

ബോളിവുഡിൽ മാത്രമല്ല കേരളത്തിലും നിരവധി ആരാധകരുള്ള നടനാണ് ജോൺ എബ്രഹാം. സിനിമയ്ക്കപ്പുറം തന്റെ അഭിപ്രായങ്ങളും നിലപാടുകളുമൊക്കെ തുറന്നു പറയുന്ന നടൻമാരിലൊരാൾ കൂടിയാണദ്ദേഹം. ഇപ്പോഴിതാ തനിക്കൊപ്പം പ്രവർത്തിച്ചിട്ടുള്ള സഹതാരങ്ങളെക്കുറിച്ച് ജോൺ എബ്രഹാം പറഞ്ഞ വാക്കുകളാണ് സോഷ്യൽ മീഡിയയിൽ ശ്രദ്ധേയമാകുന്നത്.
പുരുഷൻമാരോടൊപ്പം അഭിനയിക്കുമ്പോഴാണ് താൻ കൂടുതൽ കംഫർട്ടബിൾ എന്നും സഹതാരങ്ങളോട് മത്സരിക്കാനല്ല മറിച്ച് സഹകരിച്ച് മുന്നോട്ട് പോകാനാണ് താല്പര്യമെന്നും ജോൺ വ്യക്തമാക്കി. "ഏറ്റവും നല്ല മാർഗം എന്താണെന്നു വച്ചാൽ നിങ്ങള്‍ ആരോടും മത്സരിക്കുകയല്ല, പ്രോത്സാഹിപ്പിക്കുകയാണ് വേണ്ടതെന്ന് മനസിനെ പരിശീലിപ്പിക്കുക എന്നതാണ്.
പുരുഷൻമാരായ എന്റെ സഹതാരങ്ങളോടൊപ്പം ഞാൻ വളരെ നന്നായി ഇടപെഴകാറുണ്ട്. അക്ഷയ് കുമാർ, ഷാരുഖ് ഖാൻ, വരുൺ ധവാൻ, അഭിഷേക് ബച്ചൻ എന്നിവരോടൊപ്പമെല്ലം ഞാൻ അഭിനയിച്ചിട്ടുണ്ട്. ഞാൻ അഭിഷേകിനെ ചുംബിച്ചിട്ടുണ്ട്. അവരെല്ലാം എന്നെ കാണുന്നത് അവര്‍ക്കൊപ്പം നിന്ന് അവരെ പ്രോത്സാഹിപ്പിക്കുന്ന ഒരാളായാണ്.
ഞാനും അവരെ അങ്ങനെയാണ് കാണുന്നത്. അതുകൊണ്ടുതന്നെ അവര്‍ക്കൊപ്പം ഞാന്‍ വളരെ കംഫർട്ടബിളും സന്തോഷവാനുമാണ്. ആ സൗഹൃദത്തിന്‍റെ രസതന്ത്രം സ്ക്രീനിലേക്ക് പടരുന്നതും നിങ്ങള്‍ക്ക് കാണാം."- ജോണ്‍ പറഞ്ഞു. 2003 ലാണ് ജോൺ എബ്രഹാം ബോളിവുഡിൽ അരങ്ങേറ്റം കുറിക്കുന്നത്. അക്കാലത്ത് ബോളിവുഡിൽ പുറത്തു നിന്ന് ആരും ഉണ്ടായിരുന്നില്ലെന്നും അതുകൊണ്ട് തന്നെ കടുത്ത വിമർശനങ്ങൾ തനിക്ക് നേരിടേണ്ടി വന്നിരുന്നുവെന്നും ജോൺ എബ്രഹാം കൂട്ടിച്ചേർത്തു.
"ഞാന്‍ വന്ന സമയത്ത് ആരും തന്നെ പുറത്ത് നിന്നുള്ളവരായി ബോളിവുഡില്‍ ഉണ്ടായിരുന്നില്ല. അക്ഷയ് കുമാറും ഷാരുഖും മാത്രമാണ് എനിക്ക് മുന്‍പ് വന്നവരായിട്ടുള്ളൂ. വര്‍ഷങ്ങളോളം നിരവധി വിമര്‍ശനങ്ങള്‍ക്ക് ഞാൻ ഇരയായിട്ടുണ്ട്. പക്ഷേ ഞാന്‍ എന്‍റെ കഴിവില്‍ വിശ്വസിച്ചു. അത് മെച്ചപ്പെടുത്താന്‍ മാത്രം അധ്വാനിച്ചു. മാധ്യമങ്ങള്‍ക്ക് കഥകള്‍ ഉണ്ടാക്കാന്‍ എന്നെ വിട്ടുകൊടുത്തില്ല. ഞാനെന്താണെന്നും എവിടെ നിന്നാണ് വരുന്നതെന്നും പ്രേക്ഷകര്‍ക്ക് കൃത്യമായി അറിയാം".- ജോണ്‍ വ്യക്തമാക്കി.
Subscribe to our Newsletter to stay connected with the world around you
Follow Samakalika Malayalam channel on WhatsApp
Download the Samakalika Malayalam App to follow the latest news updates