ജയസൂര്യയോടൊപ്പം വീണ്ടും അഭിനയിക്കാൻ കഴിഞ്ഞതിന്റെ സന്തോഷം പങ്കുവെച്ച് നടി നൈല ഉഷ. ദുബായിൽ യുദ്ധസാഹചര്യം നിലനിന്നിരുന്ന സമയത്ത് തന്നെ വിളിച്ച് സുഖവിവരങ്ങൾ അന്വേഷിച്ച സിനിമാ മേഖലയിലെ ഒരേയൊരാൾ ജയസൂര്യയായിരുന്നുവെന്ന് നൈല പറഞ്ഞു. 'മായൻ' എന്ന ചിത്രത്തിന്റെ റിലീസിനോടനുബന്ധിച്ച് റിപ്പോർട്ടർ ഫിലിംസിന് നൽകിയ അഭിമുഖത്തിലാണ് താരം ഇക്കാര്യം വ്യക്തമാക്കിയത്.
എപ്പോൾ കണ്ടാലും ഇരുവരും ഒരുമിച്ച് ഒരു സിനിമ ചെയ്യണമെന്ന ആഗ്രഹം ജയസൂര്യ പങ്കുവെക്കാറുണ്ടായിരുന്നുവെന്നും എന്നാൽ അത് യാഥാർഥ്യമാകാൻ ഏറെക്കാലം കാത്തിരിക്കേണ്ടി വന്നുവെന്നും നൈല പറഞ്ഞു. ഒടുവിൽ 'മായൻ' സംഭവിച്ചപ്പോൾ ജയസൂര്യയ്ക്ക് സന്ദേശം അയച്ചിരുന്നു. 'അവസാനം നമ്മൾ ഒന്നിച്ചു' എന്നായിരുന്നു സന്ദേശമെന്നും താരം ഓർത്തെടുത്തു.
'മായൻ' സിനിമയുടെ സെറ്റിൽ തനിക്ക് പരിചയമുണ്ടായിരുന്ന ഒരേയൊരാൾ ജയസൂര്യയായിരുന്നുവെന്നും നൈല പറഞ്ഞു. എന്നാൽ ചിത്രീകരണത്തിന്റെ ആദ്യ ദിവസങ്ങളിൽ ജയസൂര്യ സെറ്റിൽ ഉണ്ടായിരുന്നില്ല. ആ ദിവസങ്ങളിൽ ആത്മവിശ്വാസമുണ്ടെന്ന് മറ്റുള്ളവരെ ബോധ്യപ്പെടുത്താൻ പരമാവധി ശ്രമിച്ചിരുന്നുവെന്നും താരം അഭിമുഖത്തിൽ വെളിപ്പെടുത്തി.
നൈല ഉഷയുടെ വാക്കുകൾ:
ദുബായിൽ യുദ്ധം നടന്ന കാലത്ത് എന്നെ വിളിച്ച് 'നീ ഓക്കെ അല്ലേ' എന്നു ചോദിക്കുന്ന സിനിമാ ഇൻഡസ്ട്രിയിൽനിന്നുള്ള ഒരേയൊരാൾ ജയസൂര്യയാണ്. എപ്പോൾ കാണുമ്പോഴും 'നമുക്കൊരു സിനിമ ചെയ്യണ്ടേ' എന്നൊക്കെ ചോദിക്കും. പക്ഷേ അതൊരിക്കലും നടന്നില്ല. ഒടുക്കം ഈ സിനിമ വന്നപ്പോൾ ഞാൻ അദ്ദേഹത്തിനു മെസേജ് അയച്ചു, 'അവസാനം നമ്മൾ ഒന്നിച്ചു' എന്ന്. മായന്റെ സെറ്റിൽ എനിക്കറിയുന്ന ഒരാൾ ജയസൂര്യയായിരുന്നു. ആദ്യ ദിവസങ്ങളിൽ ജയസൂര്യ ഉണ്ടായിരുന്നില്ല. അന്നൊക്കെ ഞാൻ കോൺഫിഡന്റാണെന്നു കാണിക്കാൻ പരമാവധി ശ്രമിച്ചു. അദ്ദേഹത്തോടൊപ്പം ഒന്നിക്കാനായതിൽ ഞാൻ വളരെ ഹാപ്പിയാണ്.
Subscribe to our Newsletter to stay connected with the world around you
Follow Samakalika Malayalam channel on WhatsApp
Download the Samakalika Malayalam App to follow the latest news updates