പൃഥ്വിരാജിനെ നായകനാക്കി സംവിധാനം ചെയ്ത കടുവ വമ്പൻ ഹിറ്റായത് ആഘോഷിച്ച് ഒരു മാസ് വാഹനം സ്വന്തമാക്കിയിരിക്കുകയാണ് ഷാജി കൈലാസ്. വോൾവോയുടെ എക്സ് സി 60 എന്ന എസ് യു വിയാണ് അദ്ദേഹം വാങ്ങിയത്.
2.4 ലിറ്റർ ടർബോ ചാർജ്ഡ് പെട്രോൾ എൻജിനാണ് ഈ വാഹനത്തിന് കരുത്തേകുന്നത്. 250 ബിഎച്ച്പിയും 350 എൻഎം ടോർക്കുമാണ് ഈ എൻജിൻ ഉല്പാദിപ്പിക്കുന്നത്. വോൾവോയുടെ വാഹന നിരയിൽ ഏറ്റവും മികച്ച സുരക്ഷ സംവിധാനങ്ങളുമായി എത്തിയിട്ടുള്ള മോഡലാണ് എക്സ് സി 60. വാഹനത്തിൽ യാത്ര ചെയ്യുന്നവർക്ക് മാത്രമല്ല റോഡിലൂടെ യാത്ര ചെയ്യുന്നവർക്കും സുരക്ഷയും ഉറപ്പാക്കുന്ന സംവിധാനങ്ങളാണ് സ്വീഡിഷ് വാഹന നിർമാതാക്കളായ വോൾവോ വിപണിയിൽ എത്തിച്ചിട്ടുള്ളത്.
6.9 സെക്കന്റിൽ പൂജ്യത്തിൽ നിന്ന് 100 കിലോമീറ്റർ വേഗത കൈവരിക്കുന്ന വാഹനത്തിന്റെ പരമാവധി വേഗത 180 കിലോമീറ്ററാണ്. 66 ലക്ഷം രൂപയിലാണ് വോൾവോ XC60-യുടെ ഇന്ത്യയിലെ എക്‌സ്‌ഷോറൂം വില ആരംഭിക്കുന്നത്.
ഈ വാര്‍ത്ത കൂടി വായിക്കൂ
സമകാലിക മലയാളം ഇപ്പോള്‍ വാട്ട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ അറിയാന്‍ ക്ലിക്ക് ചെയ്യൂ
Subscribe to our Newsletter to stay connected with the world around you
Follow Samakalika Malayalam channel on WhatsApp
Download the Samakalika Malayalam App to follow the latest news updates