മലയാള ചിത്രം 'ആദിപാപ'ത്തിലൂടെ നിര്‍മാതാവ്, എന്റെ പൊട്ടിപ്പൊളിഞ്ഞ സിനിമയുടെ വിതരണക്കാരന്‍; ആര്‍ബി ചൗധരിയെക്കുറിച്ച് ജോളി ജോസഫ്

മലയാള സിനിമയാണ് ഉരുക്ക്, കയറ്റുമതി, ആഭരണ വ്യവസായങ്ങളില്‍ പ്രവര്‍ത്തിച്ചിരുന്ന അദ്ദേഹത്തെ നിര്‍മാതാക്കിയത്
RB Chaudhary
RB Chaudhary
Updated on
2 min read

പ്രമുഖ നിര്‍മാതാവും നടന്‍ ജീവയുടെ പിതാവുമായ ആര്‍ബി ചൗധരിയുടെ വിയോഗം സിനിമാ ലോകത്തെയാകെ ഞെട്ടിച്ചിരിക്കുകയാണ്. തങ്ങളുടെ കരിയറിലെ വഴിത്തിരിവായ സിനിമകളൊരുക്കിയ നിര്‍മാതാവിനെ കാണാന്‍ വിജയ് അടക്കമുള്ളവര്‍ ഓടിയെത്തിയിരന്നു. മലയാളത്തിന്റെ മമ്മൂട്ടിയും ആദാരഞ്ജലി അര്‍പ്പിക്കാനെത്തിയിരുന്നു. ആര്‍ബി ചൗധരിയെക്കുറിച്ചുള്ള നിര്‍മാതാവ് ജോളി ജോസഫിന്റെ കുറിപ്പ് ശ്രദ്ധ നേടുകയാണ്. ആ വാക്കുകളിലേക്ക്:

RB Chaudhary
'ഇതെന്താ മാർക്കോ യൂണിവേഴ്സ് ആണോ ?'; 'കാട്ടാളനി'ലെ സിദ്ദിഖിന്റെ കാരക്ടർ ലുക്ക് പുറത്ത്

പ്രശസ്ത തെന്നിന്‍ഡ്യന്‍ ലേഡി സൂപ്പര്‍ സ്റ്റാര്‍ സിമ്രാന്‍ അഭിനയിച്ച ' ഹാര്‍ട്ട് ബീറ്റ്സ് ' എന്ന മലയാള സിനിമ നിര്‍മിച്ചത് ഞാനായിരുന്നു . അടപടലം പൊട്ടിപ്പൊളിഞ്ഞു പാളീസായി എന്റെ അടി-കളസം വരെ ഊരിയെടുത്ത, എന്റെ ചങ്കിടിപ്പ് വരെ ചാഞ്ചാടിച്ച പടത്തിന്റെ വിതരണക്കാരന്‍ പാലക്കാട്ടെ രമ്യ റിലീസ് ഉടമയും ,ചെന്നൈയിലെ സൂപ്പര്‍ ഗുഡ് ഫിലിം മുതലാളി ആര്‍ ബി ചൗധരി സാറിന്റെ വിശ്വസ്തനുമായ അമ്പിളിചേട്ടനായിരുന്നു. ചൗധരി സാറിന്റെ എല്ലാ പടങ്ങളുടെയും വിതരണം മാത്രമല്ല കേരളത്തിലെ മറ്റു കച്ചവട കാര്യങ്ങളും നോക്കിയിരുന്ന അമ്പിളിച്ചേട്ടനായിരുന്നു എന്നെ ചൗധരി സാറിന്റെ ചെന്നൈയിലെ ഓഫീസിലേക്ക് കൊണ്ടുപോയതും പരിചയപ്പെടുത്തിയതും.

RB Chaudhary
മമിതാ ബൈജു-സംഗീത് പ്രതാപ് ചിത്രം ആരംഭിച്ചു; സംവിധാനം ഡിനോയ് പൗലോസ്

ഞാനവിടെ എത്തിയപ്പോള്‍ പ്രശസ്ത നിര്‍മാതാവും വിതരണക്കാരനുമായ എവര്‍ഷൈന്‍ മണിയണ്ണനും അവിടെയുണ്ടായിരുന്നു എന്നത് കൃത്യമായി ഓര്‍ക്കുന്നു. തമിഴ് തെലുങ്ക് കന്നഡ മലയാളം ഹിന്ദി ചലച്ചിത്ര വ്യവസായങ്ങളില്‍ പ്രവര്‍ത്തിച്ചിരുന്ന ആര്‍.ബി. ചൗധരി ഒരു രാജസ്ഥാനി കുടുംബക്കാരാനാണ് 1988 ല്‍ ചന്ദ്രേട്ടന്‍ ( പി ചന്ദ്രകുമാര്‍) സംവിധാനം ചെയ്ത ആദിപാപം എന്ന മലയാള സിനിമയാണ്, ഉരുക്ക്, കയറ്റുമതി, ആഭരണ വ്യവസായങ്ങളില്‍ പ്രവര്‍ത്തിച്ചിരുന്ന അദ്ദേഹത്തെ നിര്‍മാതാക്കിയത് . തുടരെ മൂന്നു മലയാള പടങ്ങള്‍ നിര്‍മിച്ച അദ്ദേഹം. 'ഗുഡ് നൈറ്റ്' ആര്‍. മോഹന്‍ സാറുമായി സഹകരിച്ച് ' സൂപ്പര്‍ ' ബാനറില്‍ സിനിമകള്‍ നിര്‍മ്മിച്ചു. അവര്‍ വേര്‍പിരിഞ്ഞപ്പോള്‍, 'ഗുഡ് നെറ്റ് ' 'സൂപ്പര്‍ ഗുഡ്' '' സിനിമാ കമ്പനികളായി പരിണമിക്കുകയും ' സൂപ്പര്‍ ഗുഡ് ' ഏകദേശം നൂറോളം ചലച്ചിത്രങ്ങള്‍ നിര്‍മ്മിക്കുകയും ചെയ്തിട്ടുണ്ട് .. അദ്ദേഹം പലിശക്ക് പണം നല്‍കിയ സിനിമകള്‍ എത്രയോ ഇരട്ടിയാണ് .!

