'സമയത്തെ നിയന്ത്രിക്കുന്ന ദൈവം, കാകഭുശുണ്ഡിയിലേക്ക് വന്നത് ഇങ്ങനെ'; 'സംഭവം അധ്യായം ഒന്നി'നെക്കുറിച്ച് സംവിധായകൻ

കാക്കയും കാക്കയുടെ വി​ഗ്രഹത്തെയും ചുറ്റിപ്പറ്റിയാണ് മൊത്തം കാര്യങ്ങൾ പോകുന്നത്.
Sambhavam Adhyayam Onnu, Jithu Satheesan Mangalath
Sambhavam Adhyayam Onnu, Jithu Satheesan Mangalathഇൻസ്റ്റ​ഗ്രാം
Updated on
1 min read

ജിത്തു സതീശൻ മംഗലത്ത് രചനയും സംവിധാനവും നിര്‍വ്വഹിച്ചിരിക്കുന്ന ചിത്രമാണ് സംഭവം അധ്യായം ഒന്ന്. അസ്കർ അലി നായകനായെത്തിയ ചിത്രത്തിന് തിയറ്ററുകളിലും ഒടിടിയിലും മികച്ച അഭിപ്രായമാണ് ലഭിച്ചത്. വിഷു റിലീസായാണ് ചിത്രം ഒടിടിയിലെത്തിയത്.

ചിത്രത്തിൽ കാണിക്കുന്ന കാക്കയുടെ വി​ഗ്രഹത്തെക്കുറിച്ച് പറയുകയാണിപ്പോൾ സംവിധായകൻ ജിത്തു. ക്ലബ്ബ് എഫ്എമ്മിന് നൽകിയ അഭിമുഖത്തിൽ സംസാരിക്കുകയായിരുന്നു അദ്ദേഹം. "കാക്കയും കാക്കയുടെ വി​ഗ്രഹത്തെയും ചുറ്റിപ്പറ്റിയാണ് മൊത്തം കാര്യങ്ങൾ പോകുന്നത്.

ശരിക്കും അതിന്റെ റെഫറൻസ് എടുക്കുന്നത് രാമായണത്തിലെ ഒരു കഥാപാത്രത്തിൽ നിന്നാണ്. ഹിന്ദു മിത്തോളജി ഉള്ള ഒരു കഥാപാത്രമാണ് അത്. കാകഭുശുണ്ഡി ആണ് ആ കഥാപാത്രം. ഭൂതം, ഭാവി, വർത്തമാനം തുടങ്ങിയവയിലേയ്ക്ക് ഒക്കെ സഞ്ചരിക്കാൻ കാകഭുശുണ്ഡിക്ക് കഴിവുണ്ടെന്ന് പറയപ്പെടുന്നു.

Sambhavam Adhyayam Onnu, Jithu Satheesan Mangalath
'ശ്രദ്ധിച്ചിരുന്നില്ലെങ്കിൽ ലൂപ്പിൽപ്പെട്ട് പോകാൻ സാധ്യതയുണ്ട്! കിളി പോകുന്ന ഐറ്റം ആണ്'; ഒടിടിയിലും കയ്യടി നേടി 'സംഭവം അധ്യായം ഒന്ന്'

ഈ കഥാപാത്രം മഹാഭാരതം ഇത്രത്തവണ കണ്ടിട്ടുണ്ട്, രാമായണം ഇത്രത്തവണ കണ്ടിട്ടുണ്ട് എന്നൊരു ആശയമുണ്ട്. ഇദ്ദേഹം കണ്ട രാമായാണം ഓരോന്നും ഓരോന്ന് ആണെന്ന് പറയപ്പെടുന്നു. അതിനകത്തേക്ക് ആ മാനിന്റെ റെഫറൻസ് കൊണ്ടുവന്നതാണ്. കാക്കയുടെ തലയും മനുഷ്യന്റെ ഉടലുമാണ് കാകഭുശുണ്ഡിയ്ക്ക്.

Sambhavam Adhyayam Onnu, Jithu Satheesan Mangalath
കാന്‍സറിന്റെ മൂര്‍ദ്ധന്യാവസ്ഥയിലും ഭാര്യയെ പരിചരിക്കുന്ന ഇര്‍ഫാന്‍ ഖാന്‍; വിങ്ങലായി മകന്റെ പോസ്റ്റ്

സമയത്തെ നിയന്ത്രിക്കുന്ന ദൈവം എന്നൊരു റഫറൻസ് വച്ചാണ് നമ്മൾ അതിനെ സിനിമയിലേക്ക് കൊണ്ടുവരുന്നത്".- ജിത്തു സതീശൻ പറഞ്ഞു. അതേസമയം ജിയോ ഹോട്ട്സ്റ്റാറിലൂടെയാണ് ചിത്രം സ്ട്രീമിങ് ആരംഭിച്ചിരിക്കുന്നത്. പാലക്കാട് ധോനി വനത്തിലാണ് ചിത്രത്തിന്റെ ചിത്രീകരണം നടന്നത്. വിനീത് കുമാർ, സിദ്ധാർഥ് ഭരതന്‍, അസീം ജമാൽ, സെന്തിൽ കൃഷ്ണ എന്നിവരാണ് ചിത്രത്തിലെ മറ്റു പ്രധാന അഭിനേതാക്കൾ.

Summary

Cinema News: Jithu Satheesan Mangalath talks about Sambhavam Adhyayam Onnu.

Subscribe to our Newsletter to stay connected with the world around you

Follow Samakalika Malayalam channel on WhatsApp

Download the Samakalika Malayalam App to follow the latest news updates 

Related Stories

No stories found.
X
.story-element-title{ color: var(--arrow-c-light); }
logo
Samakalika Malayalam - The New Indian Express
www.samakalikamalayalam.com