'കുന്തവും പിടിച്ച് വൈകുന്നേരം 6 മണി വരെ നിന്നു, വല്ലാത്ത വിഷമവും ഭാരവും'; നടനോട് ക്ഷമ ചോദിച്ച് 'പള്ളിച്ചട്ടമ്പി' ടീം

പൃഥ്വിരാജ് ഇരുന്ന റൂമിന് അരികിലായിരുന്നതിനാല്‍ ജീവിതത്തില്‍ ആദ്യമായി അദ്ദേഹവുമായി ആരും കാണാതെ സംസാരിക്കാന്‍ പറ്റി
Pallichattambi
Pallichattambi
Updated on
2 min read

സോഷ്യല്‍ മീഡിയയില്‍ ചര്‍ച്ചയായി പള്ളിച്ചട്ടമ്പിയില്‍ ജൂനിയര്‍ ആര്‍ട്ടിസ്റ്റായിരുന്ന സജീവ് ബി വയലില്‍ പങ്കുവച്ച കുറിപ്പ്. ടൊവിനോ തോമസ് നായകനായ ചിത്രത്തില്‍ താന്‍ അഭിനയിച്ച രംഗം കട്ട് ചെയ്തതിന്റെ വിഷമമാണ് സജീവ് പങ്കുവെക്കുന്നത്. പിന്നാലെ ക്ഷമ ചോദിച്ചു കൊണ്ട് പള്ളിച്ചട്ടമ്പിയുടെ സംവിധാന സഹായിയായ ഷാന്‍ ബി ആന്‍ഡ്രൂസ് കമന്റിലെത്തുകയും ചെയ്തു. സജീവിന്റെ കുറിപ്പിലേക്ക്:

Pallichattambi
'ആ അടി ഞാന്‍ ചോദിച്ച് വാങ്ങിയത്, സ്‌ക്രിപ്റ്റിലില്ല; മമ്മൂക്കയും എതിര്‍ത്തു'; വെളിപ്പെടുത്തി സായ് കുമാര്‍

പൃഥ്വിരാജിന്റെ മുന്നില്‍ വെച്ച് ധ്രുവന്‍ ഒരു സായിപ്പിനെ വെടിവെക്കുന്ന സീനില്‍ ഓഫീസര്‍മാരായി ഞങ്ങളും ഉണ്ടായിരുന്നു. പതിനഞ്ചുപേരില്‍ ഞങ്ങള്‍ മൂന്നുപേരുടെയും ക്ലോസപ്പും എടുത്തിരുന്നു. പൃഥ്വിരാജ് ദേഷ്യത്തോടെ നോക്കുമ്പോള്‍ ഞങ്ങള്‍ പേടിച്ച് വിറയ്ക്കുന്നതായിരുന്നു സീന്‍. എന്റെ കൂടെ നിന്ന പയ്യന്‍ നന്നായി ആക്ട് ചെയ്തിരുന്നു. ഷൂട്ട് കഴിഞ്ഞ് ആ സീന്‍ കാണിച്ച് അവനെ എല്ലാരും അഭിനന്ദിച്ചിരുന്നു. ഇന്ന് അവനും എന്ത് വിഷമമായി കാണും എന്ന് എനിക്ക് ചിന്തിക്കാന്‍ കഴിയുന്നില്ല. അസിസ്റ്റന്റ് ഡയറക്ടര്‍ ഷാന്‍ ബ്രോ വ്യക്തിപരമായി പറഞ്ഞതുമായിരുന്നു ഞങ്ങളുടെ സീന്‍ ഉണ്ടെന്ന്.

Pallichattambi
മോഹന്‍ലാലിന്റെ അച്ഛനാകാന്‍ നടനെ തേടുന്നു, ജീവിച്ചിരുന്നെങ്കില്‍ അദ്ദേഹത്തോട് അഭ്യര്‍ത്ഥിച്ചേനെ: പ്രിയദര്‍ശന്‍

ആദ്യം നായര്‍ പടയാളിയായി ആയിരുന്നു എനിക്ക് സെലക്ഷന്‍, പക്ഷേ മേക്കപ്പ് മാന്‍ മീശ തെറ്റായി വടിച്ചു. അന്ന് എന്റെയൊപ്പം സെലക്ഷന്‍ കിട്ടിയ ആളാണ് ട്രെയ്ലറില്‍ തുടക്കത്തില്‍ ബ്ലര്‍ ആയി ചട്ടവാറുകൊണ്ട് അടിക്കുന്നത്. അതോടെ കൊട്ടാരത്തിന്റെ മൂലയില്‍ കുന്തവും പിടിച്ച് വൈകുന്നേരം 6 മണിവരെ നിന്നു. ഫ്രെയിം കിട്ടിയില്ല, പക്ഷേ പൃഥ്വിരാജ് ഇരുന്ന റൂമിന് അരികിലായിരുന്നതിനാല്‍ ജീവിതത്തില്‍ ആദ്യമായി അദ്ദേഹവുമായി എനിക്ക് ആരും കാണാതെ സംസാരിക്കാന്‍ പറ്റി.

