'ജി​ഗർതണ്ട ഡബിൾ എക്സ്' ഇനി നെറ്റ്ഫ്ളിക്സിൽ കാണാം, ഒടിടി റിലീസ് പ്രഖ്യാപിച്ചു

തമിഴ്, തെലുങ്ക്, മലയാളം, കന്നഡ, ഹിന്ദി ഭാഷകളിൽ ചിത്രം പ്രദർശിപ്പിക്കും
ജി​ഗർതണ്ട പോസ്റ്റർ
ജി​ഗർതണ്ട പോസ്റ്റർ
Updated on
1 min read

തിയറ്ററിൽ വമ്പൻ വിജയമായി മാറിയ ചിത്രമാണ് കാർത്തിക് സുബ്ബരാജിന്റെ ജി​ഗർതണ്ട ഡബിൾ എക്സ്. ഇപ്പോൾ ചിത്രത്തിന്റെ ഒടിടി റിലീസ് പ്രഖ്യാപിച്ചിരിക്കുകയാണ്. നെറ്റ്ഫ്ളിക്സിലൂടെയാണ് ചിത്രം സ്ട്രീം ചെയ്യുക. ഡിസംബർ എട്ട് മുതൽ ചിത്രം നെറ്റ്ഫ്ളിക്സിലൂടെ പ്രദർശനത്തിന് എത്തും. തമിഴ്, തെലുങ്ക്, മലയാളം, കന്നഡ, ഹിന്ദി ഭാഷകളിൽ ചിത്രം പ്രദർശിപ്പിക്കും. 

രാഘവ ലോറൻസും എസ് ജെ സൂര്യയുമാണ് ചിത്രത്തിൽ പ്രധാന വേഷത്തിൽ എത്തിയത്. ചിത്രം തിയറ്ററിൽ വൻ വിജയമാണ് സ്വന്തമാക്കിയത്. ആഗോളതലതലത്തില്‍ നിന്ന് 70 കോടിയിൽ അധികം രൂപ ചിത്രം നേടിയെന്നാണ് കണക്കുകൾ. സൂപ്പർഹിറ്റായി മാറിയ ജി​ഗർതണ്ടയുടെ രണ്ടാം ഭാ​ഗമാണ് ചിത്രം. 

മലയാളം താരങ്ങളായ ഷൈൻ ടോം ചാക്കോയും നിമിഷ സജയനും ചിത്രത്തിൽ പ്രധാന വേഷത്തിൽ എത്തിയിരുന്നു. കാർത്തിക് സുബ്ബരാജ് തന്നെയാണ് ചിത്രത്തിന്റെ തിരക്കഥ ഒരുക്കിയത്. എസ് തിരുവാണ് ഛായാഗ്രാഹണം.  പ്രൊഡക്ഷൻ ഡിസൈനര്‍ ടി സന്താനം, സംഗീതം സന്തോഷ് നാരായണൻ, കൊറിയോഗ്രാഫി ഷെരിഫ് എം, ബാബ ഭാസ്‍കര്‍, സൗണ്ട് ഡിസൈനര്‍ കുനാല്‍ രാജൻ, കോസ്റ്റ്യൂം ഡിസൈനര്‍ പ്രവീണ്‍ രാജ, മേക്കപ്പ് വിനോദ് എസ് എന്നിവരുമാണ് ജിഗര്‍തണ്ട ഡബിള്‍എക്സിന്റെ പ്രവര്‍ത്തകര്‍.

ഈ വാർത്ത കൂടി വായിക്കൂ 

സമകാലിക മലയാളം ഇപ്പോൾ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാർത്തകൾക്കായി ക്ലിക്ക് ചെയ്യൂ

Subscribe to our Newsletter to stay connected with the world around you

Follow Samakalika Malayalam channel on WhatsApp

Download the Samakalika Malayalam App to follow the latest news updates 

Related Stories

Kalabhavan Navas, Niyas
I'M Game
Nivin Pauly, Jason Sanjay and Vijay
Mohan Sharma
X
logo
Samakalika Malayalam - The New Indian Express
www.samakalikamalayalam.com