ജീവയുടെ സർപ്രൈസ് ഹിറ്റ് ഇനി ഒടിടിയിലേക്ക്; 'ടിടിടി' എവിടെ, എപ്പോൾ കാണാം

കോമഡി ഫാമിലി എന്റർടൈനർ ആയി ഒരുങ്ങിയ സിനിമയ്ക്ക് മികച്ച പ്രതികരണം ആണ് ലഭിച്ചത്.
TTT
TTTഇൻസ്റ്റ​ഗ്രാം
Updated on
1 min read

ഈ വർഷം പുറത്തിറങ്ങിയ തമിഴിലെ ഹിറ്റ് ചിത്രമായിരുന്നു തലൈവർ തമ്പി തലൈമയിൽ (ടിടിടി). ജീവ നായകനായെത്തിയ ചിത്രം അക്ഷരാർഥത്തിൽ ഒരു സർപ്രൈസ് ഹിറ്റായിരുന്നു. മലയാളി കൂടിയായ നിതീഷ് സഹദേവ് ആയിരുന്നു ചിത്രത്തിന്റെ സംവിധാനം. ജീവയുടെ വൻ തിരിച്ചുവരവ് കൂടിയായിരുന്നു ടിടിടി.

ഇപ്പോഴിതാ ചിത്രം ഒടിടി റിലീസിനൊരുങ്ങുകയാണ്. നെറ്റ്ഫ്ലിക്സ് ആണ് ചിത്രത്തിന്റെ സ്ട്രീമിങ് അവകാശം സ്വന്തമാക്കിയിരിക്കുന്നത്. ഫെബ്രുവരി 12 ന് ചിത്രം സ്ട്രീമിങ് ആരംഭിക്കും. ചിത്രം റിലീസ് ചെയ്ത പലയിടങ്ങളിലും ഹൗസ്ഫുള്ളായിരുന്നു.

കോമഡി ഫാമിലി എന്റർടൈനർ ആയി ഒരുങ്ങിയ സിനിമയ്ക്ക് മികച്ച പ്രതികരണം ആണ് ലഭിച്ചത്. വർഷങ്ങൾക്ക് ശേഷമുള്ള നടൻ ജീവയുടെ മികച്ച ഓപ്പണിങ് നേടിയ സിനിമ കൂടിയാണിത്. സിനിമയിൽ മികച്ച പ്രകടനമാണ് നടൻ കാഴ്ചവെച്ചിരിക്കുന്നതെന്നും ജീവയുടെ കംബാക്ക് ആണ് ഈ സിനിമയെന്നുമാണ് സിനിമ കണ്ട പ്രേക്ഷകർ ഒന്നടങ്കം പറഞ്ഞത്.

ഫാലിമി എന്ന ചിത്രമൊരുക്കി കയ്യടി വാങ്ങിയ സംവിധായകനാണ് നിതീഷ് സഹദേവ്. ഒരു ഗ്രാമവും അവിടെ നടക്കുന്ന കല്യാണവുമാണ് ചിത്രത്തിന്റെ കഥ. പ്രേമലു, ആലപ്പുഴ ജിംഖാന എന്നീ സിനിമകളിലൂടെ പ്രേക്ഷകരുടെ ഹൃദയം കീഴടക്കിയ വിഷ്ണു വിജയ് ആണ് സിനിമയ്ക്കായി സംഗീതം ഒരുക്കിയത്.

കണ്ണൻ രവി പ്രൊഡക്ഷൻസിന്റെ ബാനറിൽ കണ്ണൻ രവി ആണ് സിനിമ നിർമിച്ചത്. സാൻജോ ജോസഫ്, നിതീഷ് സഹദേവ്, അനുരാജ് എന്നിവർ ചേർന്നാണ് സിനിമയുടെ തിരക്കഥ ഒരുക്കിയത്. തമ്പി രാമയ്യ, ഇളവരശൻ, പ്രഥന നാഥൻ എന്നിവരും ചിത്രത്തിൽ പ്രധാന വേഷങ്ങളിലെത്തി.

Summary

Cinema News: Jiiva starrer Thalaivar Thambi Thalaimaiyil OTT Release date out.

Subscribe to our Newsletter to stay connected with the world around you

Follow Samakalika Malayalam channel on WhatsApp

Download the Samakalika Malayalam App to follow the latest news updates 

Related Stories

No stories found.
X
logo
Samakalika Malayalam - The New Indian Express
www.samakalikamalayalam.com