'ഈശ്വരൻ ഇനി റൊമാന്റിക് ഹീറോ'; ജിത്തു മാധവൻ നസ്ലെൻ ചിത്രം ഫെബ്രുവരിയിൽ?

ഷൈജു ഖാലിദ് ഛായാഗ്രഹണവും ഷൈജു ശ്രീധർ എഡിറ്റിങ്ങും നിർവഹിക്കുമെന്നാണ് സോഷ്യൽ മീഡിയയിൽ പ്രചരിക്കുന്നത്.
Naslen Jithu Movie
Naslen Jithu MoviePinterest
Updated on: 
1 min read

'പ്രേമലു'വിലൂടെ മലയാളി പ്രേക്ഷകരുടെ പ്രിയങ്കരനായി മാറിയ നസ്ലെൻ ഇനി റൊമാന്റിക് ഹീറോയാകാനൊരുങ്ങുന്നുവെന്ന് റിപ്പോർട്ടുകൾ. 'രോമാഞ്ചം', 'ആവേശം' സീൻ തുടങ്ങിയ ചിത്രങ്ങളിലൂടെ ശ്രദ്ധേയനായ സംവിധായകൻ ജിത്തു മാധവന്റെ അടുത്ത ചിത്രത്തിൽ നസ്ലെൻ നായകനാകുമെന്നാണ് സൂചന.

ഒരു റൊമാന്റിക് കോമഡി ചിത്രമായിരിക്കും ഇതെന്നും അടുത്ത വർഷം ഫെബ്രുവരിയിൽ ചിത്രീകരണം ആരംഭിക്കുമെന്നുമാണ് സോഷ്യൽ മീഡിയയിൽ പ്രചരിക്കുന്ന റിപ്പോർട്ടുകൾ. എന്നാൽ ഔദ്യോഗിക പ്രതികരണങ്ങൾ പുറത്തുവന്നിട്ടില്ല.

ജിത്തു മാധവൻറെ സംവിധാനത്തിൽ ഏറ്റവും ഒടുക്കം പുറത്തിറങ്ങിയ സൂര്യ ചിത്രം 'സീനി'ലൂടെ തമിഴിലും നസ്ലെൻ അരങ്ങേറ്റം കുറിച്ചിരുന്നു. 267 കോടിയാണ് ചിത്രം സ്വന്തമാക്കിയത്. സീനിൽ വില്ലൻ കഥാപാത്രത്തെയാണ് താരം അവതരിപ്പിച്ചത്. ശ്രദ്ധേയമായ പ്രകടനത്തിലൂടെ തമിഴ് പ്രേക്ഷകർക്കിടയിലും നസ്ലെൻ ശ്രദ്ധ നേടിയിരുന്നു. ഇതിന് പിന്നാലെയാണ് ജിത്തു മാധവൻ ചിത്രത്തിൽ നായകനായി എത്തുമെന്ന വാർത്തകൾ പുറത്തുവരുന്നത്.

പുതിയ ചിത്രത്തിൽ ഷൈജു ഖാലിദ് ഛായാഗ്രഹണവും ഷൈജു ശ്രീധർ എഡിറ്റിങ്ങും നിർവഹിക്കുമെന്നാണ് സിനിമാ ഗ്രൂപ്പുകളിലും എക്സ്, റെഡിറ്റ് തുടങ്ങിയ സോഷ്യൽ മീഡിയ പ്ലാറ്റ്ഫോമുകളിലെ സിനിമാ പേജുകളിലും പ്രചരിക്കുന്നത്. എന്നാൽ ചിത്രത്തെക്കുറിച്ച് ജിത്തു മാധവനോ നസ്ലെനോ ബന്ധപ്പെട്ട മറ്റാരുമോ ഔദ്യോഗിക പ്രഖ്യാപനം നടത്തിയിട്ടില്ല.

'രോമാഞ്ചം', 'ആവേശം', 'സീൻ' എന്നീ ചിത്രങ്ങിൽ മൂന്ന് വ്യത്യസ്ത ശൈലി പരീക്ഷിച്ചു വിജയിച്ച ജിത്തു മാധവന്റെ പുതിയ ചിത്രത്തിനായുള്ള കാത്തിരിപ്പിലാണ് സിനിമാപ്രേമികൾ. അതേസമയം, ആദ്യ സിനിമയായ രോമാഞ്ചത്തിന്റെ രണ്ടാം ഭാഗം പ്രഖ്യാപിച്ചിരുന്നത്, വൈകാതെ സംഭവിക്കുമെന്ന സൂചന സംവിധായകൻ നൽകിയിരുന്നു.

Naslen Jithu Movie
'ആ സെറ്റില്‍ ഫിസിക്കല്‍ ഹരാസ്‌മെന്റ് നേരിട്ടു, കരച്ചില്‍ വന്നു'; വെളിപ്പെടുത്തി വിനീത് കുമാര്‍
Naslen Jithu Movie
'കണിക പോലും അവളെ സംശയിക്കില്ല, അന്യായ വിധി അംഗീകരിക്കാനാവില്ല'; ലിജു കൃഷ്ണയ്‌ക്കെതിരെ ഐസൂട്ടി
Naslen Jithu Movie
മോഹന്‍ലാലിന് ആകാശവാണിയുടെ ആദരം; നാടക വിഭാഗത്തില്‍ 'ടോപ് ഗ്രേഡ്'
Summary

Jithu Madhavan-Naslen film starts in February? Reports suggest a rom-com

Subscribe to our Newsletter to stay connected with the world around you

Follow Samakalika Malayalam channel on WhatsApp

Download the Samakalika Malayalam App to follow the latest news updates 

X

FOLLOW US

ON GOOGLE DISCOVER