അന്ന ബെന്നിനെ പ്രധാന കഥാപാത്രമാക്കി ജൂഡ് ആന്റണി സംവിധാനം ചെയ്ത സാറാസ് മികച്ച അഭിപ്രായമാണ് നേടിയത്. വ്യത്യസ്തമായ പ്രമേയം ചർച്ചയാക്കിയ ചിത്രം വിമർശനങ്ങൾക്കും കാരണമായി. നിരവധി രസകരമായ രംഗങ്ങളും കോർത്തിണക്കിക്കൊണ്ടായിരുന്നു ചിത്രം. അതിൽ ഏറ്റവും കയ്യടി നേടിയത് സണ്ണി വെയിനിനെക്കൊണ്ട് തള്ളിക്കളിക്കണ കുഞ്ഞുപുഴു പാടിക്കുന്ന വൃദ്ധി വിശാലിന്റെ രംഗമാണ്. വളരെപ്പെട്ടെന്നാണ് ഈ രംഗം ട്രോളുകളിൽ നിറഞ്ഞത്. ഇപ്പോൾ തുള്ളിക്കളിക്കണ കുഞ്ഞിപ്പുഴുവിന്‍റെ ഉപജ്ഞാതാവിനെ പരിചയപ്പെടുത്തിയിരിക്കുകയാണ് ജൂഡ്. ചിത്രത്തിന്റെ ആർട്ട് ഡയറക്ടറായ മോഹൻദാസിന്റെ മകനാണ് ഈ തമാശയ്ക്ക് പിന്നിലെന്നാണ് ജൂഡ് കുറിക്കുന്നത്. മോഹൻദാസിന്റേയും കുടുംബത്തേയും പരിചയപ്പെടുത്തിക്കൊണ്ടുള്ള ചിത്രവും ജൂഡ് പങ്കുവെച്ചു.
ജൂഡിന്റെ കുറിപ്പ് വായിക്കാം
ഇത് മണിചേട്ടന്‍( പേര് മോഹന്‍ ദാസ്). ശരിക്കും എന്‍റെ ചേട്ടനെ പോലെ തന്നെ. അയ്യപ്പനും കോശിയിലെ പോലീസ് സ്റ്റേഷന്‍ അടക്കം സെറ്റ് ആയിരുന്നു. അതിന് പുറകിലെ തല. ലൂസിഫര്‍ , മാമാങ്കം മുതലായ വമ്പന്‍ സിനിമകള്‍ ചെയ്ത മണിചേട്ടന്‍ തന്നെയാണ് സാറസ് ചെയ്തതും. നിമിഷും മണിചേട്ടനും കൂടെ കട്ടക്ക് നിന്നതിന്‍റെയാണ് സാറാസില്‍ നമ്മള്‍ കണ്ട ഓരോ ലോകേഷനും സുന്ദരമായി തോന്നിയത്. The Great Art director of Sara'S. സിംഗിള്‍ ഫോട്ടോ കിട്ടാത്തത് കൊണ്ടല്ല ഫാമിലി ഫോട്ടോ ഇട്ടത്. മണിചേട്ടന്റെ കയ്യില്‍ ഇരിക്കുന്ന ആ മുതലാണ് തുള്ളിക്കളിക്കണ കുഞ്ഞിപ്പുഴുവിന്‍റെ ഉപജ്ഞ്ജാതാവ്. ലോകേഷന്‍ ഹണ്ടിനിടെ മണിചേട്ടനെ ഫോണില്‍ വിളിച്ച് മകന്‍ കുഞ്ഞിപ്പുഴു പാടിച്ച കാര്യം പറഞ്ഞു കേട്ടു ചിരിച്ചു മറിഞ്ഞ ഞാന്‍ അതും തിരക്കഥയില്‍ കയറ്റുകയായിരുന്നു. avanteyoru kunjippuzhu.
Subscribe to our Newsletter to stay connected with the world around you
Follow Samakalika Malayalam channel on WhatsApp
Download the Samakalika Malayalam App to follow the latest news updates