

മലയാളി ഗാനാസ്വാദകര്‍ക്ക് ഇനി എന്നും നെഞ്ചോടു ചേര്‍ക്കാന്‍ ഷെബി ചൗഘട്ട് സംവിധാനം നിര്‍വ്വഹിച്ച 'കാക്കിപ്പട' എന്ന ചിത്രത്തിലെ മനോഹര ഗാനമെത്തി. 'പൂവായ് പൂവായ്..' എന്നു തുടങ്ങുന്ന ഗാനം ആലപിച്ചിരിക്കുന്നത് ഹരീവ് ഹുസൈനാണ്.
മഞ്ജുവാര്യര്‍, നൈല ഉഷ, മിയ, പ്രിയ വാര്യര്‍, അനുസിത്താര, ലക്ഷ്മി നക്ഷത്ര, മിഥുന്‍ രമേഷ് എന്നിവര്‍ അവരുടെ സോഷ്യല്‍ മീഡിയ ഹാന്റിലുകള്‍ വഴിയാണ് ഗാനം പ്രേക്ഷകര്‍ക്കായി സമര്‍പ്പിച്ചത്. രണ്ടായിരത്തി പത്തൊന്‍പതില്‍ പുറത്തിറങ്ങിയ പൃഥ്വിരാജ് സിനിമയായ നൈനില്‍ ഹാരിബ് ഹുസൈന്‍ ആലപിച്ച അകലെ.. എന്ന ഗാനം ഏറെ ശ്രദ്ധ നേടിയിരുന്നു. ജോണി ജോണിയെസ് അപ്പ , മൈസ്‌റ്റോറി എന്നി സിനിമകളിലും ഹാരിബ് ഹുസൈന്‍ നേരത്തെ ഗാനങ്ങള്‍ ആലപിച്ചിരുന്നു. മലയാളികള്‍ക്ക് പ്രിയപ്പെട്ട ഗായകന്‍ കൂടിയായ ജാസിഗിഫ്റ്റാണ് ഈ ഗാനത്തിന് ഈണം നല്‍കിയിരിക്കുന്നത്.
എസ്.വി. പ്രൊഡക്ഷന്‍സിന്റെ ബാനറില്‍ ഷെജി വലിയകത്താണ് ഈ സിനിമ നിര്‍മ്മിച്ചിരിക്കുന്നത്. ഈ വര്‍ഷം ക്രിസ്തുമസ് റിലീസായി എത്തുന്ന കാക്കിപ്പടയില്‍ നിരഞ്ജ് മണിയന്‍ പിള്ള രാജു, അപ്പാനി ശരത്ത്, ചന്തുനാഥ്, ആരാധ്യാ ആന്‍, സുജിത് ശങ്കര്‍, മണികണ്ഠന്‍ ആചാരി, ജയിംസ് ഏല്യാ, സജിമോന്‍ പാറായില്‍, വിനോദ് സാക്(രാഷസന്‍ ഫെയിം), സിനോജ് വര്‍ഗീസ്, കുട്ടി അഖില്‍, സൂര്യാ അനില്‍, പ്രദീപ്, ദീപു കരുണാകരന്‍, ഷിബുലാബാന്‍, മാലാ പാര്‍വ്വതി എന്നിവരും കൂടാതെ നിരവധി പുതുമുഖങ്ങളും അണിനിരക്കുന്നു.
തിരക്കഥ,സംഭാഷണം ഷെബി ചൗഘട്, ഷെജി വലിയകത്ത്. ക്രീയേറ്റീവ് ഡയറക്ടര്‍ മാത്യൂസ് എബ്രഹാം. സംഗീതം ജാസി ഗിഫ്റ്റ്, റോണി റാഫേല്‍, പ്രശാന്ത് കൃഷ്ണ ഛായാഗ്രഹണവും ബാബു രത്‌നം എഡിറ്റിംഗും നിര്‍വ്വഹിക്കുന്നു. പശ്ചാത്തല സംഗീതം റോണി റാഫേല്‍. ഗാനരചന ഹരിനാരായണന്‍, ജോയ് തമലം. കലാസംവിധാനം സാബുറാം. നിര്‍മ്മാണ നിര്‍വ്വഹണം എസ്.മുരുകന്‍. മേക്കപ്പ് പ്രദീപ് രംഗന്‍. കോസ്റ്റ്യും ഡിസൈന്‍ ഷിബു പരമേശ്വരന്‍. ചീഫ് അസ്സോസിയേറ്റ് ഡയറക്ടര്‍ ശങ്കര്‍ എസ്.കെ. സംഘടനം റണ്‍ രവി. നിശ്ചല ഛായാഗ്രഹണം അജി മസ്‌ക്കറ്റ്.
Song Video: https://www.youtube.com/watch?v=LTokk0l0VHM
ഈ വാര്‍ത്ത കൂടി വായിക്കൂ
സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ
Subscribe to our Newsletter to stay connected with the world around you
Follow Samakalika Malayalam channel on WhatsApp
Download the Samakalika Malayalam App to follow the latest news updates