വീട്ടിലെക്ക് പുതുതായി എത്തിയ അതിഥിയെ ആരാധകർക്ക് പരിചയപ്പെടുത്തിയിരിക്കുകയാണ് നടി കാജൽ അഗർവാൾ. 'മിയ' എന്ന പട്ടിക്കുട്ടിയാണ് താരത്തിന്റെ പുതിയ കുടുംബാംഗം.
“ഞങ്ങളുടെ കുടുംബത്തിലെ ഏറ്റവും പുതിയ അംഗത്തെ പരിചയപ്പെടുത്തുന്നു, കുഞ്ഞു മിയ. കുട്ടിക്കാലം മുതൽ എനിക്ക് നായ്ക്കളെ പേടിയാണെന്ന് എന്നെ അറിയുന്നവർക്കെല്ലാം അറിയാം. അതേസമയം കിച്ച്‌ലുവിന് നായ്ക്കുട്ടികളെ ഏറെ ഇഷ്ടമാണ്, വളർത്തുമൃഗങ്ങൾക്ക് ഒപ്പം വളർന്നതിനാൽ യഥാർത്ഥ അനുകമ്പയുടെ അർത്ഥം വളരെ മനോഹരമായി മനസ്സിലാക്കുന്നു. എല്ലാവരെയും ഉൾകൊള്ളാനും സ്നേഹം പ്രചരിപ്പിക്കാനുമാണ് ജീവിതം നമ്മെ പഠിപ്പിക്കുന്നത്. മിയ ഞങ്ങളുടെ ജീവിതത്തിലേക്ക് ഒരുപാട് സന്തോഷവും കളിചിരികളും ആവേശവും ( ഒരുപാട് കഠിനാധ്വാനവും) കൊണ്ടുവന്നിട്ടുണ്ട്. ഈ യാത്ര എന്തെല്ലാമാണ് കാത്തുവച്ചിരിക്കുന്നത് എന്നറിയാൻ എനിക്ക് ആകാംഷയാണ്“, കാജൽ അഗർവാൾ മിയക്കൊപ്പമുള്ള ചിത്രങ്ങളോടൊപ്പം ഇൻസ്റ്റഗ്രാമിൽ കുറിച്ചു.
കഴിഞ്ഞ വർഷം ഒക്ടോബർ 30നാണ് കാജലും വ്യവസായിയുമായ ഗൗതം കിച്ച്‌ലുവും വിവാഹിതരായത്. മൂന്ന് വർഷത്തെ പ്രണയത്തിനും ഏഴ് വർഷത്തെ സൗഹൃദത്തിനും ഒടുവിലാണ് ഇരുവരും ഒന്നിച്ചത്.
Subscribe to our Newsletter to stay connected with the world around you
Follow Samakalika Malayalam channel on WhatsApp
Download the Samakalika Malayalam App to follow the latest news updates