'മോനേ നീ ചാണകത്തില്‍ വീഴാന്‍ പാടില്ലായിരുന്നു, ചതിക്കുകയായിരുന്നില്ലേ?'; അഖില്‍ മാരാരോട് കലാമണ്ഡലം സത്യഭാമ

നിന്റെ എല്ലാ ഉയര്‍ച്ചകളും ഈയൊരു തിരഞ്ഞെടുപ്പ് അവസാനിക്കുന്നത്തോടെ തീരും
Kalamandalam Sathyabhama, Akhil Marar
Kalamandalam Sathyabhama, Akhil Marar
Updated on
1 min read

സംവിധായകനും ബിഗ് ബോസ് താരവും നടനുമായ അഖില്‍ മാരാരുടെ രാഷ്ട്രീയ പ്രവേശനത്തെ വിമര്‍ശിച്ച് കലാമണ്ഡലം സത്യഭാമ. എന്‍ഡിഎ സ്ഥാനാര്‍ത്ഥിയാകാനുള്ള അഖില്‍ മാരാരുടെ തീരുമാനത്തെ ചതിയെന്നാണ് സത്യഭാമ വിമര്‍ശിക്കുന്നത്.

Kalamandalam Sathyabhama, Akhil Marar
'ഒന്നാന്തരം പാട്ടുകളെടുത്ത് ഇമ്മാതിരി കോപ്രായം കാട്ടരുത്'; അധിക്ഷേപ കമന്റിട്ടയാളുടെ വായടപ്പിച്ച് ഗൗരി ലക്ഷ്മി

ഹൃദയത്തോട് ചേര്‍ത്തു പടിച്ച് മറ്റ് മതസ്ഥരെ അഖില്‍ മാരാര്‍ ചതിച്ചുവെന്നാണ് സത്യഭാമ പറയുന്നത്. നീയൊരിക്കലും ചാണകത്തില്‍ ചവിട്ടാന്‍ പാടില്ലായിരുന്നുവെന്നും കലാമണ്ഡലം സത്യഭാമ സോഷ്യല്‍ മീഡിയ കുറിപ്പില്‍ പറയുന്നു.

Kalamandalam Sathyabhama, Akhil Marar
കേരളത്തിനെതിരെ വീണ്ടും വെറുപ്പ് തുപ്പി 'കേരള സ്റ്റോറി 2'; വിവാദത്തിന് തിരികൊളുത്തി ടീസര്‍

''മോനെ, നീ ഒരിക്കലും ചാണകത്തില്‍ വീഴാന്‍ പാടില്ലായിരുന്നു. നിന്നെ ഹൃദയത്തോട് ചേര്‍ത്ത് പിടിച്ച മറ്റു മതസ്ഥരെ നീ ചതിക്കുകയായിരുന്നില്ലേ? നിന്റെ എല്ലാ ഉയര്‍ച്ചകളും ഈയൊരു തിരഞ്ഞെടുപ്പ് അവസാനിക്കുന്നത്തോടെ തീരും. ജനങ്ങള്‍ക്ക് നിന്നെ പഴയത് പോലെ ഇനി ഒരിക്കലും നോക്കിക്കാണാന്‍ കഴിയില്ല'' എന്നാണ് അവര്‍ പറയുന്നത്.

കഴിഞ്ഞ ദിവസമാണ് അഖില്‍ മാരാര്‍ ട്വന്റി-20യില്‍ അംഗത്വമെടുത്തത്. പൂര്‍ണമായും ബിജെപിയുമായി യോജിക്കാന്‍ സാധിക്കാത്തതിനാലാണ് എന്‍ഡിഎയിലെ ട്വന്റി-20യില്‍ ചേര്‍ന്നതെന്നാണ് അഖില്‍ മാരാര്‍ പറഞ്ഞഥ്. കൊട്ടാരക്കരയില്‍ മത്സരിക്കാനുള്ള ഒരുക്കത്തിലാണ് അഖില്‍ മാരാര്‍.

സാബു എം ജേക്കബാണ് അഖില്‍ മാരാറുടെ പാര്‍ട്ടി പ്രവേശനവും നിയമസഭാ തെഞ്ഞെടുപ്പിലെ സ്ഥാനാര്‍ത്ഥിത്വവും പ്രഖ്യാപിച്ചത്. കിഴക്കമ്പലം വികസന മാതൃകയാണ് തന്നെ ട്വന്റി-20യിലേക്ക് ആകര്‍ഷിച്ചതെന്നും ശരിയായ നിലപാടുകള്‍ സ്വീകരിക്കുന്ന പാര്‍ട്ടിയാണ് ഇതെന്നും അഖില്‍ മാരാര്‍ പറഞ്ഞു. അഖില്‍ മാരാര്‍ മത്സരിക്കുന്ന മണ്ഡലം ഏതാണെന്ന കാര്യം എന്‍ഡിഎ സീറ്റ് വിഭജനത്തിന് ശേഷം പ്രഖ്യാപിക്കുമെന്ന് സാബു എം ജേക്കബ് പറഞ്ഞു.

Summary

Kalamandalam Sathyabhama mocks Akhil Marar. Says he cheated people from other religions who believed in him.

Subscribe to our Newsletter to stay connected with the world around you

Follow Samakalika Malayalam channel on WhatsApp

Download the Samakalika Malayalam App to follow the latest news updates 

Related Stories

No stories found.
logo
Samakalika Malayalam - The New Indian Express
www.samakalikamalayalam.com