'46 വര്‍ഷമായി ഉത്തരമില്ലാത്ത തിരോധാനം'; 'എംവി കൈരളി'ക്ക് സംഭവിച്ചത് എന്തെന്ന് തേടി ജൂഡിന്റെ സിനിമ

കോണ്‍ഫ്‌ളുവെന്‍സ് മീഡിയയാണ് നിര്‍മാണം
Jude Anthany Joseph
Jude Anthany Joseph ഫയല്‍
Updated on
1 min read

എംവി കൈരളിയുടെ തിരോധാനം സിനിമയാകുന്നു. ഗോവയിലെ മര്‍ഗോവാ തുറമുഖത്തു നിന്നും ഈസ്റ്റ് ജര്‍മനിയിലെ റോസ്‌റ്റോക്കിലേക്കുള്ള യാത്രമധ്യേയാണ് എംവി കൈരളി അപ്രതക്ഷ്യമാകുന്നത്. ജൂഡ് ആന്തണി ജോസഫ് ആണ് സിനിമയുടെ സംവിധാനം. കോണ്‍ഫ്‌ളുവെന്‍സ് മീഡിയയാണ് സിനിമയുടെ നിര്‍മാണം.

Jude Anthany Joseph
'ശാന്തി എന്റെ സങ്കല്‍പ്പത്തിലുള്ള ഭാര്യയല്ല, നമുക്ക് പിരിയാം', 12 വര്‍ഷത്തിന് ശേഷം ശ്രീനാഥ് പറഞ്ഞു; മനസ് മരവിച്ച അവസ്ഥ: ശാന്തികൃഷ്ണ

ജൂഡും കോണ്‍ഫ്‌ളുവെന്‍സിന്റെ സ്ഥാപകനായ മാധ്യമ പ്രവര്‍ത്തകന്‍ ജോസി ജോസഫും അമേരിക്കന്‍ എഴുത്തുകാരന്‍ ജെയിംസ് റൈറ്റും ചേര്‍ന്നാണ് സിനിമയുടെ തിരക്കഥയൊരുക്കുന്നത്. എംവി കൈരളിയുടെ ക്യാപ്റ്റന്‍ മാരിയദാസ് ജോസഫിനെക്കുറിച്ച് മകന്‍ ലെഫ്റ്റനന്റ് കേണല്‍ തോമസ് ജോസഫ് എഴുതിയ പുസ്തകമാണ് സിനിമയായി മാറുന്നത്. ഇന്ത്യയ്ക്ക് പുറമെ വിദേശ രാജ്യത്തും സിനിമയുടെ ചിത്രീകരണം നടക്കും.

Jude Anthany Joseph
തിരോധാനത്തിന്റെ 46 വര്‍ഷം, ഓര്‍മ്മകളെ വേട്ടയാടുന്ന എം വി കൈരളി

1979 ലാണ് കേരള ഷിപ്പിങ് കോര്‍പ്പറേഷന്റെ ചരക്കുകപ്പലായ എംവി കൈരളി കാണാതാകുന്നത്. ജൂണ്‍ 30ന് ഗോവയില്‍ നിന്നും ജര്‍മനിയിലേക്ക് 20538 ടണ്‍ ഇറുമ്പയിരുമായി പുറപ്പെട്ടതായിരുന്നു കപ്പല്‍. കപ്പലില്‍ 51 പേരായിരുന്നു ഉണ്ടായിരുന്നത്. ഇതില്‍ 23 പേര്‍ മലയാളികളായിരുന്നു. യാത്ര പുറപ്പെട്ട് മൂന്ന് ദിവസങ്ങള്‍ കഴിഞ്ഞാണ് കപ്പലില്‍ നിന്നുള്ള സന്ദേശങ്ങള്‍ ലഭിക്കാതാകുന്നത്. എംവി കൈരളിയുടെ അപ്രതക്ഷ്യമാകാല്‍ ഇന്നും നിഗൂഢതയാണ്.

ജൂലൈ എട്ടിന് ജിബൂട്ടിയിലെത്തേണ്ടിയിരുന്ന കപ്പല്‍ 15 നും എത്താതെ വന്നതോടെയാണ് സംഭവം പുറം ലോകം അറിയുന്നത്. കപ്പല്‍ കടലിലെ കൂറ്റന്‍ തിരമാലകളില്‍ പെട്ട് തകര്‍ന്ന് അടിത്തട്ടിലേക്ക് പോയതാകാമെന്നും അതല്ല കടല്‍ക്കൊള്ളക്കാര്‍ റാഞ്ചിയതാകാമെന്നുമെല്ലാം വാദങ്ങളുണ്ട്. ക്യാപ്റ്റനായിരുന്ന മരിയദാസ് കോട്ടയം ഉപ്പൂട്ടിക്കവല സ്വദേശിയാണ്. കപ്പല്‍ അപകടത്തില്‍ പെട്ടതാകാമെന്നാണ് ഷിപ്പിങ് കോര്‍പ്പറേഷന്‍ നിയോഗിച്ച വിദഗ്ധ സംഘത്തിന്റെ നിഗമനം.

ഇന്‍ഡസ്ട്രി ഹിറ്റായ 2018 ആണ് ജൂഡിന്റെ ഒടുവില്‍ പുറത്തിറങ്ങിയ സിനിമ. മോഹന്‍ലാലിന്റെ മകള്‍ വിസ്മയ നായികയാകുന്ന തുടക്കം ആണ് ജൂഡിന്റെ പുതിയ സിനിമ. ഇതിനിടെ ജയറാമും കാളിദാസ് ജയറാമും പ്രധാന വേഷങ്ങളിലെത്തുന്ന ആശങ്കകള്‍ ആയിരം എന്ന സിനിമയ്ക്ക് തിരക്കഥയെഴുതുകയും ചെയ്യുന്നുണ്ട്.

Summary

Jude Anthany Joseph to direct movie on the disappearance of MV Kairali. Movie to be produced by Confluence Media.

Subscribe to our Newsletter to stay connected with the world around you

Follow Samakalika Malayalam channel on WhatsApp

Download the Samakalika Malayalam App to follow the latest news updates 

Related Stories

No stories found.
X
logo
Samakalika Malayalam - The New Indian Express
www.samakalikamalayalam.com