പിന്നീട് രണ്ടു പ്രാവശ്യം ചൗധരി സാര്‍ എന്നെ ചെന്നൈയിലേക്ക് വിളിച്ച് വരുത്തി അദ്ദേഹത്തിന്റെ പങ്കാളിത്തത്തില്‍, അമ്പിളിച്ചേട്ടനോടൊപ്പം മലയാള സിനിമകള്‍ നിര്‍മിക്കാന്‍, സ്വപ്നത്തില്‍ പോലും ഞാന്‍ കരുതാത്ത വലിയ വമ്പന്‍ ഓഫറുകള്‍ നല്‍കിയിരുന്നു. സിനിമാ നിര്‍മാണത്തില്‍ ' തിളച്ച വെള്ളത്തില്‍ വീണ പൂച്ചയുടെ ' അവസ്ഥ ഉണ്ടായിരുന്നതിനാലും അത്യാവശ്യം നന്നായി നോക്കേണ്ട എന്റെ സ്വന്തം കച്ചവടത്തില്‍ ശ്രദ്ധ ചെലുത്തേണ്ടിയിരുന്നതിനാലും മുന്‍നിര താരങ്ങളെ ഉള്‍പ്പെടുത്തിയിട്ടുള്ള സിനിമ നിര്‍മാണത്തില്‍ ഭയമുണ്ടായിരുന്നതിനാലും ഞാന്‍ സാറിനോട് ' നോ ' പറയേണ്ടിവന്നു എന്നതാണ് സത്യം.

പിന്നീട് ഞങ്ങള്‍ കണ്ടത് ചാരുഹാസന്‍ സാറിനോടൊപ്പം ചെന്നൈയിലെ പ്രസിഡന്‍സി ക്ലബ്ബില്‍ വെച്ചായിരുന്നു . അന്നെന്റെ സിനിമ-നിര്‍മാണ- ഭയത്തെ കളിയാക്കി സംസാരിച്ചതും കുലുങ്ങി ചിരിച്ചതും ഓര്‍മയിലുണ്ട്. ഷൂട്ടിങ് ലൊക്കേഷനുകളില്‍ പോകാന്‍ മടിയുള്ള സിനിമാ നിര്‍മാതാവും വന്‍കിട സിനിമ പണമിടപാടുകള്‍ നടത്തുന്ന അദ്ദേഹത്തിന്റെ മക്കളാണ് പ്രശസ്ത തമിഴ് സിനിമാ നടന്‍മാരായ ജീവയും രമേശും.

പ്രശസ്ത നിര്‍മാതാവും ചെങ്ങായിയുമായ ലിസ്റ്റിന്‍ സ്റ്റീഫന്‍ ഹൃദയത്തില്‍ നിന്ന് എഴുതിയത് ഇങ്ങിനെയാണ് '' വിട.... പ്രണാമം. Heartfelt condolences . എന്റെ ഏറ്റവും പ്രിയപ്പെട്ട ചൗധരി സാര്‍. എന്നെ ഈ ലോകത്ത് ഏറ്റവും അധികം വിശ്വസിച്ച വ്യക്തി. ഞാനൊരു വലിയ ബിസിനസ്മാന്‍ ആകണമെന്ന് ആത്മാര്‍ത്ഥമായി ആഗ്രഹിച്ച വ്യക്തി. ഇന്ന് ഞാന്‍ ഈ നിലയില്‍ എത്താന്‍ കാരണക്കാരനായ വ്യക്തി. എന്റെ സന്തോഷങ്ങളും , സങ്കടങ്ങളും ആദ്യം പങ്കുവയ്ക്കുന്ന വ്യക്തി . എനിക്ക് എത്ര വലിയ പ്രശ്‌നങ്ങള്‍ വന്നാലും സാരമില്ല ഉനക്ക് ഞാനിരിക്ക്പ്പ എന്ന് പറയുന്ന എന്റെ എല്ലാമെല്ലാം. My dear and dearest ചൗധരി sir . Rest in Peace. എന്തുകൊണ്ടാണെന്നറിയില്ല എന്നെ വിശ്വസിച്ച, അപകടത്തില്‍ മരണമടഞ്ഞ പ്രിയപ്പെട്ട ചൗധരി സാറിന് വേദനയോടെ വിട..!

Summary

Joly Joseph remembers late RB Chaudhary. Recalls how he became a producer with a malayalam cinema.

Subscribe to our Newsletter to stay connected with the world around you

Follow Samakalika Malayalam channel on WhatsApp

Download the Samakalika Malayalam App to follow the latest news updates 

X
.story-element-title{ color: var(--arrow-c-light); }
logo
Samakalika Malayalam - The New Indian Express
www.samakalikamalayalam.com