'ആദ്യം സിനിമ കാണൂ, തെറ്റാണെങ്കിൽ നിങ്ങളെ ഞാൻ വലിച്ചുകീറും': മാധ്യമപ്രവർത്തകനോട് ജോൺ എബ്രഹാം

തുടർച്ചയായി ആക്ഷൻ ചിത്രങ്ങൾ ചെയ്യുന്നതിനെക്കുറിച്ചുള്ള ചോദ്യമാണ് താരത്തെ പ്രകോപിപ്പിച്ചത്
john abraham
ജോൺ എബ്രഹാംഇന്‍സ്റ്റഗ്രാം
Updated on
1 min read

ബോളിവുഡിലെ ആക്ഷൻ സൂപ്പർതാരങ്ങളിൽ ഒരാളാണ് ജോൺ എബ്രഹാം. ഷാരുഖ് ഖാൻ ചിത്രം പത്താനിലെ താരത്തിന്റെ വില്ലൻ കഥാപാത്രം വലിയ രീതിയിൽ പ്രശംസിക്കപ്പെട്ടിരുന്നു. താരം പ്രധാന വേഷത്തിലെത്തുന്ന പുതിയ ചിത്രം വേദ റിലീസിന് ഒരുങ്ങുകയാണ്. ചിത്രത്തിന്റെ പ്രമോഷനിടെ മാധ്യമപ്രവർത്തകനോട് ദേഷ്യപ്പെട്ടിരിക്കുകയാണ് താരം. തുടർച്ചയായി ആക്ഷൻ ചിത്രങ്ങൾ ചെയ്യുന്നതിനെക്കുറിച്ചുള്ള ചോദ്യമാണ് താരത്തെ പ്രകോപിപ്പിച്ചത്.

മോശം ചോദ്യങ്ങളും വിഡ്ഢികളേയും കുറിച്ച് താന്‍ പറയട്ടെ എന്നാണ് താരം ആദ്യം പറഞ്ഞത്. പിന്നാലെ സിനിമ കണ്ടോ എന്ന് മാധ്യമപ്രവർത്തകനോട് ചോദിച്ചു. സിനിമയുടെ ട്രെയിലർ കണ്ടു എന്നായിരുന്നു മറുപടി. 'സിനിമ കണ്ടശേഷം മാത്രം വിധിയെഴുതൂ. അതുകഴിഞ്ഞാൽ ഞാൻ നിങ്ങൾക്കുള്ളതാണ്. നിങ്ങൾക്ക് എന്തും പറയാം. എന്നാൽ നിങ്ങൾ തെറ്റാണെങ്കിൽ തിരിച്ച് ഞാൻ നിങ്ങളെ വലിച്ചുകീറും'.-ജോൺ എബ്രഹാം പറഞ്ഞു.

വാര്‍ത്തകള്‍ അപ്പപ്പോള്‍ ലഭിക്കാന്‍ സമകാലിക മലയാളം ആപ് ഡൗണ്‍ലോഡ് ചെയ്യുക ഏറ്റവും പുതിയ വാര്‍ത്തകള്‍

ചിത്രത്തിൽ തന്റെ ആഴത്തിലുള്ള പ്രകടനമാണ് കാണാനാവുക എന്നാണ് നടന്റെ വാക്കുകൾ. 'വളരെ വൈകാരികമായ ചിത്രമാണ് ഇത്. നിങ്ങൾക്ക് സിനിമകണ്ടു കഴിഞ്ഞാൽ ഞാൻ പറയുന്നത് എന്താണെന്ന് മനസ്സിലാകും. വളരെ മനോഹകരമാണ് വൈകാരികമായ ചിത്രമാണ് ഇത്. എഡിറ്റ് ചെയ്യുന്ന സമയത്ത് കണ്ടപ്പോൾ എന്നെ വല്ലാതെ സ്പർശിച്ചു. നിങ്ങളുടെ കണ്ണുകൾ നിറയും. അത് മനോഹരമാണ്.' - താരം കൂട്ടിച്ചേർത്തു.

യഥാർഥ കഥയിൽ നിന്ന് പ്രചോദനം ഉൾക്കൊണ്ട് നിഖിൽ അധ്വാനിയാണ് ചിത്രം സംവിധാനം ചെയ്തത്. ജാതി വിവേചനത്തെക്കുറിച്ചാണ് ചിത്രം പറയുന്നത്. ഷർവരിയാണ് മറ്റൊരു പ്രധാന കഥാപാത്രത്തെ അവതരിപ്പിക്കുന്നത്. മേജർ അഭിമന്യു തർവാൻ എന്ന വേഷത്തിലാണ് ജോണി എബ്രഹാം എത്തുന്നത്.

Subscribe to our Newsletter to stay connected with the world around you

Follow Samakalika Malayalam channel on WhatsApp

Download the Samakalika Malayalam App to follow the latest news updates 

Related Stories

No stories found.
X
logo
Samakalika Malayalam - The New Indian Express
www.samakalikamalayalam.com