സ്പെഷ്യൽ നൈറ്റിൽ അമ്മയെ കൂടെ കൂട്ടി ഖുശി, ആർച്ചീസ് പ്രീമിയറിൽ എത്തിയത് ശ്രീദേവിയുടെ ​ഗൗൺ അണിഞ്ഞ്

2013ൽ ഐഐഎഫ്എ റെഡ് കാർപ്പറ്റിൽ ശ്രീദേവി ധരിച്ച ​ഗോൾഡൻ ​ഗൗണിലാണ് ഖുശി ‌എത്തിയത്
ഖുശി/ഫോട്ടോ: ഇൻസ്റ്റ​ഗ്രാം
ഖുശി/ഫോട്ടോ: ഇൻസ്റ്റ​ഗ്രാം
Updated on
1 min read

ന്ത്യൻ സിനിമാലോകത്തെ താരറാണിയായിരുന്നു ശ്രീദേവി. താരത്തിന്റെ അപ്രതീക്ഷിത വിയോ​ഗം ഇപ്പോഴും ആരാധകർക്ക് തീരാവേദനയാണ്. ശ്രീദേവിയുടെ രണ്ടാമത്തെ മകൾ ഖുശി ഇപ്പോൾ അഭിനയ രം​ഗത്തേക്ക് അരങ്ങേറ്റം കുറിക്കാൻ ഒരുങ്ങുകയാണ്. സോയ അക്തർ സംവിധാനം ചെയ്യുന്ന നെറ്റ്ഫ്ളിക്സ് ചിത്രം ആർച്ചിയാണ് താരത്തിന്റെ ആദ്യത്തെ ചിത്രം. കഴിഞ്ഞ ദിവസം ചിത്രത്തിന്റെ സ്ക്രീനിങ്ങായിരുന്നു. ബോളിവുഡിലേ വൻ താരനിര തന്നെ ആർച്ചി പ്രീമിയറിന് എത്തിയിരുന്നു. 

തന്റെ ആദ്യ സിനിമയുടെ പ്രീമിയറിന് ഖുശി എത്തിയത് അമ്മയുടെ ​ഗൗൺ അണിഞ്ഞായിരുന്നു. 2013ൽ ഐഐഎഫ്എ റെഡ് കാർപ്പറ്റിൽ ശ്രീദേവി ധരിച്ച ​ഗോൾഡൻ ​ഗൗണിലാണ് ഖുശി ‌എത്തിയത്. അമ്മയുടെ വേഷം അണിഞ്ഞുകൊണ്ടുള്ള ചിത്രങ്ങളും ഖുശി സോഷ്യൽ മീ‍‍ഡിയയിൽ പങ്കുവച്ചു. അമ്മയും ഏറ്റവും സവിശേഷമായ വസ്ത്രത്തിനൊപ്പം ഏറ്റവും സവിശേഷമായ രാത്രി- എന്ന അടിക്കുറിപ്പിലാണ് ഖുശി ചിത്രങ്ങൾ പങ്കുവച്ചത്. 

ഖുശിക്ക് ആശംസകള്‍ അറിയിച്ചുകൊണ്ട് കുടുംബം ഒന്നടങ്കം സ്‌ക്രീനിങ് കാണാന്‍ എത്തിയിരുന്നു. അച്ഛന്‍ ബോണി കപൂര്‍ സഹോദരങ്ങളായ ജാന്‍വി കപൂര്‍, അന്‍ഷുല കപൂര്‍, അര്‍ജുന്‍ കപൂര്‍ എന്നിവരാണ് എത്തിയത്. ആര്‍ച്ചീസിലൂടെ ഷാരുഖ് ഖാന്റെ മകള്‍ സുഹാന ഖാന്‍, അമിതാഭ് ബച്ചന്റെ ചെറുമകന്‍ അഗസ്ത്യ നന്ദ, തുടങ്ങിയവരും സിനിമയിലേക്ക് അരങ്ങേറ്റം കുറിക്കുകയാണ്.

ഈ വാർത്ത കൂടി വായിക്കൂ 

സമകാലിക മലയാളം ഇപ്പോൾ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാർത്തകൾക്കായി ക്ലിക്ക് ചെയ്യൂ

Subscribe to our Newsletter to stay connected with the world around you

Follow Samakalika Malayalam channel on WhatsApp

Download the Samakalika Malayalam App to follow the latest news updates 

Related Stories

I'M Game
Nivin Pauly, Jason Sanjay and Vijay
Mohan Sharma
Anoop Menon
X
logo
Samakalika Malayalam - The New Indian Express
www.samakalikamalayalam.com