കാളിദാസ് ജയറാമിന്റെ 'രജനി' ഡിസംബർ എട്ടിന് തിയറ്ററുകളിലേക്ക്

ചിത്രം ഡിസംബർ എട്ടിന് തിയേറ്ററുകളിലെത്തും
രജനി ട്രെയിലറിൽ നിന്ന്/ വിഡിയോ സ്ക്രീൻഷോട്ട്
രജനി ട്രെയിലറിൽ നിന്ന്/ വിഡിയോ സ്ക്രീൻഷോട്ട്
Updated on
1 min read

കാളിദാസ് ജയറാമിനെ നായകനാക്കി വിനില്‍ സ്കറിയ വര്‍ഗ്ഗീസ് തിരക്കഥയെഴുതി സംവിധാനം ചെയ്യുന്ന  'രജനി'യുടെ റിലീസ് പ്രഖ്യാപിച്ചു. നവരസ ഗ്രൂപ്പ്‌ നവരസ ഫിലിംസിന്റെ ബാനറിൽ ആദ്യമായി നിർമ്മിക്കുന്ന ചിത്രം ഡിസംബർ എട്ടിന് തിയേറ്ററുകളിലെത്തും. ശ്രീജിത്ത് കെ എസ്, ബ്ലെസി ശ്രീജിത്ത് എന്നിവര്‍ ചേര്‍ന്ന് നിര്‍മ്മിക്കുന്നു.

"വിക്രം" എന്ന ഹിറ്റ് ചിത്രത്തിനുശേഷം കാളിദാസ് ജയറാമിന്റെ റിലീസിന് തയ്യാറെടുക്കുന്ന ചിത്രമാണ് "രജനി". ഇൻവെസ്റ്റിഗേറ്റീവ് ക്രൈം ത്രില്ലറാണ് ചിത്രം. ആർ ആർ വിഷ്ണു ആണ് ചിത്രത്തിന്റെ ഛായാഗ്രഹണം.

സൈജു കുറുപ്പ്, നമിത പ്രമോദ്, ലക്ഷ്മി ഗോപാലസ്വാമി, റെബ മോണിക്ക ജോൺ, അശ്വിൻ കുമാർ, ശ്രീകാന്ത് മുരളി, വിൻസന്റ് വടക്കൻ, രമേശ് ഖന്ന,പൂ രാമു, ഷോൺ റോമി, കരുണാകരൻ എന്നിവരാണ് ചിത്രത്തിന് മറ്റ് പ്രധാന കഥാപാത്രങ്ങളെ അവതരിപ്പിക്കുന്നത്. മലയാളത്തിലും തമിഴിലുമായി ഒരുങ്ങുന്ന ചിത്രത്തിന്റെ ചിത്രീകരണം ചെന്നൈ, കൊച്ചി എന്നിവിടങ്ങളിലായാണ് പൂർത്തീകരിച്ചത്.

ഈ വാർത്ത കൂടി വായിക്കൂ 

സമകാലിക മലയാളം ഇപ്പോൾ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാർത്തകൾക്കായി ക്ലിക്ക് ചെയ്യൂ

Subscribe to our Newsletter to stay connected with the world around you

Follow Samakalika Malayalam channel on WhatsApp

Download the Samakalika Malayalam App to follow the latest news updates 

Related Stories

MG Sreekumar, Mammootty
Prithviraj, Odiyan
Rashmika Mandanna
Reena Dutta and Aamir Khan, Junaid Khan
X
.story-element-title{ color: var(--arrow-c-light); }
logo
Samakalika Malayalam - The New Indian Express
www.samakalikamalayalam.com