്ലേസ് ചെയ്യാൻ കുറച്ച് പാട് പെടേണ്ടി വരൂലോ'; വരവറിയിച്ച് കത്തനാർ, ഫസ്റ്റ് ലുക്ക് പുറത്ത്

ഇപ്പോഴിതാ ചിത്രത്തിന്റെ ഫസ്റ്റ് ലുക്ക് പോസ്റ്റർ പുറത്തുവന്നിരിക്കുകയാണ്.
Kathanar, Lokah
Kathanar, Lokahഫെയ്സ്ബുക്ക്
Updated on
1 min read

ജയസൂര്യ നായകനായെത്തുന്ന ബി​ഗ് ബജറ്റ് ചിത്രമാണ് കത്തനാർ. ചിത്രത്തിന്റെ അപ്ഡേറ്റുകൾക്കായി കാത്തിരിക്കുകയായിരുന്നു സിനിമാ പ്രേക്ഷകർ. ഇപ്പോഴിതാ ചിത്രത്തിന്റെ ഫസ്റ്റ് ലുക്ക് പോസ്റ്റർ പുറത്തുവന്നിരിക്കുകയാണ്. ജയസൂര്യയുടെ പിറന്നാളിനോടനുബന്ധിച്ചാണ് ഫസ്റ്റ് ലുക്ക് പോസ്റ്റർ അണിയറപ്രവർത്തകർ പുറത്തുവിട്ടത്. ഒരു സ്ത്രീ രൂപത്തി‌ന്റെ തലയിൽ ചവിട്ടി നിൽക്കുന്ന കത്തനാരുടെ ലുക്കാണ് പുറത്തുവന്നിരിക്കുന്നത്.

ഒരു വശത്ത് മറഞ്ഞിരിക്കുന്ന ചാത്തനെയും കാണാം. അതേസമയം കത്തനാരുടെ ഫസ്റ്റ് ലുക്ക് സോഷ്യൽ മീഡിയയിൽ വൻ ചർച്ചകൾ‌ക്കാണ് തിരി കൊളുത്തിയിരിക്കുന്നത്. കല്യാണി പ്രിയദർശൻ, നസ്‌ലിൻ എന്നിവർ പ്രധാന വേഷങ്ങളിലെത്തിയ ലോക ചാപ്റ്റർ 1 ചന്ദ്ര എന്ന സിനിമയുമായി ബന്ധപ്പെടുത്തിയാണ് കത്തനാരുടെ ഫസ്റ്റ് ലുക്ക് പോസ്റ്ററിന്റെ ചർച്ചകൾ.

'നീലി വന്ന സ്ഥിതിക്ക് കത്തനാരും വരണമല്ലോ...', 'കാത്തനാരെയും നീലിയെയും ഒക്കെ ലോകക്കു മേലെ പ്ലേസ് ചെയ്യാൻ കുറച്ച് പാട് പെടേണ്ടി വരൂലോ..', 'കറക്റ്റ് സമയത്ത് ആണ് ഇറക്കിയത്', 'ജയസൂര്യയുടെ ബാഹുബലി ആയിരിക്കും ഈ സിനിമ'- എന്നൊക്കെയാണ് സോഷ്യൽ മീ‍ഡിയയിൽ നിറയുന്ന കമന്റുകൾ.

Kathanar, Lokah
'മോഹൻലാലിനെ താങ്ങി പിടിച്ചു നടന്നു എന്ന് പറഞ്ഞിട്ട് എനിക്കൊന്നും കിട്ടാനില്ല; ഞാൻ അദ്ദേഹത്തെ വച്ച് ജീവിക്കുന്നയാളല്ല'

റോജിൻ തോമസ് സംവിധാനം ചെയ്ത ഈ ചിത്രം രചിച്ചിരിക്കുന്നത് ആർ രാമാനന്ദ് ആണ്. മലയാളത്തിലെ ഏറ്റവും വലിയ ചിത്രമായി ഒരുക്കുന്ന ഈ ബ്രഹ്മാണ്ഡ ചിത്രത്തിന്റെ പോസ്റ്റ് പ്രൊഡക്ഷൻ ജോലികൾ ഇപ്പോൾ പുരോഗമിക്കുകയാണ്.

Kathanar, Lokah
'എനിക്കേറ്റവും പ്രിയപ്പെട്ട, എന്നും കൂടെയുണ്ടാകണം എന്നാഗ്രഹിച്ചയാള്‍ ഇന്ന് ഒപ്പമില്ല'; ഭാര്യയെക്കുറിച്ച് ജഗദീഷ്

ബൈജു ഗോപാലൻ, വി സി പ്രവീൺ എന്നിവരാണ് ചിത്രത്തിന്റെ കൊ-പ്രൊഡ്യൂസേർസ്. എക്സിക്യൂട്ടീവ് പ്രൊഡ്യൂസർ കൃഷ്ണമൂർത്തി. അനുഷ്ക ഷെട്ടിയാണ് ചിത്രത്തിൽ നായികയായെത്തുന്നത്. ഹോം എന്ന ചിത്രത്തിന് ശേഷം റോജിൻ തോമസ് സംവിധാനം ചെയ്യുന്ന ചിത്രം കൂടിയാണ് കത്തനാർ.

Summary

Cinema News: Jayasurya starrer Kathanar movie First Look poster out.

Subscribe to our Newsletter to stay connected with the world around you

Follow Samakalika Malayalam channel on WhatsApp

Download the Samakalika Malayalam App to follow the latest news updates 

Related Stories

No stories found.
X
logo
Samakalika Malayalam - The New Indian Express
www.samakalikamalayalam.com