നിയമസഭാ തെരഞ്ഞെടുപ്പിൽ മിന്നും പ്രകടനം കാഴ്ചവെച്ചിരിക്കുകയാണ് എംഎം മണി. ഉടുമ്പൻചോലയിൽ നിന്ന് 31,000ത്തിന് മേലെ ഭൂരിപക്ഷം നേടിയാണ് അദ്ദേഹം വിജയത്തോട് അടുക്കുന്നത്. ഇപ്പോൾ മണിയാശാന് അഭിനന്ദനം അറിയിച്ചുകൊണ്ട് രംഗത്തെത്തിയിരിക്കുകയാണ് സംവിധായകൻ ജൂഡ് ആന്റണി ജോസഫ്. മണിയാന്റേയും ഭാര്യയുടേയും മനോഹരമായ ചിത്രം പങ്കുവെച്ചാണ് ജൂഡ് ആശംസ കുറിച്ചത്.
കഴിഞ്ഞ തെരഞ്ഞെടുപ്പ് സമയത്ത് മണിയാശാന്റെ പേരിൽ ജൂഡ് വിവാദത്തിലായിരുന്നു. എംഎം മണി മന്ത്രിയായപ്പോൾ വെറുതെ സ്കൂളിൽ പോയി എന്നായിരുന്നു ജൂഡ് കുറിച്ചത്. ഇത് വലിയ വിമർശനങ്ങൾക്ക് കാരണമായി. മണിയാശാനെ ആക്ഷേപിക്കുന്ന തരത്തിലാണ് പരാമർശം എന്നുപറഞ്ഞ് നിരവധി പേരാണ് രംഗത്തെത്തിയത്. പഴയ വിവാദങ്ങളെല്ലാം മറന്ന് മണിയാശാന് ആശംസ കുറിച്ചത് ആരാധകരുടെ മനം കവരുകയാണ്.
ഏറ്റവും മികച്ചഭൂരിപക്ഷത്തിലാണ് മണിയാശാന്റെ വിജയം. യുഡിഎഫ് സ്ഥാനാർഥി ഇ എം അഗസ്തിയെയാണ് അദ്ദേഹം പരാജയപ്പെടുത്തിയത്. അതിനിടെ മണി വിജയിച്ചാൽ തലമൊട്ടയടിക്കുമെന്ന് അഗസ്തി പറഞ്ഞിരുന്നു. പരാജയം ഉറപ്പായതോടെ നാളെ തല മൊട്ടയടിക്കുെന്ന് അഗസ്തി വ്യക്തമാക്കി. എന്നാൽ തല മൊട്ടയടിക്കേണ്ട എന്നാണ് ആഗസ്തിയോട് മണിയുടെ അഭ്യര്‍ത്ഥന.
Subscribe to our Newsletter to stay connected with the world around you
Follow Samakalika Malayalam channel on WhatsApp
Download the Samakalika Malayalam App to follow the latest news updates