അലി അക്ബറിന്റെ സിനിമയിൽ ജോയ് മാത്യുവും; വിഡിയോ പുറത്ത്

കഴിഞ്ഞ നാലു ദിവസമായി വയനാട്ടിലെ ഷൂട്ടിങ് ലൊക്കേഷനിൽ ജോയ് മാത്യു ഉണ്ടെന്നും സംവിധായകൻ വ്യക്തമാക്കി
അലി അക്ബറിനൊപ്പം ജോയ് മാത്യു/ ഫേയ്സ്ബുക്ക്
അലി അക്ബറിനൊപ്പം ജോയ് മാത്യു/ ഫേയ്സ്ബുക്ക്
Updated on
1 min read

ലി അക്ബർ സംവിധാനം ചെയ്യുന്ന 'പുഴ മുതല്‍ പുഴ വരെ' എന്ന ചിത്രത്തിൽ ജോയ് മാത്യുവും. ഫേസ്ബുക്ക് ലൈവ് വീഡിയോയിലൂടെയാണ് അലി അക്ബറാണ് പ്രധാന കാസ്റ്റിങ്ങിനെക്കുറിച്ച് വെളിപ്പെടുത്തിയത്. കഴിഞ്ഞ നാലു ദിവസമായി വയനാട്ടിലെ ഷൂട്ടിങ് ലൊക്കേഷനിൽ ജോയ് മാത്യു ഉണ്ടെന്നും സംവിധായകൻ വ്യക്തമാക്കി. എന്നാൽ താരത്തിന്റെ വേഷം ഏതെന്ന് വ്യക്തമാക്കിയിട്ടില്ല. 

ഷൂട്ടിംഗ് മികച്ച രീതിയില്‍ പുരോഗമിക്കുകയാണെന്ന് ജോയ് മാത്യു പറഞ്ഞു. വയനാട്ടിലെ ഷെഡ്യൂള്‍ അവസാനഘട്ടത്തിലേക്ക് അടുക്കുകയാണെന്നാണ് അലി അക്ബറുടെ വാക്കുകൾ. പ്രശസ്‍ത താരം തലൈവാസല്‍ വിജയ് ആണ് ചിത്രത്തിൽ വാരിയംകുന്നത്ത് കുഞ്ഞഹമ്മദ് ഹാജിയായി എത്തുന്നത്. ഒരു നടന്‍ എന്ന നിലയില്‍ ആവേശമുണ്ടാക്കുന്ന കഥാപാത്രമാണ് വാരിയംകുന്നന്‍റേതെന്നായിരുന്നു കഥാപാത്രത്തെക്കുറിച്ചുള്ള അദ്ദേഹത്തിന്റെ പ്രതികരണം. ആദ്യ ഷെഡ്യൂളിലെ തലൈവാസല്‍ വിജയ്‍യുടെ രംഗങ്ങള്‍ നേരത്തെ പൂര്‍ത്തിയായിരുന്നു.

1921 പുഴ മുതല്‍ പുഴ വരെ' എന്ന് പേരിട്ടിരിക്കുന്ന ചിത്രം മലബാർ കലാപത്തെക്കുറിച്ചാണ് പറയുന്നത്. വാരിയംകുന്നത്ത് കുഞ്ഞഹമ്മദ് ഹാജിയുടെ ജീവിതം പറയുന്ന സിനിമ പൃഥ്വിരാജിനെ നായകനാക്കി ആഷിക് അബു പ്രഖ്യാപിച്ചതിനു പിന്നാലെയാണ് അലി അക്ബറും തന്‍റെ സിനിമ പ്രഖ്യാപിച്ചത്. 'മമധർമ' എന്ന ജനകീയ കൂട്ടായ്മ രൂപീകരിച്ചു ജനങ്ങളിൽനിന്ന് സ്വരൂപിച്ച പണമുപയോഗിച്ചാണ് സിനിമ ഒരുങ്ങുന്നത്. അലി അക്ബറിനും ആഷിഖ് അബുവിനും പുറമെ പി ടി കുഞ്ഞുമുഹമ്മദും ഇബ്രാഹിം വേങ്ങരയും വാരിയംകുന്നത്ത് അഹമ്മദ് ഹാജിയുടെ കഥയെ അടിസ്ഥാനമാക്കി സിനിമ പ്രഖ്യാപിച്ചിട്ടുണ്ട്.

Subscribe to our Newsletter to stay connected with the world around you

Follow Samakalika Malayalam channel on WhatsApp

Download the Samakalika Malayalam App to follow the latest news updates 

X
.story-element-title{ color: var(--arrow-c-light); }
logo
Samakalika Malayalam - The New Indian Express
www.samakalikamalayalam.com