ഷൂട്ട് കഴിഞ്ഞപ്പോള്‍ ഫ്രെയിം കിട്ടാത്തതിനാല്‍ വീണ്ടും ചാന്‍സ് ചോദിച്ചു. ഓഫീസറായി ഡ്രസ് ഇട്ട് അസിസ്റ്റന്റ് ഡയറക്ടര്‍ ഷാന്‍ ബ്രോയോട് ചാന്‍സ് ചോദിച്ച് പുലര്‍ച്ചെ 2 മണിവരെ നിന്നു കിട്ടിയ ചാന്‍സായിരുന്നു. ഇത് ഉള്‍പ്പെടുത്തിയിട്ടുണ്ടെങ്കില്‍. എന്റെ ജീവിതത്തിലെ ഒരു സ്‌പെഷ്യല്‍ ദിനമായിരുന്നേനെ. എന്റെ ഇന്‍സ്റ്റാഗ്രാം പോസ്റ്റിലൂടെ ഞാന്‍ പടം പ്രൊമോട്ട് ചെയ്തിരുന്നു. ഏകദേശം അഞ്ചു ലക്ഷംപേര്‍ ആ പോസ്റ്റ് കണ്ടിരുന്നു. പടം കഴിഞ്ഞ് എന്തോ മനസ്സിന് വല്ലാത്ത വിഷമവും ഭാരവും തോന്നി. എങ്കിലും വിജയങ്ങള്‍ മാത്രം നമ്മള്‍ ആഘോഷിക്കാന്‍ പാടില്ല... ചില തോല്‍വികളും നമ്മള്‍ ആഘോഷിക്കണമല്ലോ. പ്രദീപ് വാസുദേവ അണ്ണനും, ഹനീസ് ഇക്കയ്ക്കും പടത്തില്‍ വന്ന എല്ലാ സപ്പോര്‍ട്ടിങ് ആര്‍ട്ടിസ്റ്റിനും അഭിനന്ദങ്ങള്‍..

ഈ കുറിപ്പിന് താഴെ കമന്റിലൂടെയാണ് ഷാന്‍ മറുപടി നല്‍കിയിരിക്കുന്നത്. ''പ്രിയപ്പെട്ട സജീവ്, മനഃപൂര്‍വം അല്ല താങ്കളുടെ ഷോട്ട് വെക്കാതിരുന്നത്. ചിത്രീകരണത്തിന്റെ ഭാഗമായി നമ്മള്‍ എടുക്കുന്ന എല്ലാ ഷോട്ടും ചിലപ്പോള്‍ സിനിമയില്‍ ഉള്‍പ്പെടുത്താല്‍ സാധിക്കാറില്ല. താങ്കള്‍ക്ക് അത് മനസിലാവും എന്ന് ഞാന്‍ വിശ്വസിക്കുന്നു. എന്നിരുന്നാലും താങ്കള്‍ക്ക് നേരിട്ട മനോവിഷമത്തിന് ഈ സിനിമയുടെ ഭാഗമായും എന്റെ വ്യക്തിപരമായ രീതിയിലും ഞാന്‍ ക്ഷമ ചോദിക്കുന്നു. താങ്കള്‍ക്ക് തുടര്‍ന്ന് നല്ല വേഷങ്ങള്‍ മലയാള സിനിമയില്‍ ലഭിക്കട്ടെ എന്ന് ആശംസിക്കുന്നു'' എന്നായിരുന്നു ഷാന്‍ പങ്കുവച്ച കമന്റ്.

Summary

Junior artist gets emotional as his scene from Pallichattambi gets removed. The team gives a heartfelt reply.

Subscribe to our Newsletter to stay connected with the world around you

Follow Samakalika Malayalam channel on WhatsApp

Download the Samakalika Malayalam App to follow the latest news updates 

Related Stories

No stories found.
X
.story-element-title{ color: var(--arrow-c-light); }
logo
Samakalika Malayalam - The New Indian Express
www.samakalikamalayalam.com